Gen Z Redefines Career Growth with ‘Conscious Unbossing’ Trend  @Danie11aPayne
Career

മാനേജർ പോസ്റ്റിൽ പണിയെടുക്കാൻ താല്പര്യമില്ല; ബോസ് കളിക്ക് വേറെ ആളെ നോക്കിക്കോളൂ, ജെൻ സി തലമുറ കൂളാണ്

മിഡിൽ മാനേജ്മെന്റ് തസ്തികകളിൽ ജോലിചെയ്യുന്ന മുതിർന്ന സഹപ്രവർത്തകർ ദീർഘ സമയം ജോലി ചെയ്യുന്നതും മാനേജ്മെന്റ് തലത്തിലെ പ്രശ്നങ്ങൾ നേരിടുന്നതും ജെൻ സികൾ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. അവർ ചെയ്യുന്ന ജോലിക്ക് അനുസൃതമായ ശമ്പളം ലഭിക്കുന്നില്ല എന്ന അഭിപ്രായമാണ് സർവേയിൽ 69% ജെൻസികളും പങ്ക് വെച്ചത്.

സമകാലിക മലയാളം ഡെസ്ക്

നന്നായി പഠിക്കുക, ഒരു ജോലി കണ്ടെത്തുക, ആത്മാർത്ഥമായി സ്ഥാപനത്തിന് വേണ്ടി പണിയെടുക്കുക, ഉയർന്ന തസ്തികയിലേക്ക് പ്രൊമോഷൻ നേടുക. ഒരു വ്യക്തിയുടെ കരിയർ മുന്നോട്ട് പോകുന്ന സാധാരണ രീതി ഇതാണല്ലോ. എന്നാൽ നമ്മുടെ ജെൻ സി തലമുറയിലെ പിള്ളേർക്ക് ഈ രീതിയോട് ഒട്ടും താല്പര്യമില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രത്യേകിച്ചും മിഡിൽ മാനേജ്‍മെന്റ് റോളുകൾ ജോലി ചെയ്യാൻ അവർക്ക് ഒട്ടും ഇഷ്ടമല്ല. അതിന് കാരണവുമുണ്ട്.

ആഗോള റിക്രൂട്ട്മെന്റ് സ്ഥാപനമായ റോബർട്ട് വാൾട്ടേഴ്സ് അടുത്തിടെ ജെൻ സിയ്ക്കിടയിൽ ഒരു സർവേ നടത്തിയിരുന്നു. അതിലെ 52% പേരും മിഡിൽ മാനേജ്മെന്റ് സ്ഥാനങ്ങളിൽ ജോലി ചെയ്യാൻ താല്പര്യമില്ല എന്നാണ് പറയുന്നത്. ഇതിന് അവർ ഒരു പുതിയ വാക്ക് വരെ കണ്ടുപിടിച്ചിട്ടുണ്ട്- കോൺഷ്യസ് അൺബോസിങ് (Conscious Unbossing). അതായത് മാനേജ്മെന്റ് പദവികൾ ബോധപൂർവ്വം ഒഴിവാക്കുക എന്നതാണ് ഈ വാക്കിന്റെ അർത്ഥം.

Gen Z Redefines Career Growth with ‘Conscious Unbossing’ Trend

കഴിവില്ലാത്തതോ ആഗ്രഹമില്ലാത്തതോ ഒന്നുമല്ല കാരണം. മറിച്ച് കരിയറിൽ വിജയിക്കുക എന്നതിന് ഇവർ വേറെ തലത്തിലുള്ള അർത്ഥമാണ് കാണുന്നത്. ജെൻ സി ജീവനക്കാർക്ക് അധിക ഉത്തരവാദിത്വം, സമ്മർദ്ദം എന്നിവയോട് യോജിപ്പില്ല. പകരം ജോലി–ജീവിത ബാലൻസ്, മാനസികാരോഗ്യം, സ്വാതന്ത്ര്യം എന്നീ ഘടകങ്ങൾക്ക് ആണ് ഇവർ പ്രാധാന്യം നൽകുന്നത്.

Gen Z Redefines Career Growth with ‘Conscious Unbossing’ Trend

മിഡിൽ മാനേജ്മെന്റ് തസ്തികകളിൽ ജോലിചെയ്യുന്ന മുതിർന്ന സഹപ്രവർത്തകർ ദീർഘ സമയം ജോലി ചെയ്യുന്നതും മാനേജ്മെന്റ് തലത്തിലെ പ്രശ്നങ്ങൾ നേരിടുന്നതും ജെൻ സികൾ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. അവർ ചെയ്യുന്ന ജോലിക്ക് അനുസൃതമായ ശമ്പളം ലഭിക്കുന്നില്ല എന്ന അഭിപ്രായമാണ് സർവേയിൽ 69% ജെൻസികളും പങ്ക് വെച്ചത്.

ഒരു ടീം ആയി ജോലി ചെയ്യുന്നതിനേക്കാൾ സ്വന്തം കഴിവുകൾ വികസിപ്പിക്കാനും സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനും ആഗ്രഹിക്കുന്നു എന്നാണ് സർവേയിൽ പങ്കെടുത്ത 72% പേരും അഭിപ്രായപ്പെട്ടത്.

സർവേയിൽ പങ്കെടുത്ത കമ്പനികളിൽ 89% പേരും പറയുന്നത് പരിചയസമ്പത്തുള്ള മിഡിൽ മാനേജർമാരെ നിയമിക്കുന്നത് സ്ഥാപനത്തിന്റെ വിജയത്തിന് നിർണായ ഘടകമാണ് എന്നാണ്. എന്നാൽ 63% പ്രൊഫഷണലുകൾ പറയുന്നത് മുതിർന്ന ഉദ്യോഗസ്ഥർക്ക് പകരം ജെൻ സി വിഭാഗത്തിൽ ഉൾപ്പെട്ടവരെ ഇത്തരം തസ്തികയിൽ നിയമിക്കുകയാണെങ്കിൽ കമ്പനിക്ക് വിജയം നേടാം എന്നാണ്.

കമ്പനികൾക്കിടയിലും ജീവനക്കാർക്കിടയിലും ഇക്കാര്യത്തിൽ വ്യത്യസ്ഥ അഭിപ്രായമാണ് ഉള്ളത്. ഇത് തന്നെ ഒരു പ്രശ്‌നമാണ്.

Gen Z Redefines Career Growth with ‘Conscious Unbossing’ Trend

പുതിയ പഠനങ്ങൾക്ക് അനുസരിച്ചുള്ള മാറ്റങ്ങൾക്ക് വേണ്ടി കമ്പനികളും ഒരുങ്ങിയിട്ടുണ്ട്. ജീവനക്കാരെ മാനേജ് ചെയ്യാനും ടീമിനെ മുന്നോട്ടു നയിക്കാനും കഴിവുള്ളവരെ മാനേജർ തസ്തികയിൽ ആയിരിക്കും നിയമനം നടത്തുക.

മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യാൻ ആഗ്രഹിക്കാത്ത ബന്ധപ്പെട്ട മേഖലകളിൽ അറിവും കഴിവും വർദ്ധിപ്പിക്കാൻ കഴിയുന്നവരെ സ്പെഷ്യൽ എക്സ്പേർട്ടുകൾ എന്ന രീതിയിലായിരിക്കും ഇനി മുതൽ കമ്പനികൾ തിരഞ്ഞെടുക്കും.

ഇതിലൂടെ ജീവനക്കാർക്ക് സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കഴിയുമെന്നും അതിലൂടെ കമ്പനിക്ക് നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്നുമാണ് വിലയിരുത്തൽ.

കരിയറിൽ വിജയം തേടാൻ ബോസ് ആകേണ്ടതുണ്ടോ എന്ന സർവേയുടെ ചോദ്യത്തിന് ഭൂരിഭാഗവും പെരും മറുപടിയായി പറഞ്ഞത് ഇല്ല എന്നാണ്. ഈ ട്രെൻഡിലൂടെ പുതിയ തലമുറയ്ക്ക് ലക്ഷ്യങ്ങളില്ല എന്ന് പറയാൻ കഴിയില്ല. പകരം സാധാരണ രീതി പിന്തുടരാതെ വ്യത്യസ്തമായ മാർഗങ്ങളിലൂടെ കരിയർ കെട്ടിപ്പടുക്കാൻ ആണ് ജെൻ സികൾക്ക് താല്പര്യം. 

Career news: Gen Z Redefines Career Growth with ‘Conscious Unbossing’ Trend.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT