ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ (HCL) ജൂനിയർ മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു. 64 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധ എന്‍ജിനിയറിങ്, നോൺ-എഞ്ചിനീയറിങ് മേഖലകളിൽ ഡിപ്ലോമയോ ബിരുദമോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 30,000 മുതൽ 1,20,000 ശമ്പളം ലഭിക്കും.
മാനേജർ മൈനിംഗ് , ജിയോളജി, ഇലക്ട്രിക്കൽ, സിവിൽ, ഫിനാൻസ്, എച്ച്ആർ, ലീഗൽ തുടങ്ങിയ തസ്തികയിലാണ് നിയമനം നടത്തുന്നത്. 2025 നവംബർ 27 മുതൽ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം.
മൈനിംഗ്
മൈനിംഗ് ഡിപ്ലോമയും 5 വർഷത്തെ പരിചയം ഒപ്പം ഫോർമാൻ സർട്ടിഫിക്കറ്റ് (അൺറെസ്ട്രിക്റ്റഡ് ). അല്ലെങ്കിൽ മൈനിംഗ് എഞ്ചിനീയറിങിൽ ബാച്ചിലർ ബിരുദം 2 വർഷത്തെ പരിചയം, ഫോർമാൻ സർട്ടിഫിക്കറ്റ് (അൺറെസ്ട്രിക്റ്റഡ്) അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് മാനേജർ സർട്ടിഫിക്കറ്റ് (അൺറെസ്ട്രിക്റ്റഡ്).
ജിയോളജി
ഡ്രാഫ്റ്റ്സ്മാൻ-ഷിപ്പിൽ ഡിപ്ലോമയും (മെക്കാനിക്കൽ അല്ലെങ്കിൽ സിവിൽ) 5 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ജിയോളജിയിൽ ബിരുദാനന്തര ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയവും.
സർവേ
സർവേയിൽ ഡിപ്ലോമ 5 വർഷത്തെ പ്രവൃത്തി പരിചയം, മൈൻ സർവേയേഴ്സ് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ സർവേയർ സർട്ടിഫിക്കറ്റുള്ള മൈനിംഗ്/സിവിൽ എഞ്ചിനീയറിങിൽ ബാച്ചിലർ ബിരുദം അല്ലെങ്കിൽ എം.ടെക് (ജിയോമാറ്റിക്സ്) ഒപ്പം 2 വർഷത്തെ പ്രവൃത്തി പരിചയവും.
എൻവയോൺമെന്റൽ
എൻവയോൺമെന്റൽ എഞ്ചിനീയറിങ് / ടെക്നോളജിയിൽ ബാച്ചിലർ ബിരുദം, 2 വർഷത്തെ പ്രവൃത്തി പരിചയം.
ഇലക്ട്രിക്കൽ
ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, 5 വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് 2 വർഷത്തെ പ്രവൃത്തി പരിചയം.
മെക്കാനിക്കൽ
ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിങ്, 5 വർഷത്തെ പ്രവൃത്തി പരിചയം.
അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് / മൈനിംഗ് മെഷിനറിയും 2 വർഷത്തെ പ്രവൃത്തി പരിചയം.
സിവിൽ
സിവിൽ എഞ്ചിനീയറിങിൽ ഡിപ്ലോമ, 5 വർഷത്തെ പ്രവൃത്തി പരിചയം.
അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങ്, 2 വർഷത്തെ പ്രവൃത്തി പരിചയം.
മിനറൽ പ്രോസസ്സിംഗ്
മിനറൽ പ്രോസസ്സിംഗ് / മിനറൽ എഞ്ചിനീയറിങ്, 2 വർഷത്തെ പ്രവൃത്തി പരിചയം.
ഫിനാൻസ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് (സിഎ) അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് & വർക്ക്സ് അക്കൗണ്ടന്റ്സ് (ഐസിഡബ്ല്യുഎ) പാസ്സായിരിക്കണം, 3 വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ ഫിനാൻസിൽ പിജി ഡിപ്ലോമ / ഫിനാൻസിൽ എംബിഎ.
എച്ച്ആർ
ഏതെങ്കിലും വിഷയത്തിൽ ബിരുദം,5 വർഷത്തെ പ്രവൃത്തി പരിചയം
അല്ലെങ്കിൽ എച്ച്ആറിൽ പിജി ബിരുദം /പിജി ഡിപ്ലോമ /എംബിഎ, 2 വർഷത്തെ പ്രവൃത്തി പരിചയം.
അഡ്മിൻ
ഏതെങ്കിലും വിഷയത്തിൽ ബിരുദം,5 വർഷത്തെ പ്രവൃത്തി പരിചയം
നിയമം
ഏതെങ്കിലും വിഷയത്തിൽ ബിരുദം,5 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ എൽ എൽ ബി / 5 വർഷത്തെ ഇന്റഗ്രേറ്റഡ് എൽഎൽബി 2 വർഷത്തെ പ്രവൃത്തി പരിചയം.
മെറ്റീരിയൽസ് & കോൺട്രാക്റ്റുകൾ (എം & സി)
മെറ്റീരിയൽസ് മാനേജ്മെന്റ് / സപ്ലൈ ചെയിൻ മാനേജ്മെന്റ് / ലോജിസ്റ്റിക്സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം / ഡിപ്ലോമയോടെ ബാച്ചിലർ ബിരുദം (ആർട്സ്/സയൻസ്/കൊമേഴ്‌സ്/എഞ്ചിനീയറിങ്) അല്ലെങ്കിൽ മെറ്റീരിയൽസ് മാനേജ്മെന്റ് / സപ്ലൈ ചെയിൻ മാനേജ്മെന്റ് / ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്നിവയിൽ സ്പെഷ്യലൈസേഷനോടെ എംബിഎ. കൂടാതെ ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പരിചയവും.
എഴുത്തുപരീക്ഷ: യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികളെയും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ - സി ബി ടി ക്ഷണിക്കും.
ഡോക്യൂമെന്റ് വെരിഫിക്കേഷൻ: എഴുത്തുപരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ രേഖ പരിശോധനയ്ക്കായി വിളിക്കും. അതിനു ശേഷം ഫൈനൽ ലിസ്റ്റ് ഷോർട്ട്‌ലിസ്റ്റ് ചെയ്യും.
കൂടുതൽ വിവരങ്ങൾക്കായി https://www.hindustancopper.com/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates