ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിങ് (ഗേറ്റ്) 2026നുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് 25 ന് ആരംഭിക്കും. ലേറ്റ് ഫീസ് ഇല്ലാതെ സെപ്തംബർ 25 വരെ അപേക്ഷിക്കാം. ലേറ്റ് ഫീസ് അടച്ച് ഒക്ടോബർ ആറ് വരെ അപേക്ഷിക്കാനാകും.പരീക്ഷ 2026 ഫെബ്രുവരി 7,8,14,15 തിയ്യതികളിലായി നടക്കും. ഗേറ്റ് സ്കോറിന് ഫലം പ്രഖ്യാപിച്ച തീയതി മുതൽ മൂന്ന് വർഷത്തേക്ക് സാധുതയുണ്ടായിരിക്കും.
വിവിധ മാസ്റ്റേഴ്‌സ്, ഡോക്ടറൽ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനും ചില പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള നിയമനത്തിനും ഗേറ്റ് സ്കോറിന് സാധുതയുണ്ട്.
ഇത്തവണ എഞ്ചിനീയറിങ് സയൻസസ് പേപ്പറിൽ എനർജി സയൻസിനെക്കുറിച്ചുള്ള ഒരു പുതിയ വിഭാഗം ഉണ്ടായിരിക്കും.
2026 ഫെബ്രുവരിയിൽ നടക്കുന്ന ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിങ് (ഗേറ്റ്) 2026 ന്റെ സംഘാടക സ്ഥാപനം ഐഐടി ഗുവാഹത്തി ആയിരിക്കും.
യുജി ഡിഗ്രി പ്രോഗ്രാമിന്റെ മൂന്നാം വർഷമോ അതിൽ കൂടുതലോ വർഷങ്ങളിൽ പഠിക്കുന്നവരോ എഞ്ചിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ, സയൻസ്, ആർട്സ്, ഹ്യുമാനിറ്റീസ് എന്നിവയിൽ സർക്കാർ അംഗീകൃത ബിരുദം പൂർത്തിയാക്കിയവരോ ആയിരിക്കണം.
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ) (IE),ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സിവിൽ എഞ്ചിനീയേഴ്‌സ് (ICE),ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയേഴ്‌സ് (IETE),എയറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (AeSI),ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ എഞ്ചിനീയേഴ്‌സ്, ഇൻക്ലൂഡിംഗ് പോളിമർ ആൻഡ് എൻവയോൺമെന്റൽ ഗ്രൂപ്പ് (IIChE),ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റൽസ് (IIM),ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എഞ്ചിനീയേഴ്‌സ് (IIIE) എന്നിങ്ങനെയുള്ള ഏതെങ്കിലും പ്രൊഫഷണൽ സൊസൈറ്റികളിൽ നിന്ന് സർട്ടിഫിക്കേഷൻ നേടിയവർക്ക്, B.E./B.Tech./B.Arch./B.Planning മുതലായവയ്ക്ക് തുല്യമായി MoE/AICTE/UGC/UPSC അംഗീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. അങ്ങനെയുള്ളവർക്ക് അപേക്ഷിക്കാം.
ഏതെങ്കിലും ബിരുദ പ്രോഗ്രാമിന്റെ മൂന്നാം വർഷമോ അതിൽ കൂടുതലോ വർഷങ്ങളിൽ പഠിക്കുന്നവരോ എഞ്ചിനീയറിങ്/ടെക്നോളജി/ആർക്കിടെക്ചർ/ സയൻസ്/കൊമേഴ്‌സ്/ആർട്സ്/ഹ്യുമാനിറ്റീസ് എന്നിവയിൽ സർക്കാർ അംഗീകൃത ബിരുദ പ്രോഗ്രാം പൂർത്തിയാക്കിയവരോ ആയവർക്ക് ഗേറ്റ് 2026 എഴുതാൻ അർഹതയുണ്ട്.
ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ നിന്ന് യോഗ്യതാ ബിരുദം നേടിയ/പഠിക്കുന്ന അപേക്ഷകർ നിലവിൽ മൂന്നാം വർഷമോ അതിൽ കൂടുതലോ വർഷത്തിലായിരിക്കണം അല്ലെങ്കിൽ എഞ്ചിനീയറിംഗ്/ ടെക്നോളജി/ ആർക്കിടെക്ചർ/സയൻസ്/കൊമേഴ്‌സ്/ആർട്സ്/ഹ്യുമാനിറ്റീസ് എന്നിവയിൽ ബാച്ചിലേഴ്സ് ബിരുദം (കുറഞ്ഞത് മൂന്ന് വർഷത്തെ കാലാവധി) പൂർത്തിയാക്കിയിരിക്കണം.
ഒരു പരീക്ഷാർത്ഥിക്ക് ഒന്നോ രണ്ടോ പരീക്ഷകൾക്ക് അപേക്ഷിക്കാം. പരീക്ഷാർത്ഥികൾക്ക് അവർ തെരഞ്ഞെടുത്ത രണ്ട് പേപ്പറുകൾ മാത്രമെ എഴുതാൻ അനുവദിക്കൂ.
പൊതുവിഭാഗത്തിൽ ഉള്ളവർ ഓഗസ്റ്റ് 25 മുതൽ സെപ്തംബർ 25 വരെ ഫീസ് അടയ്ക്കുമ്പോൾ ഒരു പേപ്പറിന് 2000 രൂപ അടയ്ക്കണം. സ്ത്രീകൾ, പട്ടികജാതി,പട്ടികവർഗ ഭിന്നശേഷിക്കാർ എന്നിവർ 1,000രൂപ ഒടുക്കിയാൽ മതിയാകും. സെപ്തംബർ 26 മുതൽ ഒക്ടോബർ ആറ് വരെ ലേറ്റ് ഫീസ് ഉൾപ്പടെ അടയ്ക്കുമ്പോൾ അത് യഥാക്രമം 1,500 രൂപയും 2,500 രൂപയും ഒടുക്കണം. ഈ അപേക്ഷാ ഫീസ് ഒരു പരീക്ഷാ പേപ്പറിനുള്ളതാണ്. രണ്ട് പേപ്പറുകൾ തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ ഇതിന്റെ ഇരട്ടി ഫീസ് അടയ്ക്കണം.
പല പൊതുമേഖലാ സ്ഥാപനങ്ങളും (പി.എസ്.യു) അവരുടെ നിയമന പ്രക്രിയയിൽ ഗേറ്റ് സ്കോർ ഉപയോഗിച്ചുവരുന്നു. അത്തരം പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടിക (സമഗ്രമല്ല) ഇനി പറയുന്നു:
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ), ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ബിഎച്ച്ഇഎൽ), ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ), കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ), സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (സിആർഐഎസ്), ചെനാബ് വാലി പവർ പ്രോജക്ട്സ് ലിമിറ്റഡ് (സിവിപിപിഎൽ), ദാമോദർ വാലി കോർപ്പറേഷൻ (ഡിവിസി), ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇസിഐഎൽ), എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് (ഇഐഎൽ), ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയ്ൽ), ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), മസഗാവ് ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് (എംഡിഎസ്എൽ), നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (എൻഎഎൽസിഒ), നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ), എൻഎൽസി ഇന്ത്യ ലിമിറ്റഡ് (എൻഎൽസിഐഎൽ), നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എൻഎംഡിസി), ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻപിസിഐഎൽ), നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻടിപിസി), ഒഡീഷ പവർ ജനറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (ഒപിജിസി), ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി), പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (പവർഗ്രിഡ്), ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗ്രിഡ്-ഇന്ത്യ) (മുമ്പ് പോസോകോ എന്നറിയപ്പെട്ടിരുന്നു), രാഷ്ട്രീയ ഇസ്പാത് നിഗം ലിമിറ്റഡ് (ആർഐഎൻഎൽ), സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ) മുതലായവ.
വിശദാംശങ്ങൾക്ക്: https://gate2026.iitg.ac.in/
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates