ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിൽ കഴിവുകൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ഐഐടി റൂർക്കി (IIT Roorkee) വിന്റർ ട്രെയിനിങ് ആൻഡ് ഇന്റേൺഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ആറാഴ്ചത്തെ ഓൺലൈൻ കോഴ്‌സാണ് ഇത്. വിവിധ മേഖലകളിൽ എഐ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയുള്ള പരിശീലനമാണ് പരിപാടിയുടെ ഭാഗമായി നൽകുന്നത്. താൽപര്യമുള്ളവർക്ക് 2026 നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
ബിസിഎ, ബിഎസ്‌സി, എംടെക്, എംസിഎ, എംഇ, ബിഇ, ബിടെക് തുടങ്ങിയ കോഴ്സുകൾ പഠിക്കുന്നവർക്കും മറ്റ് ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. മുൻകൂട്ടി കോഡിങ് അറിവ് ഉണ്ടായിരിക്കണമെന്ന നിബന്ധനയില്ല. അടിസ്ഥാനതലത്തിൽനിന്നാണ് പരിശീലനം ആരംഭിക്കുന്നത്.
പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ 8,000 രൂപയാണ് ഫീസ്. ഐഐടി റൂർക്കിയിലെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (EICT) അക്കാദമിയുടെ നേതൃത്വത്തിൽ ഓൺലൈൻ രീതിയിലാണ് പരിശീലനം നടത്തുന്നത്.
1. Generative AI & Prompt Engineering: ജനറേറ്റീവ് എഐ, ലാർജ് ലാംഗ്വേജ് മോഡലുകൾ (LLM), പൈത്തൺ അടിസ്ഥാനങ്ങൾ, പ്രോംപ്റ്റ് എഞ്ചിനീയറിങ്, OpenAI, Gemini, Hugging Face, LangChain എന്നിവ പരിചയപ്പെടുത്തും.
2. Machine Learning and Agentic AI: മെഷീൻ ലേണിങ്, പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ പ്രീപ്രോസസിങ്, ഡീപ് ലേണിങ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും.
3. AI-Powered Full Stack Web Development: HTML, CSS, JavaScript, MERN സ്റ്റാക്ക്, എഐ അധിഷ്ഠിത വെബ് ഡെവലപ്‌മെന്റ് എന്നിവ പഠിക്കാം.
4. Data Science using Python: പൈത്തൺ, ഡാറ്റാ സയൻസ് ലൈബ്രറികൾ, ഡാറ്റാ വിഷ്വലൈസേഷൻ, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയാണ് പ്രധാന വിഷയങ്ങൾ.
5. Internet of Things (IoT) & Edge AI: ഐഒടി, എഐ ഹാർഡ്‌വെയർ അടിസ്ഥാനങ്ങൾ, സെൻസറുകൾ, ഡാറ്റാ ശേഖരണം, കണക്റ്റിവിറ്റി തുടങ്ങിയവയിൽ പരിശീലനം ലഭിക്കും
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐഐടി റൂർക്കിയിലെ EICT അക്കാദമിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും. അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. eict.iitr.ac.in.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates