കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷൻ (DIBD) യങ് പ്രൊഫഷണൽ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. എ ഐ എഞ്ചിനീയർ മുതൽ അഡ്മിൻ വരെയാണ് ഒഴിവുകൾ ഉള്ളത്. എഞ്ചിനീയറിങ്,ബിരുദം,നിയമ ബിരുദം, എം.ബി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 5.
AI എഞ്ചിനീയർ -1 ഒഴിവ്
ML എഞ്ചിനീയർ -1 ഒഴിവ്
API ഡെവലപ്പർ -1 ഒഴിവ്
ഫുൾ സ്റ്റാക്ക് ഡെവലപ്പർ - ഓപ്പൺ സോഴ്സ് -1 ഒഴിവ്
സൈബർ സെക്യൂരിറ്റി -1 ഒഴിവ്
ലീഗൽ -1 ഒഴിവ്
സപ്പോർട്ട് / ഓൺബോർഡിങ് -1 ഒഴിവ്
അഡ്മിൻ - 1 ഒഴിവ്
വിദ്യാഭ്യാസം
ടെക്നിക്കൽ തസ്തികകൾക്ക് ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക്/എംസിഎ യോഗ്യത ആവശ്യമാണ്.
ലീഗൽ തസ്തികയ്ക്ക് എൽ.എൽ.ബി (LLB) ആണ് അടിസ്ഥാന യോഗ്യത
അഡ്മിൻ/സപ്പോർട്ട് തസ്തികകൾക്ക് ഏതെങ്കിലും ബിരുദം, MBA ഉള്ളവർക്ക് മുൻഗണന.
പ്രവൃത്തിപരിചയം
ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ഇന്റേൺഷിപ്പ് അല്ലെങ്കിൽ ട്രെയിനിങ് പരിചയമായി കണക്കാക്കില്ല.
പ്രായപരിധി: പരമാവധി 32 വയസ്സ്
പ്രതിമാസ ശമ്പളം: 50,000 രൂപ
ജോലിയുടെ കാലാവധി: 1 വർഷത്തേക്കുള്ള താൽക്കാലിക കരാർ നിയമനം
പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടി നൽകാം.
ജോലി സ്ഥലം: നിലവിൽ നോയിഡ (Noida) ആണ് ജോലി സ്ഥലമെങ്കിലും, ആവശ്യാനുസരണം ഇന്ത്യയിൽ എവിടെ വേണമെങ്കിലും നിയമിക്കപ്പെടാം.
അപേക്ഷകൾ ഓൺലൈനായി ആണ് സമർപ്പിക്കേണ്ടത്, കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates