EIL Recruitment 2026 22 Associate Modeler Vacancies, Apply by August 21 
Career

അസോസിയേറ്റ് മോഡലർ ഒഴിവുകൾ, എഞ്ചിനീയർമാർക്ക് അവസരം; ഇ.ഐ.എല്ലിൽ നിയമനം നേടാം

വിവിധ വിഭാഗങ്ങളിലായി ആകെ 22 ഒഴിവുകൾ ആണ് ഉള്ളത്. എഞ്ചിനീയറിങ് വിഷയങ്ങളിൽ ഡിപ്ലോമയും ബിരുദവും ഉള്ളവർക്ക് ആണ് അവസരം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ (EIL) അസോസിയേറ്റ് മോഡലർമാരുടെ ഒഴിവുകളിൽ നിയമനം നടത്തുന്നു. വിവിധ വിഭാഗങ്ങളിലായി ആകെ 22 ഒഴിവുകൾ ആണ് ഉള്ളത്. എഞ്ചിനീയറിങ് വിഷയങ്ങളിൽ ഡിപ്ലോമയും ബിരുദവും ഉള്ളവർക്ക് ആണ് അവസരം. ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിപരിചയും ആവശ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 21.

പ്രധാന തസ്തികകളും ഒഴിവുകളും

അസോസിയേറ്റ് മോഡലർ ഗ്രേഡ് II

  • ഇൻസ്ട്രുമെന്റേഷൻ: 1 ഒഴിവ്.

  • പൈപ്പിംഗ്: 6 ഒഴിവുകൾ.

  • ഇ.ഡൗബ്ലു. എസ് : 2 ഒഴിവുകൾ.

  • അസ്ട്രക്ചറൽ: 9 ഒഴിവുകൾ.

  • സിവിൽ: 2 ഒഴിവുകൾ.

  • എക്യുപ്‌മെന്റ്: 2 ഒഴിവുകൾ.

യോഗ്യതയും പ്രായപരിധിയും

  • ഉയർന്ന പ്രായപരിധി: 33 വയസ്സ്. SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും, OBC ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് (PwD) പത്ത് വർഷം വരെയും പ്രായപരിധിയിൽ ഇളവുണ്ട്.

  • വിദ്യാഭ്യാസ യോഗ്യത: അപേക്ഷിക്കുന്ന വിഭാഗത്തിൽ കുറഞ്ഞത് 60% മാർക്കോടെയുള്ള ഡിപ്ലോമ അല്ലെങ്കിൽ ബി.ഇ / ബി.ടെക് / ബി.എസ്സി (എഞ്ചിനീയറിങ്) ബിരുദം.

  • പ്രവൃത്തിപരിചയം: ഡിപ്ലോമയുള്ളവർക്ക് കുറഞ്ഞത് 6 വർഷത്തെയും, ബിരുദമുള്ളവർക്ക് കുറഞ്ഞത് 4 വർഷത്തെയും പ്രവൃത്തിപരിചയം വേണം. ഇൻസ്ട്രുമെന്റേഷൻ, പൈപ്പിംഗ്, സ്ട്രക്ചറൽ, സിവിൽ തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജോലി ചെയ്യുന്ന നഗരത്തിന്റെ അടിസ്ഥാനത്തിൽ (X, Y, Z കാറ്റഗറി) പ്രതിമാസം ഏകദേശം 66,500 മുതൽ 72,600 രൂപ വരെ ശമ്പളമായി ലഭിക്കാം. കൂടാതെ മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങളും ലഭിക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ EIL-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി മാത്രം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://recruitment.eil.co.in/hrdnew/others/DETAILED.pdf

EIL Recruitment 2026 22 Associate Modeler Vacancies, Apply by August 21

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോഡില്ല; ഇടമലക്കുടിയിൽ രോഗിയെ മഞ്ചലിൽ ചുമന്ന് കാടുതാണ്ടി ഗോത്രജനത - വിഡിയോ

വാൽനട്ട് കഴിക്കാൻ സമയമുണ്ടോ? ​ഗുണം കിട്ടണമെങ്കിൽ ഇതറിയണം

അമ്മയുടെ മരണ വാര്‍ത്ത കേട്ടിട്ടും കോമഡി സീന്‍ പൂര്‍ത്തിയാക്കി; അമ്മ പറഞ്ഞിട്ടാണെന്ന് രാധിക; ഇമോഷണലായി മമിത

വിഴിഞ്ഞം സമരത്തിന് പിന്തുണ: രണ്ട് എന്‍ജിഒകളുടെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ കേന്ദ്ര നടപടി ഹൈക്കോടതി റദ്ദാക്കി

വരുന്നു യമഹയുടെ സ്‌പോര്‍ട്‌സ് ബൈക്ക്, ആര്‍2 ലോഞ്ച് ഓഗസ്റ്റ് 27ന്; ബുക്കിങ് ആരംഭിച്ചു