ഹോമിയോ ഫാർമസിസ്റ്റാകാൻ സർക്കാർ മെഡിക്കൽ കോളജിൽ പഠിക്കാം. ഹോമിയോ ഫാർമസി മേഖലയിൽ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
തിരുവന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിലാണ് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചത്.
പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in ൽ ലഭ്യമാണ്. മാർച്ച് 25 മുതൽ ഏപ്രിൽ 20 വരെ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകളിലും ഓൺലൈനായും അപേക്ഷാഫീസ് ഒടുക്കാം.
അപേക്ഷാഫീസ് ഒടുക്കിയതിനു ശേഷം ലഭിക്കുന്ന ചെല്ലാൻ നമ്പറും, അപേക്ഷാ നമ്പരും, ഉപയോഗിച്ച് അപേക്ഷകർക്ക് ഏപ്രിൽ 22 വൈകിട്ട് അഞ്ച് മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 200 രൂപയുമാണ്.
അപേക്ഷകർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാന ബോർഡുകൾ നടത്തിവരുന്ന എസ് എസ് എൽ സി യോ തത്തുല്ല്യ പരീക്ഷയോ മിനിമം 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം.
അപേക്ഷാർത്ഥികളുടെ ഉയർന്ന പ്രായപരിധി 33 വയസ്സാണ്. അപേക്ഷകർക്ക് 01-01-2026 ന് 17 വയസ്സ് പൂർത്തിയായിരിക്കണം.
സർവീസ് ക്വാട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് 48 വയസ്സാണ്.
കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.
എട്ടാം ക്ലാസ്സ് മുതൽ കുട്ടികൾക്ക് എൻജിനീയറിങ് വിദ്യാഭ്യാസം നൽകുന്ന ടെക്‌നിക്കൽ ഹൈസ്‌കൂളിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം.
നെടുമങ്ങാട് ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിലെ പ്രവേശനത്തിനായി ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. ആകെ 90 സീറ്റുകളിലാണ് പ്രവേശനം.
പൊതുവിദ്യാഭ്യാസത്തോടോപ്പം ആറ് സ്‌പെഷ്യലിസ്റ്റ് ട്രേഡുകളിലേക്ക് (ഫിറ്റിങ്, വെൽഡിങ്, ഇലക്ട്രിക്കൽ, ആട്ടോമൊബൈൽ, ടേണിങ്, ഇലക്ട്രോപ്ലേറ്റിങ്) കോഴ്സുകൾ പഠിക്കാം.
താൽപ്പര്യമുള്ള വിദ്യാർത്ഥികൾ www.polyadmission.org/ths ലൂടെ കുട്ടിയുടെ പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം, പിൻ കോഡ്, മൊബൈൽഫോൺ നമ്പർ, ആധാർ നമ്പർ, ജനന തീയതി, നാഷണലിറ്റി, ജില്ലയും, സംവരണ/ ഭിന്നശേഷിവിവരങ്ങളും, വിദ്യാഭ്യാസയോഗ്യത (ഏഴാം ക്ലാസ് – സി.ബി.എസ്.ഇ/ പൊതുവിദ്യാഭ്യാസം/ ഐ.സി.എസ്.ഇ., ഓപ്പൺ സ്‌കൂൾ, എന്നിവ, ജയിച്ച വർഷം, എത്രാമത്തെ അവസരത്തിൽ പാസ്സായി) എന്നിവ നൽകി അപേക്ഷിക്കണം
വിശദവിവരങ്ങൾക്ക്: 9846170024, 7907788350, 9446686362, 9645814820, 7907938093, 9645888216, 6235762545.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates