HLL Lifecare Recruitment 2026 Opens Procurement Assistant Vacancies for Graduates. @HLLLifecare
Career

HLL Recruitment 2026: പ്രോക്യൂർമെന്റ് അസിസ്റ്റന്റ് തസ്തിക; കേരളത്തിലും അവസരം,അവസാന തീയതി ജൂൺ 3

ഫാർമസി ചെയിൻ / ഫാർമസി പ്രോക്യൂർമെന്റ് മേഖലയിൽ അല്ലെങ്കിൽ പ്രശസ്ത സ്ഥാപനങ്ങളിലെ ഫാർമസിയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം വേണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : JOICE MON D L

കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ് പ്രോക്യൂർമെന്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും പ്രവൃത്തി പരിചയവും ആവശ്യമാണ്. ആകെ 5 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 3.

യോഗ്യത

ഡിഗ്രി/ഡി ഫാം/ ബിഫാം എന്നി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രവൃത്തി പരിചയം

ഫാർമസി ചെയിൻ / ഫാർമസി പ്രോക്യൂർമെന്റ് മേഖലയിൽ അല്ലെങ്കിൽ പ്രശസ്ത സ്ഥാപനങ്ങളിലെ ഫാർമസിയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം വേണം.

പ്രായപരിധി

2026 മേയ് 1-നനുസരിച്ച് പരമാവധി 37 വയസ്.

ശമ്പളം

അടിസ്ഥാന ശമ്പള പരിധി 10,000 മുതൽ 20,000 രൂപ വരെയാണ്.

ഈ തസ്തികയിൽ പ്രധാനമായും മരുന്നുകളുടെ ചേരുവകൾ ഒത്തുനോക്കൽ, വിതരണക്കാരുടെ (Vendors) രജിസ്ട്രേഷൻ രേഖകൾ പരിശോധിച്ച് ഉറപ്പു വരുത്തൽ, കുറഞ്ഞ നിരക്കുകൾ കണ്ടെത്താനായി ടെൻഡർ വിലകൾ താരതമ്യം ചെയ്യൽ (Price Bid Comparison) എന്നീ ചുമതലകളാണ് നിർവ്വഹിക്കേണ്ടത്.

കൂടാതെ, വെണ്ടർ രജിസ്ട്രേഷൻ നടപടികളിൽ സഹായിക്കുകയും നിശ്ചിത കാലയളവിലേക്കുള്ള റേറ്റ് കോൺട്രാക്ട് (Rate Contract) കരാറുകൾ തയ്യാറാക്കുകയും വേണം. മുകളിൽ പറഞ്ഞ ജോലികൾ കൃത്യമായി ചെയ്യുന്നതിനും ഡാറ്റകൾ കൈകാര്യം ചെയ്യുന്നതിനും മികച്ച കംപ്യുട്ടർ പരിജ്ഞാനം ഈ ജോലിക്ക് അത്യാവശ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.lifecarehll.com/file/download/reference/66a1942cfad91ff0ee99daf86e674d55hYSEgXs

HLL Lifecare Recruitment 2026 Opens Procurement Assistant Vacancies for Graduates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ സ്പീക്കറെ ഇന്നറിയാം; മത്സരിക്കാൻ തിരുവഞ്ചൂരും എസി മൊയ്തീനും ​ഗോപകുമാറും

സ്പീക്കര്‍ സാറേ... 'കെ മുരളീധരനും വി മുരളീധരനും' ഉണ്ടേ; 'വി ജോയി മാത്രമല്ല വിഎസ് ജോയിയുമുണ്ട്'... മാറിപ്പോകല്ലേ!

സ്പീക്കറെ ഇന്നറിയാം, 'കോക്രോച്ച് ജനത പാർട്ടി' രാജ്യ സുരക്ഷയ്ക്ക് ഭീഷണി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കോക്രോച്ച് ജനത പാർട്ടി' രാജ്യ സുരക്ഷയ്ക്ക് ഭീഷണി; ഐബി റിപ്പോർട്ട്

'അവസാനം വരെ പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടേയും അത്തന്‍കുരിക്കളുടേയും പിന്‍മുറക്കാരന്‍ പിണറായിക്കും പാര്‍ട്ടിക്കുമൊപ്പം'; നിലപാട് വ്യക്തമാക്കി കെ ടി ജലീല്‍

SCROLL FOR NEXT