CWC Recruitment 2026 327 Vacancies for Assistant Manager and Junior Executive Posts, Apply by November 15 CWC/x
Career

ഡിഗ്രി മതി, 327 ഒഴിവുകൾ; വെയർഹൗസിങ് കോർപ്പറേഷനിൽ ജോലി നേടാം

അസിസ്റ്റന്റ് മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിലായി ആകെ 327 ഒഴിവുകളാണുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷനിൽ (CWC) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിലായി ആകെ 327 ഒഴിവുകളാണുള്ളത്. ഡിഗ്രി മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 15.

ഒഴിവുകളുടെ വിശദാംശങ്ങൾ

  • അസിസ്റ്റന്റ് മാനേജർ (ജനറൽ) – 70

  • അസിസ്റ്റന്റ് മാനേജർ (ടെക്നിക്കൽ) – 60

  • അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്) – 10

  • അസിസ്റ്റന്റ് മാനേജർ (സിവിൽ എഞ്ചിനീയറിങ്) – 22

  • അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ എഞ്ചിനീയറിങ്) – 5

  • അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ എഞ്ചിനീയറിങ്) – 4

  • ജൂനിയർ എക്സിക്യൂട്ടീവ് (ജനറൽ) – 78

  • ജൂനിയർ എക്സിക്യൂട്ടീവ് (ടെക്നിക്കൽ) – 78

യോഗ്യത

1. അസിസ്റ്റന്റ് മാനേജർ (ജനറൽ)

ഏതെങ്കിലും വിഷയത്തിൽ രണ്ടുവർഷത്തെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി. ഡിപ്ലോമ.

2. അസിസ്റ്റന്റ് മാനേജർ (ടെക്നിക്കൽ)

അഗ്രികൾച്ചർ, ഫുഡ് ടെക്നോളജി, ഫുഡ് സയൻസ്, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ഫുഡ് ടെക്നോളജി മാനേജ്മെന്റ് അല്ലെങ്കിൽ ബയോടെക്നോളജി എന്നിവയിൽ ബി.ഇ./ബി.ടെക്.

3. അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്)

കൊമേഴ്സിൽ ബിരുദവും ഫിനാൻസ്, അക്കൗണ്ടിങ് മേഖലകളിൽ ബിരുദാനന്തരമുള്ള മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും സി.എ. ഇന്റർമീഡിയറ്റ് അല്ലെങ്കിൽ സി.എം.എ. ഇന്റർമീഡിയറ്റ് യോഗ്യതയും.

4. അസിസ്റ്റന്റ് മാനേജർ (എഞ്ചിനീയറിങ് – സിവിൽ)

സിവിൽ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക്.

5. അസിസ്റ്റന്റ് മാനേജർ (എഞ്ചിനീയറിങ് – ഇലക്ട്രിക്കൽ)

ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിലോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിലോ ബി.ഇ./ബി.ടെക്.

6. അസിസ്റ്റന്റ് മാനേജർ (എഞ്ചിനീയറിങ് – മെക്കാനിക്കൽ)

മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക്.

7. ജൂനിയർ എക്സിക്യൂട്ടീവ് (ജനറൽ)

ഏതെങ്കിലും വിഷയത്തിൽ ബിരുദം. കംപ്യുട്ടർ ആപ്ലിക്കേഷനുകളിലും എം.എസ്. ഓഫീസിലും പ്രവർത്തനപരിചയം ആവശ്യമാണ്.

8. ജൂനിയർ എക്സിക്യൂട്ടീവ് (ടെക്നിക്കൽ)

അഗ്രികൾച്ചർ, ബോട്ടണി, സുവോളജി, ബയോടെക്നോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ഫുഡ് സയൻസ് അല്ലെങ്കിൽ കെമിസ്ട്രി എന്നിവയിൽ ബി.എസ്‌സി. കൂടാതെ കംപ്യുട്ടർ ആപ്ലിക്കേഷനുകളിലും എം.എസ്. ഓഫീസിലും പ്രവർത്തനപരിചയം ആവശ്യമാണ്.

പ്രായപരിധി

അപേക്ഷകന്റെ 18 മുതൽ 28 വയസ്സ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ പ്രായ ഇളവുകൾ ലഭിക്കും.

ശമ്പളം

അസിസ്റ്റന്റ് മാനേജർ തസ്തികകൾക്ക് 40,000–1,40,000 രൂപയും ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകൾക്ക് 29,000–93,000 രൂപയുമാണ് ശമ്പള സ്കെയിൽ. ഇതിനു പുറമേ നിയമാനുസൃത അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.cewacor.nic.in വഴി വിജ്ഞാപനം പരിശോധിച്ച് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 നവംബർ 15 ആണ്.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://www.cwceportal.com/Careers/Guidelines/45/45_Detailed%20Advertisement_7109fe46-7e18-4b68-84a5-8b6d6708e571.pdf

CWC Recruitment 2026 327 Vacancies for Assistant Manager and Junior Executive Posts, Apply by November 15.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്‍ മാറ്റം, വ്യാഴാഴ്ച വരെ ശക്തമായ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിനിമയില്‍ പോകണ്ടെന്ന് പറഞ്ഞ നാട്ടുകാരുണ്ട്, ഇപ്പോള്‍ നാട് അറിയപ്പെടുന്നത് എന്റെ പേരില്‍: കൈലാഷ്

രണ്ട് നേരം പല്ലു തേച്ചിട്ടും ​വായ്നാറ്റം മാറുന്നില്ലേ? ഇത് ഒരു സൂചനയാകാം

നൂഡില്‍സ് കഴിച്ച് കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ച സംഭവം; ആത്മഹത്യയെന്ന് പൊലീസ്

'ബിക്കിനി ഇടില്ലെന്ന് ശപഥം എടുത്തിരുന്നു; അമ്മയ്ക്ക് ഭയങ്കര വിഷമമായി'; വൈറല്‍ ലുക്കിനെക്കുറിച്ച് ഗായത്രി സുരേഷ്