IIM Bangalore Invites Applications for Research Associate Posts  IIMB
Career

IIM Bangalore: റിസർച്ച് അസോസിയേറ്റ് തസ്തികയിൽ നിയമനം നേടാം, അവസാന തീയതി ജനുവരി 13

റിസർച്ച് അസോസിയേറ്റ് - സെന്റർ ഫോർ സോഫ്റ്റ്‌വെയർ ആൻഡ് ഐടി മാനേജ്‌മെന്റ് എന്നാണ് തസ്തികയുടെ പേര്. എത്ര ഒഴിവുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 13/01/2026.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബംഗളുരു (IIM Bangalore) റിസർച്ച് അസോസിയേറ്റ് തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. റിസർച്ച് അസോസിയേറ്റ് - സെന്റർ ഫോർ സോഫ്റ്റ്‌വെയർ ആൻഡ് ഐടി മാനേജ്‌മെന്റ് എന്നാണ് തസ്തികയുടെ പേര്. എത്ര ഒഴിവുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 13/01/2026.

വിദ്യാഭ്യാസ യോഗ്യത: സയൻസ്, എഞ്ചിനീയറിങ് അല്ലെങ്കിൽ മാനേജ്മെന്റ് അല്ലെങ്കിൽ അനുബന്ധ മേഖലയിൽ 4 വർഷത്തെ ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദം.

സെന്റർ ഫോർ സോഫ്റ്റ്‌വെയർ ആൻഡ് ഐടി മാനേജ്മെന്റ് (CSITM)-ന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനാണ് റിസർച്ച് അസോസിയേറ്റ് തസ്തികയിൽ നിയമനം നടത്തുന്നത്. നിയമന കാലാവധി 1 വർഷമാണ്.

അനാലിറ്റിക്കൽ റിപ്പോർട്ടുകളും ടെക്നിക്കൽ ഡോക്യുമെന്റേഷനും തയ്യാറാക്കൽ, ഡിജിറ്റൽ കണ്ടന്റ് സൃഷ്ടിയും ഡോക്യുമെന്റേഷൻ, ഫീൽഡ് സ്റ്റഡി നടത്തി ഡാറ്റ ശേഖരണം, അനാലിസിസ് എന്നിവ ചെയ്യാൻ അറിഞ്ഞിരിക്കണം. സെന്ററിന്റെ ഇവന്റുകൾ, കോൺഫറൻസുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കാൻ വേണ്ട സഹായം ചെയ്യണം.

അപേക്ഷാ ഫോമിലെ എല്ലാ വിവരങ്ങളും നിർബന്ധമായും പൂരിപ്പിക്കണം. അപേക്ഷയ്ക്കൊപ്പം താഴെ പറയുന്ന രേഖകൾ അപ്‌ലോഡ് ചെയ്യണം:

  • 10-ാം ക്ലാസ് & 12-ാം ക്ലാസ് മാർക്ക് ഷീറ്റുകൾ

  • ഡിപ്ലോമ / ബിരുദം – എല്ലാ സെമസ്റ്റർ മാർക്ക് ഷീറ്റുകളും അന്തിമ സർട്ടിഫിക്കറ്റ്

  • മാസ്റ്റേഴ്സ് / പിജി – എല്ലാ സെമസ്റ്റർ മാർക്ക് ഷീറ്റുകളും അന്തിമ ബിരുദ സർട്ടിഫിക്കറ്റ്

ഇവയിൽ ഏതെങ്കിലും രേഖകൾ ഇല്ലാത്ത അപേക്ഷകൾ അപൂർണ്ണമായി കണക്കാക്കി പരിഗണിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ നേരിട്ട് വിവരം അറിയിക്കും .

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.iimb.ac.in/sites/default/files/inline-files/JD-RA-CSITM-2025.pdf

Job alert: IIM Bangalore Releases Official Notification for Research Associate Recruitment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിച്ചളപാളികള്‍ക്ക് പകരം ചെമ്പ് പാളി എന്നെഴുതി, മിനുട്‌സ് മനപ്പൂര്‍വം തിരുത്തി; പത്മകുമാറിനെതിരെ എസ്‌ഐടി

'കേരളത്തിന്റെ ലൈഫ് മിഷന്‍ പദ്ധതി മികച്ചത്'; പ്രശംസിച്ച് നീതി ആയോഗ് റിപ്പോര്‍ട്ട്

അമ്മത്തൊട്ടിലിലെത്തിയ ആ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതം; മൂന്ന് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് വിദേശീയര്‍ ദത്തെടുത്ത് 23 കുട്ടികളെ

സാമ്പത്തിക വളര്‍ച്ച, പ്രണയബന്ധം പുതിയ വഴിത്തിരിവിലേയ്ക്ക്...

200 മെഗാപിക്‌സല്‍ പ്രൈമറി കാമറ, 7,000എംഎഎച്ച് ബാറ്ററി; റിയല്‍മി 16 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു

SCROLL FOR NEXT