രാജ്യത്തെ ചാർട്ടേഡ് അക്കൗണ്ടൻസി മേഖലയിലെ നിയന്ത്രണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) ബ്രാഞ്ച് ഇൻ-ചാർജ് തസ്തികയിൽ നിയമനം നടത്തുന്നു. സ്ഥാപനത്തിന്റെ റീജിയണൽ കൗൺസിലുകൾക്ക് കീഴിലുള്ള ബ്രാഞ്ചുകളിലേക്ക് ആണ് നിയമനം നടത്തുന്നത്.
അകെ 129 ഒഴിവുകളാണ് ഉള്ളത്. കേരളത്തിൽ കണ്ണൂർ, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലടക്കം സതേൺ റീജിയണൽ കൗൺസിലിന് കീഴിലുള്ള വിവിധ ബ്രാഞ്ചുകളിൽ ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂലൈ 19 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
റീജിയൺ തിരിച്ചുള്ള ഒഴിവുകൾ
സെൻട്രൽ ഇന്ത്യ റീജിയണൽ കൗൺസിൽ (CIRC) – 42
ഈസ്റ്റേൺ ഇന്ത്യ റീജിയണൽ കൗൺസിൽ (EIRC) – 7
നോർത്തേൺ ഇന്ത്യ റീജിയണൽ കൗൺസിൽ (NIRC) – 20
സതേൺ ഇന്ത്യ റീജിയണൽ കൗൺസിൽ (SIRC) – 29
വെസ്റ്റേൺ ഇന്ത്യ റീജിയണൽ കൗൺസിൽ (WIRC) – 31
അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം. ബിരുദം യുജിസി (UGC), എഐസിടിഇ (AICTE) അല്ലെങ്കിൽ ബന്ധപ്പെട്ട നിയമപരമായ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നായിരിക്കണം.
ഇംഗ്ലീഷിൽ മികച്ച സംസാര-എഴുത്ത് ആശയവിനിമയ ശേഷി.
MS Office ഉൾപ്പെടെയുള്ള കംപ്യുട്ടർ ആപ്ലിക്കേഷനുകളിൽ പ്രാവീണ്യം.
മാനേജ്മെന്റ്, ഭരണനിർവഹണം, സംഘടനാപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ്.
തസ്തികയുടെ വിഭാഗം (Category) അനുസരിച്ച് 3 മുതൽ 5 വർഷം വരെ പ്രവൃത്തിപരിചയം ആവശ്യമാണ്.
അപേക്ഷകർക്ക് വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷമുള്ള പൂർണസമയ (Full-time) പ്രവൃത്തിപരിചയം മാത്രമാണ് പരിഗണിക്കുക.
പാർട്ട് ടൈം ജോലി, ഫ്രീലാൻസ് ജോലി, ആർട്ടിക്കിൾഷിപ്പ്, ഇന്റേൺഷിപ്പ്, പരിശീലനത്തിന്റെ ഭാഗമായുള്ള പ്രവൃത്തിപരിചയം എന്നിവ പ്രവൃത്തിപരിചയമായി കണക്കാക്കില്ല
27 മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
ബ്രാഞ്ച് ഇൻ-ചാർജ് തസ്തികയിലെ ശമ്പളം ബ്രാഞ്ചിന്റെ വിഭാഗവും ആവശ്യമായ പ്രവൃത്തിപരിചയവും അനുസരിച്ച് പ്രതിവർഷം ഏകദേശം 4.10 ലക്ഷം രൂപ മുതൽ 7.45 ലക്ഷം രൂപ വരെ ലഭിക്കും.
അടിസ്ഥാന ശമ്പളത്തിന് പുറമെ ഡി.എ (DA), എച്ച്.ആർ.എ (HRA), ട്രാൻസ്പോർട്ട് അലവൻസ്, നാഷണൽ പെൻഷൻ സിസ്റ്റം (NPS), ലീവ് ട്രാവൽ കൺസെഷൻ (LTC), ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates