Delhi University Recruitment 2026 48 Associate Professor Vacancies Announced file
Career

ഡൽഹി യൂണിവേഴ്സിറ്റി: അസോസിയേറ്റ് പ്രൊഫസറാകാം, 48 ഒഴിവുകൾ

യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുള്ളവർക്ക് ആണ് അവസരം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 20 വരെ അപേക്ഷകൾ സമർപ്പിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഡൽഹി സർവകലാശാലയിലെ (University of Delhi) വിവിധ വകുപ്പുകളിലായി അസോസിയേറ്റ് പ്രൊഫസർ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 48 ഒഴിവുകളാണ് ഉള്ളത്. യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുള്ളവർക്ക് ആണ് അവസരം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 20 വരെ അപേക്ഷകൾ സമർപ്പിക്കാം.

ഒഴിവുകളുടെ വിശദാംശങ്ങൾ

  • കെമിസ്ട്രി – 4

  • എൻവയോൺമെന്റൽ സ്റ്റഡീസ് – 3

  • ജനറ്റിക്സ് – 2

  • ജിയോളജി – 4

  • ഹിന്ദി – 4

  • ലിംഗ്വിസ്റ്റിക്സ് – 6

  • ഓപ്പറേഷണൽ റിസർച്ച് – 3

  • ഫിലോസഫി – 16

  • സൂവോളജി – 6

ആകെ ഒഴിവുകൾ: 48

യോഗ്യത

UGC Regulations 2018 പ്രകാരമുള്ള അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്കുള്ള വിദ്യാഭ്യാസ യോഗ്യത, ഗവേഷണ പ്രസിദ്ധീകരണങ്ങൾ, അധ്യാപന/ഗവേഷണ പരിചയം എന്നിവ ഉദ്യോഗാർഥിക്ക് ഉണ്ടായിരിക്കണം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ അറിയാൻ ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ അക്കാദമിക് പേ ലെവൽ 13A പ്രകാരം 1,31,400 മുതൽ 2,17,100 രൂപ വരെ അടിസ്ഥാന ശമ്പളം ലഭിക്കും. ഇതിന് പുറമെ കേന്ദ്ര സർക്കാർ ചട്ടങ്ങൾ അനുസരിച്ചുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.

https://www.du.ac.in/uploads/Vacancy%20%2h.pdf

Delhi University Recruitment 2026 48 Associate Professor Vacancies Announced.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജെന്‍സികളേ, മുഖ്യമന്ത്രിയുടെ ഉറപ്പില്‍ രൂപം മാറ്റല്ലേ?'; വാഹന മോഡിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിന്; മറുപടിയുമായി ഗഡ്കരി

രോഹിത് വിഷയത്തില്‍ 'ചതിക്കപ്പെട്ടെ'ന്ന് സെലക്ടര്‍മാര്‍; ഹിറ്റ്മാന്റെ സെഞ്ച്വറിയും 'തിരിച്ചടി'യായി

കാണാതായ വയോധികയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം രൂപ പലിശ വരുമാനം; അറിയാം കെഎസ്എഫ്ഇ എഫ്ഡി പ്ലാന്‍

ദുരന്തനിവാരണത്തിന് എഐ അധിഷ്ഠിത ഡാം മാനേജ്‌മെന്റ്; നദീതീരങ്ങളിൽ ലാൻഡ് ഓഡിറ്റിംഗ്