India Post GDS Recruitment Over 25,000 Vacancies, No Written Exam ai image
Career

പോസ്റ്റ് ഓഫീസിൽ 25000+ ഒഴിവുകൾ; പത്താം ക്ലാസ് മതി, സൈക്കിൾ ചവിട്ടാൻ അറിഞ്ഞിക്കണം, പരീക്ഷയില്ല !

ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM), ഡാക് സേവക് എന്നീ തസ്തികകളിലേക്കാണ് നിയമനം. രാജ്യത്തെ വിവിധ പോസ്റ്റൽ സർക്കിളുകളിലായി 25,000-ത്തിലധികം ഒഴിവുകളാണ് ഉള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

പോസ്റ്റ് ഓഫീസിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. ഇന്ത്യ പോസ്റ്റ് 2026-ലെ ഗ്രാമീൺ ഡാക് സേവക് (GDS) തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM), ഡാക് സേവക് എന്നീ തസ്തികകളിലേക്കാണ് നിയമനം. രാജ്യത്തെ വിവിധ പോസ്റ്റൽ സർക്കിളുകളിലായി 25,000-ത്തിലധികം ഒഴിവുകളാണ് ഉള്ളത്. എഴുത്തു പരീക്ഷയില്ലാതെ ജോലി നേടാൻ മികച്ച അവസരമാണിത്.

യോഗ്യത മാനദണ്ഡങ്ങൾ

  • വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് (SSLC) വിജയിച്ചിരിക്കണം. മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ പാസ് മാർക്ക് നിർബന്ധമാണ്.

  • പ്രാദേശിക ഭാഷ: പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. കേരള സർക്കിളിൽ അപേക്ഷിക്കുന്നവർക്ക് മലയാളം നിർബന്ധമാണ്.

  • മറ്റ് യോഗ്യതകൾ: കംപ്യുട്ടർ പരിജ്ഞാനം, സൈക്കിൾ ചവിട്ടാനുള്ള കഴിവ്, മറ്റ് വരുമാന മാർഗ്ഗങ്ങൾ ഉണ്ടായിരിക്കണം.

  • പ്രായപരിധി: 18 മുതൽ 40 വയസ്സ് വരെ. (SC/ST വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് (PwBD) 10 വർഷവും ഇളവ് ലഭിക്കും).

ശമ്പളം

ഇന്ത്യ പോസ്റ്റ് GDS തസ്തികകളിൽ സാധാരണ കേന്ദ്രസർക്കാർ ജീവനക്കാരെപ്പോലെ അടിസ്ഥാന ശമ്പളം എന്ന രീതിയിലല്ല വേതനം. ടൈം റിലേറ്റഡ് കണ്ടിന്യൂയിറ്റി അലവൻസ് (TRCA) എന്ന രീതിയിലാണ് പ്രതിഫലം നൽകുന്നത്.

  • ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM): പ്രതിമാസം 12,000 മുതൽ 29,380 രൂപ വരെ

  • അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM) / ഡാക് സേവക്: പ്രതിമാസം 10,000 മുതൽ 24,470 രൂപ വരെ

അപേക്ഷാ ഫീസ്

  • ഫീസ്: 100/-.

  • എല്ലാ വനിതകൾക്കും, SC/ST, ഭിന്നശേഷിക്കാർ (PwBD), ട്രാൻസ് വുമൺ എന്നിവർക്കും ഫീസ് ഇല്ല.

ജോലി വ്യവസ്ഥകൾ

  • ജി.ഡി.എസ് ജീവനക്കാർ തപാൽ വകുപ്പിലെ സ്ഥിരം ജീവനക്കാരല്ല.

  • ദിവസം കുറഞ്ഞത് 4 മണിക്കൂർ മുതൽ പരമാവധി 5 മണിക്കൂർ വരെയാണ് ജോലി സമയം.

  • 65 വയസ്സ് വരെ ജോലിയിൽ തുടരാവുന്നതാണ്.

പ്രധാന തീയതികൾ

  • വൺ-ടൈം രജിസ്ട്രേഷൻ: 2026 ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 19 വരെ.

  • ഓൺലൈൻ അപേക്ഷയും ഫീസ് അടയ്ക്കലും: 2026 സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ 21 വരെ.

  • അപേക്ഷ തിരുത്താനുള്ള സമയം : 2026 സെപ്റ്റംബർ 23, 24

മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്ന രീതി

  • പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ കംപ്യുട്ടർ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് തെരഞ്ഞെടുപ്പ്.

  • ഗ്രേഡിംഗ് സിസ്റ്റം: നിങ്ങളുടെ മാർക്ക് ലിസ്റ്റിൽ ഗ്രേഡ്/പോയിന്റുകൾ മാത്രമാണുള്ളതെങ്കിൽ, സിസ്റ്റം അതിനെ 9.5 എന്ന ഫാക്ടർ കൊണ്ട് ഗുണിച്ച് മാർക്കാക്കി മാറ്റും

വിജ്ഞാപനം: https://www.indiapost.gov.in/gdson

അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്: https://indiapost.gov.in/gdsonlineengagement

ഔദ്യോഗിക വെബ്സൈറ്റ്: https://www.indiapost.gov.in/

India Post GDS Recruitment Over 25,000 Vacancies, No Written Exam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്മുന്നിൽ ഭാര്യ ഒഴുകി പോയി, നിസ്സഹായനായി നോക്കി നിന്ന് ഭർത്താവ്; 26കാരന് രക്ഷകനായി മാവ്': മിന്നൽ പ്രളയത്തിൻറെ നോവോർമ്മകൾ

'റിവ്യു എന്ന പേരില്‍ ലൈംഗികാധിക്ഷേപം; ലഹരി ഉപയോഗിച്ച് റിവ്യു ഇടരുത്'; യൂട്യൂബര്‍ക്കെതിരെ അനീഷ് ഗോപാലിന്റെ ഭാര്യ

ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയനെ വെടിവെച്ചു കൊന്നു, കാരണം ഒരു പാട്ട്?

'ആര് കാറി തുപ്പി ?' 'ഇതാണ് വീണ്ടും കാണാൻ കൊതിച്ച സിനിമ'; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ് ടീസർ

'പ്രളയ ദുരന്തമറിയാതെ കാഠ്മണ്ഡുവിലെത്തി'; നേപ്പാളിലെ ഭീകരാവസ്ഥ പങ്കുവെച്ച് ശശി തരൂർ