Government Ayurveda Medical College in Mahe Invites Applications for Faculty Post 
Career

മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജിൽ അവസരം; പ്രൊഫസർ ഒഴിവ്, സ്ഥിര നിയമനം

അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.എ.എം.എസ് ബിരുദം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

പുതുച്ചേരി സർക്കാരിന് കീഴിലുള്ള രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജിൽ (RGAMCH) അസിസ്റ്റന്റ് പ്രൊഫസർ (കൗമാരഭൃത്യ) തസ്തികയിലേക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആയുർവേദ ഡോക്ടർമാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 17.

ഒഴിവ്

  • അസിസ്റ്റന്റ് പ്രൊഫസർ (കൗമാരഭൃത്യ) – 1

യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് ബി. എ.എം.എസ് ബിരുദം.

  • ബന്ധപ്പെട്ട വിഷയത്തിൽ CCIM/NCISM അംഗീകൃത ബിരുദാനന്തര ബിരുദം.

  • NTET വിജയിച്ചിരിക്കണം അല്ലെങ്കിൽ സാധുവായ NCISM Teacher Code ഉണ്ടായിരിക്കണം.

പ്രായപരിധി

  • പരമാവധി 40 വയസ്.

  • ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 5 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ശമ്പളം

  • പ്രീ-റിവൈസ്ഡ് ശമ്പള സ്കെയിൽ ₹15,600 – ₹39,100 + ഗ്രേഡ് പേ ₹5,400.

  • നിലവിൽ 7-ാം കേന്ദ്ര ശമ്പള കമ്മിഷൻ (7th CPC) പ്രകാരമുള്ള ശമ്പളമാണ് ലഭിക്കുക.

അപേക്ഷാഫീസ്

  • ജനറൽ/ഒബിസി – ₹2,500

  • എസ്.സി./എസ്.ടി. – ₹1,500

അപേക്ഷിക്കേണ്ട വിധം

അപേക്ഷാഫോം www.rgamc.in വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, ജാതി, രജിസ്ട്രേഷൻ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം.

സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ NOC ഹാജരാക്കണം. കവറിന് മുകളിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തണം.

അപേക്ഷകൾ അയക്കേണ്ട വിലാസം

The Principal, Rajiv Gandhi Ayurveda Medical College & Hospital, Chalakkara, New Mahe P.O., Mahe – 673311

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക

https://www.rgamc.in/documents/Notification%20Asst%20Professor.pdf

Government Ayurveda Medical College in Mahe Invites Applications for Faculty Post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അദാനിയും എംഎസിയും തമ്മില്‍ നിയമലംഘനമുണ്ടായിട്ടില്ല; വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് ഉമ്മന്‍ചാണ്ടിക്ക് തന്നെ'

'കട്ടിലില്‍ മൂട്ടയാണ്, കെമിക്കലടിച്ചിട്ട് വരാം'; മഹാരാജാസ് ഹോസ്റ്റലില്‍ പുലര്‍ച്ചെ വണ്ടിവിളിച്ചെത്തി കട്ടില്‍ കടത്താന്‍ നോക്കിയ പൂര്‍വവിദ്യാര്‍ഥി പിടിയില്‍

പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; പൊലീസുകാരെ ഓട്ടോയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

'എന്തുകരുതി... ഞങ്ങൾ കോട്ടും സൂട്ടുമിട്ട് കളിക്കുമെന്നോ, ഫ്രാൻസിന് വിരസ ഫുട്ബോളും അറിയാം'!

പൊലീസ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു