DSSSB Opens Applications for 1,979 Delhi Government Jobs Across Multiple Departments. 
Career

ഡൽഹി സർക്കാരിൽ 1,979 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ മാസ്റ്റർ ഡിഗ്രി വരെ, ജൂൺ 16 മുതൽ അപേക്ഷിക്കാം

പത്താം ക്ലാസ് മുതൽ മാസ്റ്റർ ഡിഗ്രി വരെ യോഗ്യതയുള്ളവർക്കാണ് അവസരം. ജൂൺ 16 മുതൽ ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) വിവിധ സർക്കാർ വകുപ്പുകളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും ഒഴിവുകൾ നികത്താൻ വിജ്ഞാപനം പുറത്തിറക്കി. 1,979 ഒഴിവുകളാണ് ഉള്ളത്. എല്ലാ സംസ്ഥാനത്ത് നിന്നുള്ളവർക്കും അപേക്ഷകൾ സമർപ്പിക്കാം. പത്താം ക്ലാസ് മുതൽ മാസ്റ്റർ ഡിഗ്രി വരെ യോഗ്യതയുള്ളവർക്കാണ് അവസരം. ജൂൺ 16 മുതൽ ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തികകളും ഒഴിവുകളും

  • ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (കംപ്യുട്ടർ സയൻസ്) – 675

  • സ്പെഷ്യൽ എഡ്യൂക്കേറ്റർ (പ്രൈമറി) – 450

  • ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (സ്പെഷ്യൽ എഡ്യൂക്കേഷൻ) – 163

  • ഡൊമസ്റ്റിക് സയൻസ് ടീച്ചർ – 129

  • ഐ.ടി. അസിസ്റ്റന്റ് ഗ്രേഡ്-A – 125

  • ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് (സൈബർ ഫോറൻസിക്) – 81

  • ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് (ക്രൈം സീൻ/ഡിസ്ട്രിക്ട് മൊബൈൽ ഫോറൻസിക് യൂണിറ്റ്) – 46

  • ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് (ബയോളജി) – 44

  • സബ് സ്റ്റേഷൻ അപ്രന്റിസ് – 37

  • ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് (കെമിസ്ട്രി) – 37

  • ഫിറ്റർ ഗ്രേഡ്-II – 36

  • ഡാറ്റ പ്രോസസിങ് അസിസ്റ്റന്റ് ഗ്രേഡ്-A – 21

  • ഇലക്ട്രിക്കൽ ഓവർസീയർ/സബ് ഇൻസ്പെക്ടർ – 19

  • ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് (ബാലസ്റ്റിക്സ്) – 18

  • ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഫിസിക്സ്) – 16

  • ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഡോക്യുമെന്റ്സ്) – 15

  • അസിസ്റ്റന്റ് ഓപ്പറേറ്റർ കം മെക്കാനിക് (A/C) – 15

  • ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഫോട്ടോ) – 14

  • ലിഫ്റ്റ് ഓപ്പറേറ്റർ – 13

  • ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് (ലൈ ഡിറ്റക്ഷൻ) – 12

  • ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് (HRD/QC) – 5

  • അസിസ്റ്റന്റ് ആർക്കൈവിസ്റ്റ് ഗ്രേഡ്-I – 4

  • ഡാറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ്-B – 2

  • ടെക്നിക്കൽ അസിസ്റ്റന്റ് (ഹിന്ദി) – 1

  • ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഫിംഗർ പ്രിന്റ്) – 1

ആകെ ഒഴിവുകൾ: 1,979.

യോഗ്യത

  • ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (കംപ്യൂട്ടർ സയൻസ്) – കംപ്യൂട്ടർ സയൻസ്/ഐ.ടി. വിഷയത്തിൽ ബിരുദം, ബി.എഡ്.

  • സ്പെഷ്യൽ എഡ്യൂക്കേറ്റർ (പ്രൈമറി) – സീനിയർ സെക്കൻഡറി (പ്ലസ് ടു), സ്പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമ/ബിരുദം.

  • ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (സ്പെഷ്യൽ എഡ്യൂക്കേഷൻ) – ബിരുദം, ബി.എഡ് (സ്പെഷ്യൽ എഡ്യൂക്കേഷൻ).

  • ഡൊമസ്റ്റിക് സയൻസ് ടീച്ചർ – ഹോം സയൻസ് വിഷയത്തിൽ ബിരുദം, ബി.എഡ്.

  • ഐ.ടി. അസിസ്റ്റന്റ് ഗ്രേഡ്-A – കംപ്യൂട്ടർ സയൻസ്/ഐ.ടി. വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

  • ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഫോറൻസിക് വിഭാഗങ്ങൾ) – ബന്ധപ്പെട്ട വിഷയത്തിൽ ബി.എസ്.സി./ബിരുദം.

  • അസിസ്റ്റന്റ് ആർക്കൈവിസ്റ്റ് ഗ്രേഡ്-I – ചരിത്രം/ആർക്കൈവൽ സ്റ്റഡീസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം.

  • ഡാറ്റ പ്രോസസിങ് അസിസ്റ്റന്റ് ഗ്രേഡ്-A – കംപ്യൂട്ടർ സയൻസ്/ഐ.ടി. വിഷയത്തിൽ ബിരുദം.

  • ഡാറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ്-B – പ്ലസ് ടു, കംപ്യൂട്ടർ പരിജ്ഞാനം, ടൈപ്പിംഗ് നൈപുണ്യം.

  • ഫിറ്റർ ഗ്രേഡ്-II – പത്താം ക്ലാസ്, ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ.

  • ലിഫ്റ്റ് ഓപ്പറേറ്റർ – പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ./ലൈസൻസ്.

  • അസിസ്റ്റന്റ് ഓപ്പറേറ്റർ കം മെക്കാനിക് (A/C) – പത്താം ക്ലാസ്, റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് ട്രേഡിൽ ഐ.ടി.ഐ.

  • സബ് സ്റ്റേഷൻ അപ്രന്റിസ് – പത്താം ക്ലാസ്, ഇലക്ട്രീഷ്യൻ/വയർമാൻ ട്രേഡിൽ ഐ.ടി.ഐ.

  • ഇലക്ട്രിക്കൽ ഓവർസീയർ/സബ് ഇൻസ്പെക്ടർ – ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://dsssb.delhi.gov.in/sites/default/files/DSSSB/circulars-orders/final_advt-03-2026_1.pdf

DSSSB Opens Applications for 1,979 Delhi Government Jobs Across Multiple Departments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി സർക്കാർ ഇറങ്ങുമ്പോൾ ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി; സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി എന്ന് ധവളപത്രം

ഇടതുവൃക്കയ്ക്ക് പകരം ശസ്ത്രക്രിയ വലതു വൃക്കയിൽ, കിഡ്‌നി സ്റ്റോണിന് ചികിത്സയ്ക്ക് എത്തിയ രോഗി മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവ്, പരാതി

ബ്രേക്കില്‍ നിന്ന് കാലെടുത്ത് സ്വര്‍ണവില; 1,14,500ല്‍ താഴെ

'ഒരു രഹസ്യരേഖയും പുറത്ത് പോയിട്ടില്ല, മുന്‍പ് അവതരിപ്പിച്ച പല ധവളപത്രങ്ങളും പൊളിറ്റിക്കല്‍ ഡോക്യുമെന്റ്'; വിചിത്രവാദമെന്ന് പ്രതിപക്ഷം

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിക്കാൻ ശ്രമിച്ചു; രത്തൻ കേൽക്കർക്കെതിരെ വെളിപ്പെടുത്തലുമായി ദൗത്യസംഘം തലവൻ

SCROLL FOR NEXT