CUSAT Walk-in Interview for Research Posts  CUSAT
Career

കുസാറ്റ്: റിസർച്ച് ഫെലോയുടെ ഒഴിവിലേക്ക് അഭിമുഖം

ജൂനിയർ റിസർച്ച് ഫെലോ (JRF), സീനിയർ റിസർച്ച് ഫെലോ (SRF), പ്രൊജക്റ്റ് സയന്റിസ്റ്റ് II എന്നീ തസ്തികകളിലേക്കാണ് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ബയോടെക്‌നോളജി വകുപ്പിൽ വിവിധ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ജൂനിയർ റിസർച്ച് ഫെലോ (JRF), സീനിയർ റിസർച്ച് ഫെലോ (SRF), പ്രൊജക്റ്റ് സയന്റിസ്റ്റ് II എന്നീ തസ്തികകളിലേക്കാണ് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നത്.

ജൂനിയർ റിസർച്ച് ഫെലോ

സി എസ് ഐ ആർ -യു ജി സി നെറ്റ് /ഗേറ്റോടുകൂടി ബയോടെക്‌നോളജി/മൈക്രോബയോളജി വിഷയങ്ങളിൽ എം എസ് സി/ എം.ടെക് ആണ് ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലേക്കുള്ള യോഗ്യത. വാക്ക്-ഇൻ ഇന്റർവ്യൂ ഡിസംബർ 17ന് കുസാറ്റ് ബയോടെക്‌നോളജി വകുപ്പിൽ രാവിലെ 9:30ക്ക് നടക്കും.

സീനിയർ റിസർച്ച് ഫെലോ


സി എസ് ഐ ആർ- യു ജി സി നെറ്റ് /ഗേറ്റോടുകൂടി ബയോടെക്‌നോളജി/മൈക്രോബയോളജി/ബയോഇൻഫോർമാറ്റിക്സ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും 2 വർഷ ഗവേഷണ പരിചയവുമാണ് സീനിയർ റിസർച്ച് ഫെലോ തസ്തികയിലേക്കുള്ള യോഗ്യത. വാക്ക്-ഇൻ ഇന്റർവ്യൂ ഡിസംബർ 17ന് കുസാറ്റ് ബയോടെക്‌നോളജി വകുപ്പിൽ ഉച്ചക്ക് 1:30ക്ക് നടക്കും.

പ്രൊജക്റ്റ് സയന്റിസ്റ്റ് II


മൈക്രോബയോളജി/മറൈൻ ബയോളജിയിൽ ബിരുദാനന്തര ബിരുദവും മറൈൻ മൈക്രോബയോളജി/ജീനോമിക്‌സ്/ബയോ ഇൻഫോമാറ്റിക്സിൽ 3 വർഷ ഗവേഷണ പരിചയവും കുറഞ്ഞത് 2 പുബ്ലിക്കേഷനുമാണ് പ്രൊജക്റ്റ് സയന്റിസ്റ്റ് II തസ്തികയിലേക്കുള്ള യോഗ്യത. വാക്ക്-ഇൻ ഇന്റർവ്യൂ ഡിസംബർ 18ന് കുസാറ്റ് ബയോടെക്‌നോളജി വകുപ്പിൽ രാവിലെ 9:30ക്ക് നടക്കും.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, ഗവേഷണ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് 9605586977 എന്ന നമ്പറിൽ ബന്ധപ്പെടുക.

Job alert: CUSAT to Conduct Walk-in Interviews for Research Positions in Biotechnology Department.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ഒറ്റയാള്‍ പട്ടാളം; സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം'; രൂക്ഷവിമര്‍ശനവുമായി സിപിഐ

നട്ടുച്ചയ്ക്ക് കൂരിരുട്ട്, താപനില കുറയും, നക്ഷത്രങ്ങളും ഗ്രഹങ്ങളും കാണാം; വരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം

കബഡി കളിക്കുന്നതിനിടെ സെല്‍ഫിയെടുക്കാനെത്തി; താരത്തെ അക്രമികള്‍ വെടിവച്ചുകൊന്നു; അന്വേഷണം

പാലക്കാട് തിരുമിറ്റിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

ജനവാസ മേഖലയില്‍ കടുവ; രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ അവധി പ്രഖ്യാപിച്ച് കലക്ടര്‍

SCROLL FOR NEXT