IIT Guwahati Launches Hybrid MTech in Robotics and AI, No GATE Score Required. file
Career

ഗേറ്റ് സ്‌കോർ വേണ്ട, ഐഐടി ഗുവാഹട്ടിയിൽ എം.ടെക് പഠിക്കാം; പ്രായപരിധിയില്ല, ജോലി ചെയ്യുന്നവർക്കും അവസരം

ഹെൽത്ത്‌കെയർ, സ്മാർട്ട് മാനുഫാക്ചറിങ് , കാർഷിക മേഖല, പ്രതിരോധം, ഓട്ടോമേറ്റഡ് ട്രാൻസ്‌പോർട്ടേഷൻ, സ്മാർട്ട് സിറ്റികൾ തുടങ്ങിയ മേഖലകളിൽ തൊഴിൽ സാധ്യത വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗുവാഹട്ടി സംഘടിപ്പിക്കുന്ന (IIT Guwahati) എംടെക് കോഴ്സിന് അപേക്ഷിക്കാം. എം.ടെക് ഇൻ റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നാണ് കോഴ്സിന്റെ പേര്. ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും ഫ്രഷ് ഗ്രാജുവേറ്റുകൾക്കും ഒരു പോലെ പഠിക്കാൻ കഴിയുന്ന രീതിയിലാണ് കോഴ്സ് ഒരുക്കിയിരിക്കുന്നത്.

കോഴ്‌സിന്റെ ലക്ഷ്യം

റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, മെഷീൻ ലേണിങ്, കംപ്യൂട്ടർ വിഷൻ തുടങ്ങിയ അതിവേഗം വളരുന്ന സാങ്കേതിക മേഖലകളിൽ വിദ്യാർഥികൾക്ക് പ്രായോഗികവും വ്യവസായ അധിഷ്ഠിതവുമായ അറിവ് നൽകുകയാണ് കോഴ്‌സിന്റെ പ്രധാന ലക്ഷ്യം. ഹെൽത്ത്‌കെയർ, സ്മാർട്ട് മാനുഫാക്ചറിങ് , കാർഷിക മേഖല, പ്രതിരോധം, ഓട്ടോമേറ്റഡ് ട്രാൻസ്‌പോർട്ടേഷൻ, സ്മാർട്ട് സിറ്റികൾ തുടങ്ങിയ മേഖലകളിൽ തൊഴിൽ സാധ്യത വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്.

ഹൈബ്രിഡ് പഠനരീതി

കോഴ്‌സിന്റെ ക്ലാസുകൾ പ്രധാനമായും ഓൺലൈനായിരിക്കും നടക്കുക. ജോലി ചെയ്യുന്നവർക്ക് സൗകര്യപ്രദമായി പഠനം തുടരാൻ കഴിയുന്ന രീതിയിലാണ് ടൈംടേബിൾ തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, ലാബ് സെഷനുകളും പ്രായോഗിക പരിശീലനങ്ങളും അവസാന സെമസ്റ്റർ പരീക്ഷകളും ഐഐടി ഗുവാഹട്ടി ക്യാംപസിലായിരിക്കും നടത്തുക. ഓൺലൈൻ ക്ലാസുകൾ നഷ്ടപ്പെട്ടാൽ പിന്നീട് കാണാനായി റെക്കോർഡ് ചെയ്ത വിഡിയോ ക്ലാസുകളും ലഭ്യമാണ്.

പ്രവേശന രീതി

പ്രവേശനത്തിന് ഗേറ്റ് സ്കോർ നിർബന്ധമല്ലെന്നതാണ് പ്രധാന പ്രത്യേകത. ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ നടത്തുന്ന എഴുത്തുപരീക്ഷയും അഭിമുഖവും അടിസ്ഥാനമാക്കിയായിരിക്കും വിദ്യാർഥികളെ തെരഞ്ഞെടുക്കുക. ഇതിലൂടെ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും പഠിക്കാൻ അവസരം ലഭിക്കും.

കോഴ്‌സിന്റെ ദൈർഘ്യം

കുറഞ്ഞത് രണ്ട് വർഷത്തിനകം കോഴ്‌സ് പൂർത്തിയാക്കാം. പരമാവധി അഞ്ച് വർഷം വരെ സമയം അനുവദിച്ചിട്ടുണ്ട്. പഠനത്തിനൊപ്പം ജോലി തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഇത് കൂടുതൽ സഹായകരമാകും.

യോഗ്യത

ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, സിവിൽ, ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ തുടങ്ങിയ വിഷയങ്ങളിലോ ബന്ധപ്പെട്ട മേഖലകളിലോ നാല് വർഷമോ അഞ്ച് വർഷമോ ദൈർഘ്യമുള്ള ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 60 ശതമാനം മാർക്കോ 6.0 സി.പി.ഐയോ ഉണ്ടായിരിക്കണം. കൂടാതെ പ്ലസ് ടു തലത്തിൽ മാത്‍സ് പഠിച്ചിരിക്കണം.

തൊഴിൽ സാധ്യതകൾ

കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് റോബോട്ടിക്സ് എൻജിനീയർ, എഐ സ്പെഷ്യലിസ്റ്റ്, ഓട്ടോമേഷൻ എൻജിനീയർ, മെഷീൻ ലേണിങ് എൻജിനീയർ,കംപ്യൂട്ടർ വിഷൻ ഡെവലപ്പർ, റിസർച്ച് എൻജിനീയർ തുടങ്ങിയ മേഖലകളിൽ തൊഴിൽ നേടാം.

അപേക്ഷാ തീയതികൾ

2026 ജൂലൈ 15 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ആദ്യ ബാച്ചിന്റെ ക്ലാസുകൾ 2026 ഓഗസ്റ്റ് 10ന് ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഐഐടി ഗുവാഹട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://www.iitg.ac.in/iitg_press_detailrobotics-and-artificial-intelligence&utm_source

IIT Guwahati Launches Hybrid MTech in Robotics and AI, No GATE Score Required.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യമായി കാവിയണിഞ്ഞ് ബംഗാള്‍; നയിക്കാന്‍ സുവേന്ദു അധികാരി, മോദിയെയും അമിത് ഷായെയും സാക്ഷിയാക്കി സത്യപ്രതിജ്ഞ- വിഡിയോ

Kerala CM Selection Live: ഖാര്‍ഗെ നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്കു കാണും, കൂടിക്കാഴ്ച വൈകിട്ട്

തൈര് കഴിക്കാൻ നല്ല സമയം ഉണ്ടോ?

സതീശന് വ്യാഴം അനുകൂലം, ചെന്നിത്തലയ്ക്ക് കണ്ടകശ്ശനി, കെസിയുടെ രാശിഫലം എങ്ങോട്ട്?; ജ്യോതിഷപ്രകാരം സാധ്യതകള്‍ ഇങ്ങനെ

'നിന്നെയോർത്ത് അഭിമാനം'; മകളുടെ പുതിയ നേട്ടത്തിന്റെ സന്തോഷം പങ്കുവച്ച് ശാന്തി കൃഷ്ണ

SCROLL FOR NEXT