HLL Lifecare Apprenticeship 2026 ITI, Diploma and Vocational Candidates Can Apply. file
Career

HLL Lifecare Limited: അപ്രന്റീസ്ഷിപ്പ് ട്രെയിനിങിന് അവസരം; ITI മുതൽ യോഗ്യത, പേരൂർക്കടയിൽ നിയമനം

ട്രേഡ് അപ്രന്റീസ് (ഐ.ടി.ഐ), ടെക്നീഷ്യൻ അപ്രന്റീസ് (ഡിപ്ലോമ), ടെക്നീഷ്യൻ അപ്രന്റീസ് (വൊക്കേഷണൽ) വിഭാഗങ്ങളിലാണ് അവസരം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തിരുവനന്തപുരം പേരൂർക്കടയിലെ എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിൽ നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് സ്കീമിന്റെ ഭാഗമായി അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു. ട്രേഡ് അപ്രന്റീസ് (ഐ.ടി.ഐ), ടെക്നീഷ്യൻ അപ്രന്റീസ് (ഡിപ്ലോമ), ടെക്നീഷ്യൻ അപ്രന്റീസ് (വൊക്കേഷണൽ) വിഭാഗങ്ങളിലാണ് അവസരം. അഭിമുഖത്തിലൂടെയാണ് നിയമനം.

യോഗ്യതയും സ്റ്റൈപൻഡും

ട്രേഡ് അപ്രന്റീസ് (ഐ.ടി.ഐ)

  • രണ്ട് വർഷത്തെ ഐ.ടി.ഐ കോഴ്സ് പൂർത്തിയാക്കിയവർക്ക് പ്രതിമാസം 11,040 സ്റ്റൈപൻഡും

  • ഒരു വർഷത്തെ ഐ.ടി.ഐ കോഴ്സ് പൂർത്തിയാക്കിയവർക്ക് 10,560 സ്റ്റൈപൻഡും ലഭിക്കും.

ടെക്നീഷ്യൻ അപ്രന്റീസ് (ഡിപ്ലോമ)

  • മൂന്ന് വർഷത്തെ ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

  • 10,900 രൂപ സ്റ്റൈപൻഡ് ലഭിക്കും

ടെക്നീഷ്യൻ അപ്രന്റീസ് (വൊക്കേഷണൽ)

  • വൊക്കേഷണൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

  • 9,600 രൂപ സ്റ്റൈപൻഡും ലഭിക്കും.

മറ്റ് വിവരങ്ങൾ

  • യോഗ്യതാ പരീക്ഷ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പാസായവർക്കാണ് അപേക്ഷിക്കാനാകുക.

  • പരിശീലന കാലാവധി ഒരു വർഷമാണ്.

  • തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഷിഫ്റ്റ് ഡ്യൂട്ടിയിലും ജോലി ചെയ്യേണ്ടി വരും.

  • സംവരണ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും

അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. ബന്ധപ്പെട്ട യോഗ്യതയുള്ളവർക്ക് ഒക്ടോബർ 5, 6 തീയതികളിൽ എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ്, പേരൂർക്കട ഫാക്ടറിയിലെ സർഗം ഹാളിലാണ് അഭിമുഖം നടത്തുന്നത്. രാവിലെ 9.15 മുതൽ അഭിമുഖ നടപടികൾ ആരംഭിക്കും. രാവിലെ 11 മണിക്ക് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.lifecarehll.com/file/download/reference/4bf2689c42aae35e6924a432e435e0b1hYSJgng

HLL Lifecare Apprenticeship 2026 ITI, Diploma and Vocational Candidates Can Apply.

'കൂടുതല്‍ സുരക്ഷ വേണ്ട'; അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ ശാസിച്ച് മുഖ്യമന്ത്രി

വൈകീട്ട് ആറു മുതല്‍ രാവിലെ ആറു വരെ ജനങ്ങള്‍ പുറത്തിറങ്ങരുത്; കാട്ടാന ആക്രമണത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം; പ്രാകൃതമെന്ന് സിപിഎം

'അവന് മരണമില്ല, അതിനൊരു കാരണമുണ്ട്'; 'യേഴു കടൽ യേഴു മലൈ' ആദ്യ മൂന്ന് മിനിറ്റ് പുറത്ത്

'അവരുടെ തൊലിക്കടിയിലെ കൊഴുപ്പില്‍ നിങ്ങളുടെ എന്താണ് എടുത്ത് വച്ചിരിക്കുന്നത്'; തുറന്നടിച്ച് ജുവല്‍ മേരി

'രാത്രിയിലാണ് കൂടുതൽ ക്രിയേറ്റീവും പ്രൊഡക്ടീവുമാകുന്നത്!' 'നൈറ്റ് പ്രൊഡക്ടിവിറ്റി'ക്ക് പിന്നിലെ കാരണങ്ങൾ