ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) പാലക്കാട് 2027 ജനുവരി സെഷനിലേക്കുള്ള പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി ഗവേഷണം നടത്താൻ താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. നവംബർ 1 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
ബയോളജിക്കൽ സയൻസസ് ആൻഡ് എഞ്ചിനീയറിങ്
സിവിൽ എഞ്ചിനീയറിങ്
കംപ്യുട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്
ഇലക്ട്രിക്കൽ എഞ്ചിനീയറിങ്
മെക്കാനിക്കൽ എഞ്ചിനീയറിങ്
കെമിസ്ട്രി
ഡാറ്റാ സയൻസ്
ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്
മാത്തമാറ്റിക്സ്
ഫിസിക്സ്
എഞ്ചിനീയറിങ് വിഭാഗങ്ങളിൽ ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ, പ്ലാനിങ് എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
മികച്ച അക്കാദമിക് റെക്കോർഡുള്ള സയൻസ് ബിരുദാനന്തര ബിരുദധാരികൾക്കും നിശ്ചിത യോഗ്യതകളും പരീക്ഷാ സ്കോറുകളും ഉണ്ടെങ്കിൽ അവസരമുണ്ട്.
സയൻസ് വിഭാഗങ്ങളിൽ ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദവും മികച്ച അക്കാദമിക് റെക്കോർഡും ആവശ്യമാണ്.
GATE, CSIR-UGC NET, NBHM, INSPIRE, ICMR, JEST തുടങ്ങിയ പ്രസക്തമായ ദേശീയതല യോഗ്യതകളിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കും അപേക്ഷിക്കാം.
വിഭാഗം അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങളിൽ വ്യത്യാസമുണ്ടാകാം. അതിനാൽ അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം കാണുക.
യോഗ്യരായ ഉദ്യോഗാർഥികളെ അഭിമുഖത്തിനോ എഴുത്തുപരീക്ഷയ്ക്കോ ക്ഷണിക്കും. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർ 500 വാക്കിൽ കവിയാത്ത സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് (SOP) PDF രൂപത്തിൽ സമർപ്പിക്കണം. ഗവേഷണം നടത്താൻ താൽപര്യമുള്ള വിഷയങ്ങൾ മുൻഗണനാക്രമത്തിൽ ഇതിൽ വ്യക്തമാക്കണം. അക്കാദമിക് മികവും അഭിമുഖം അല്ലെങ്കിൽ പരീക്ഷയിലെ പ്രകടനവും പരിഗണിച്ചായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.
ഐഐടി പാലക്കാടിന്റെ ഔദ്യോഗിക അഡ്മിഷൻ പോർട്ടലിൽ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിൻ ചെയ്യണം.
തുടർന്ന് ‘Programs’ വിഭാഗത്തിൽ നിന്ന് PhD തിരഞ്ഞെടുത്ത് അപേക്ഷാ ഫോം പൂരിപ്പിക്കണം.
വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യതകൾ, GATE/UGC-NET തുടങ്ങിയ പരീക്ഷകളുടെ വിവരങ്ങൾ എന്നിവ നൽകി ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം.
വിവരങ്ങൾ പരിശോധിച്ച് അപേക്ഷ സമർപ്പിക്കുകയും ഫീസ് അടയ്ക്കുകയും വേണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates