GCF Jabalpur Hiring Skilled Tradesmen Offline Application Till April 10 file
Career

ആയുധ നിർമാണ ഫാക്ടറിയിൽ ഒഴിവുകൾ; ഡിപ്ലോമ യോഗ്യത, അവസാന തീയതി ഏപ്രിൽ 10

ട്രേഡ് ടെസ്റ്റ്/പ്രാക്ടിക്കൽ ടെസ്റ്റ്,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക. നിയമനം ലഭിക്കുന്നവർക്ക് 31,442 രൂപ വരെ ശമ്പളം ലഭിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിച്ചു വരുന്ന ഗൺ ക്യാരേജ് ഫാക്ടറി (GCF)യിൽ നിരവധി ഒഴിവുകൾ. സേനയ്ക്കായി ആയുധങ്ങളും സൈനിക ഉപകരണങ്ങളും നിർമിക്കുന്ന സ്ഥാപനമാണിത്. സ്‌കിൽഡ് ട്രേഡ്സ് മാൻ (ഏക്സ്‌പീരിയൻസ്ഡ്) തസ്തികയിലാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ കഴിഞ്ഞവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 10.

ഒഴിവുകളുടെ എണ്ണം

മെഷീനിസ്റ്റ് (CNC ഓപ്പറേറ്റർ)- 10

ഫിറ്റർ (G) -4

ആകെ - 14

പ്രായപരിധി:
കുറഞ്ഞത് 18 വയസ്സ്, പരമാവധി 35 വയസ്സ് വരെ. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമങ്ങൾ അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവുകളുണ്ട്.

യോഗ്യത:

  • അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമ/ഡിഗ്രി അല്ലെങ്കിൽ NTC/NAC (NCTVT/NCST/SCVT അംഗീകൃത) യോഗ്യത ഉണ്ടായിരിക്കണം.

  • പ്രശസ്ത സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 3 മുതൽ 6 വർഷം വരെ പ്രവൃത്തി പരിചയം ആവശ്യമാണ്.

  • ഉദ്യോഗാർത്ഥികൾ മുൻപ് കൈകാര്യം ചെയ്ത മെഷീനുകളുടെ വിശദാംശങ്ങൾ, പ്രോഗ്രാമിങ് അറിവ്, ടൂൾ സെലക്ഷൻ പരിചയം എന്നിവയുടെ വിശദാംശങ്ങളും ബന്ധപ്പെട്ട രേഖകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും സമർപ്പിക്കണം.

ട്രേഡ് ടെസ്റ്റ്/പ്രാക്ടിക്കൽ ടെസ്റ്റ്,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക. നിയമനം ലഭിക്കുന്നവർക്ക് 31,442 രൂപ വരെ ശമ്പളം ലഭിക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://ddpdoo.gov.in/storage/document/69ca5e913e8d8.pdf

GCF Jabalpur Hiring Skilled Tradesmen Offline Application Till April 10.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇവിടെ കെസി പക്ഷം ഒന്നും വേണ്ട': കെസി വേണുഗോപാല്‍- വിഡിയോ

Today's Rashi Phalam may 16| ആഗ്രഹിച്ച ഭൂമി സ്വന്തമാക്കും; പുതിയ ജോലിയിൽ പ്രവേശിക്കും

ട്രെന്‍ഡ് മാറി, നിക്ഷേപത്തില്‍ മുന്നില്‍ സ്ത്രീകള്‍; ഇതാ അഞ്ചു സുരക്ഷിത സ്‌കീമുകള്‍

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; അപകടം ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

ബ്രിട്ടീഷ് കാലത്തെ 'വിഐപി സംസ്‌കാരം'; വിജയ്‌യുടെ മുഖ്യമന്ത്രി കസേരയില്‍ ഇനി വെള്ള ടവല്‍ ഉണ്ടാവില്ല; കാരണം ഇതാണ്

SCROLL FOR NEXT