EIL Recruitment 20 Associate Engineer Vacancies for Engineering Graduates. 
Career

എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ അവസരം; 20 ഒഴിവുകൾ, അവസാന ഒക്ടോബർ 12

മെക്കാനിക്കൽ, മെറ്റലർജിക്കൽ, ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗങ്ങളിലുള്ള ബി.ഇ, ബി.ടെക് ,ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ (EIL) എഞ്ചിനീയറിങ് ബിരുദധാരികൾക്ക് അവസരം. അസോസിയേറ്റ് എഞ്ചിനീയർ ഗ്രേഡ്-I തസ്തികയിലാണ് 20 ഒഴിവുകളാണുള്ളത്. മെക്കാനിക്കൽ, മെറ്റലർജിക്കൽ, ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗങ്ങളിലുള്ള ബി.ഇ, ബി.ടെക് ,ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന ഒക്ടോബർ 12.

ഒഴിവുകൾ

അസോസിയേറ്റ് എൻജിനീയർ ഗ്രേഡ്-I

ഇൻസ്പെക്ഷൻ മെക്കാനിക്കൽ/മെറ്റലർജിക്കൽ: 16

ഇൻസ്പെക്ഷൻ ഇലക്ട്രിക്കൽ: 4

യോഗ്യതയും പ്രവൃത്തിപരിചയവും

  • മെക്കാനിക്കൽ/മെറ്റലർജിക്കൽ തസ്തികയിലേക്ക് മെക്കാനിക്കൽ അല്ലെങ്കിൽ മെറ്റലർജിക്കൽ എഞ്ചിനീയറിങ്ങിൽ ബി.ഇ, ബി.ടെക് ,ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യത വേണം.

  • ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പോസ്റ്റ് ക്വാളിഫിക്കേഷൻ പ്രവൃത്തിപരിചയവും ആവശ്യമാണ്.

  • പ്രഷർ വെസലുകൾ, ഹീറ്റ് എക്സ്ചേഞ്ചറുകൾ, കോളങ്ങൾ, ടവറുകൾ, റിയാക്ടറുകൾ തുടങ്ങിയ ഉപകരണങ്ങളുടെ ഇൻസ്പെക്ഷൻ പരിചയം അഭികാമ്യമാണ്.

  • ഇലക്ട്രിക്കൽ തസ്തികയിലേക്ക് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബി.ഇ, ബി.ടെക് ,ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യത വേണം.

  • ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഇൻസ്പെക്ഷൻ മേഖലയിൽ രണ്ട് വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തിപരിചയം ആവശ്യമാണ്.

പ്രായപരിധി

അപേക്ഷകന്റെ പരമാവധി പ്രായം 32 വയസാണ്. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്

അപേക്ഷകളും സർട്ടിഫിക്കറ്റുകളും പരിശോധിച്ച ശേഷം വ്യക്തിഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. യോഗ്യതയുള്ളവർ EILയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://recruitment.eil.co.in/hrdnew/others/77.pdf

EIL Recruitment 20 Associate Engineer Vacancies for Engineering Graduates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും 'വെള്ളി' അണിഞ്ഞ് മലയാളി താരം ആന്‍സി സോജന്‍!

വഴിപോക്കന്റെ ബൈക്ക്, സുഹൃത്തുക്കളുടെ വസ്ത്രങ്ങള്‍; 38 വര്‍ഷം പഴക്കമുള്ള ഫോട്ടോഷൂട്ടുമായി സുരേഷ് കൃഷ്ണ

ഹൈ ജംപിലും വെള്ളിത്തിളക്കം! നേട്ടത്തിലേക്ക് ഉയർന്നത് സർവേശ് കുശാരെ

നാഷണൽ ഹെൽത്ത് മിഷനിൽ സ്റ്റാഫ് നഴ്സിന് അവസരം; മലപ്പുറത്ത് 11 ഒഴിവുകൾ

ഉറക്കമില്ല, ഡോക്ടർ പറഞ്ഞത് കേട്ട് പൊട്ടിച്ചിരിച്ചു; ഗുരുതര രോഗാവസ്ഥയെന്ന് കണ്ടെത്തിയപ്പോള്‍; അനുപം ഖേര്‍ പറയുന്നു