IB ACIO (Tech) Recruitment 2025, Apply Online for 258 Posts Special arrangement
Career

എന്‍ജിനീയറിങ് പൂർത്തിയാക്കിയോ? ഇന്റലിജൻസ് ബ്യൂറോയിൽ ജോലി നേടാൻ ഇതാണ് സമയം

എഞ്ചിനീയറിങ്,സയൻസ് ബിരുദധാരികൾക്ക് കേന്ദ്ര സർക്കാറിന്റെ ഗ്രൂപ്പ് 'സി' കാറ്റഗറിയിൽ ജോലി നേടാനുള്ള മികച്ച അവസരമാണിത്. കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എന്നി വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്.

സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് (MHA) കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ (IB) ജോലി നേടാൻ അവസരം. അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (ACIO) ഗ്രേഡ്-II/ടെക് തസ്തികയിലേക്ക് ആണ് നിയമനം നടത്തുന്നത്. അകെ 258 ഒഴിവുകൾ ഉണ്ട്‌.

എന്‍ജിനിയറിങ്,സയൻസ് ബിരുദധാരികൾക്ക് കേന്ദ്ര സർക്കാറിന്റെ ഗ്രൂപ്പ് 'സി' കാറ്റഗറിയിൽ ജോലി നേടാനുള്ള മികച്ച അവസരമാണിത്. കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എന്നി വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്.

വിദ്യാഭ്യാസ യോഗ്യതയും ഗേറ്റ് സ്കോറും

IB ACIO (ടെക്) തസ്തികയിലേക്ക് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾക്ക് താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം.

ഗേറ്റ് സ്കോർ: 2023, 2024, അല്ലെങ്കിൽ 2025 വർഷങ്ങളിൽ ഏതെങ്കിലും വർഷത്തിൽ ഗേറ്റ് പരീക്ഷയിൽ യോഗ്യതാ കട്ട്-ഓഫ് മാർക്ക് നേടിയിരിക്കണം.

വിദ്യാഭ്യാസ ബിരുദം: സാധുവായ ഗേറ്റ് സ്കോറിനൊപ്പം, സർക്കാർ അംഗീകൃത സർവകലാശാല/കോളേജ്/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് താഴെപ്പറയുന്ന കോഴ്സുകളിൽ ബി.ഇ അല്ലെങ്കിൽ ബി.ടെക് പൂർത്തിയാക്കിയിരിക്കണം.

ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ്. ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്.സയൻസിൽ ബിരുദാനന്തര ബിരുദം (എം.എസ്‌സി),ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്‌സ്, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ (എംസിഎ) ബിരുദാനന്തര ബിരുദം.

തെരഞ്ഞെടുപ്പ് പ്രക്രിയ

ഗേറ്റ് സ്കോർ അടിസ്ഥാനമാക്കി ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ലിസ്റ്റിൽ ഉൾപ്പെട്ടവരെ സ്‌കിൽ ടെസ്റ്റിനും അതിനു ശേഷം അഭിമുഖത്തിനും ക്ഷണിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 16. ഉയർന്ന പ്രായപരിധി,ഗേറ്റ് മാർക്കിന്റെ വെയിറ്റേജ് തുടങ്ങിയ വിവരങ്ങൾ അറിയാൻ https://www.mha.gov.in/en സന്ദർശിക്കുക.

Job alert: IB ACIO (Tech) Recruitment 2025, Apply Online for 258 Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

SCROLL FOR NEXT