IIT Madras Internship 2026: Apply for Summer Fellowship Programme With Stipend; Opportunity for Undergraduate Students, Last Date March 2 New Indian Expres
Career

ഐഐടി മദ്രാസ് ഇന്റേൺഷിപ്പ് 2026: ബിരുദ വിദ്യാർത്ഥികൾക്ക് അവസരം, സ്റ്റൈപൻഡോടുകൂടിയ സമ്മർ ഫെലോഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം

എൻജിനീയറിങ്, സയൻസ്, ഹ്യുമാനിറ്റീസ്, മാനേജ്മെന്റ് എന്നീ മേഖലകളിൽ ഉള്ള വിദ്യാർത്ഥികൾക്കായാണ് സമ്മർഫെല്ലോഷിപ്പ് നടത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

മദ്രാസ് ഐഐടി സമ്മർ ഫെല്ലോഷിപ്പ് 2026 ലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് മാസത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാമിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും.

ബിരുദവിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഒരു ഐഐടിയിലും ചേരാത്ത വിദ്യാർത്ഥികൾക്ക് മാത്രമുള്ളതാണ് ഈ പ്രോഗ്രാം.

എൻജിനീയറിങ്, സയൻസ്, ഹ്യുമാനിറ്റീസ്, മാനേജ്മെന്റ് എന്നീ മേഖലകളിൽ ഉള്ള വിദ്യാർത്ഥികൾക്കായാണ് സമ്മർഫെല്ലോഷിപ്പ് നടത്തുന്നത്. രണ്ട് മാസമാണ് കാലാവധി. പ്രതിമാസം 15,000 രൂപ സ്റ്റൈപൻഡ് ആയി ലഭിക്കും.

സമ്മർ ഫെല്ലോഷിപ്പ് പ്രോഗ്രാം നടക്കുന്ന സമയം : 2026 മെയ് 18 മുതൽ ജൂലൈ 17 വരെ ആണ് താൽക്കാലികമായി തീരുമാനിച്ചിട്ടുള്ള തീയതി.

സമ്മർ ഫെല്ലോഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് രണ്ടിന് (02-03-2026) വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാം.

മദ്രാസ് ഐഐടിയിലെ സമ്മർ ഫെല്ലോഷിപ്പ് നൽകുന്ന വിഭാഗങ്ങൾ

എൻജിനീയറിങ് വകുപ്പുകൾ:

എയ്‌റോസ്‌പേസ് എൻജിനീയറിങ്

അപ്ലൈഡ് മെക്കാനിക്സ്, ബയോമെഡിക്കൽ എൻജിനീയറിങ്

ബയോ ടെക്‌നോളജി

കെമിക്കൽ എൻജിനീയറിങ്

സിവിൽ എൻജിനീയറിങ്

കമ്പ്യൂട്ടർ സയൻസി എൻജിനീയറിങ്

ഡാറ്റ സയൻസ് എഐ

എൻജിനീയറിങ് ഡിസൈൻ

ഇലക്ട്രിക്കൽ എൻജിനീയറിങ്

മെക്കാനിക്കൽ എൻജിനീയറിങ്

മെക്കാനിക്കൽ എൻജിനീയറിങ്

മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി

മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ്

ഓഷ്യൻ എൻജിനീയറിങ്

സയൻസ് വകുപ്പുകൾ:

ഫിസിക്സ്

കെമിസ്ട്രി

മാത്തമാറ്റിക്സ്

ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്

മാനേജ്‌മെന്റ് സ്റ്റഡീസ്

സമ്മർ ഫെല്ലോഷിപ്പ് വിജ്ഞാപനം വായിക്കാനും ഓൺലൈനായി അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക

Education News: IIT Madras Internship 2026 offers undergraduate students a chance to apply for the Summer Fellowship Programme with stipend. Eligible students can submit applications online till March 2, 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് 3975 കോടി അനുവദിച്ചു; ശബരി പാതയ്ക്ക് എല്ലാ നടപടികളും പൂര്‍ത്തിയായി: കേന്ദ്ര റെയില്‍വേമന്ത്രി

ഹെയ്‌സല്‍വുഡ് ആദ്യ ഘട്ടത്തില്‍ ലോകകപ്പ് കളിക്കില്ല; പരിക്ക് ഓസീസിനെ വലയ്ക്കുന്നു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 39 lottery result

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണന: നാളെ സിപിഎം കരിദിനം ആചരിക്കും

യമഹയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വിലയും ഫീച്ചറുകളും അറിയാം

SCROLL FOR NEXT