Indian Air Force Announces 47 Group C Civilian Vacancies for LDC, Hindi Typist and CMTD Posts. Indian Air Force/x
Career

പത്താം ക്ലാസ് പാസായവർക്ക് എയർ ഫോഴ്സിൽ ജോലി; എൽഡിസി, ടൈപ്പിസ്റ്റ്, ഡ്രൈവർ തസ്തികകൾ, മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

പത്താംക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 18 മുതൽ 25 വയസ് വരെ പ്രായപരിധിയിലാണ് അവസരം. നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ എയർ ഫോഴ്സ് ഗ്രൂപ്പ്-സി സിവിലിയൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ലോവർ ഡിവിഷൻ ക്ലർക്ക് (LDC), ഹിന്ദി ടൈപ്പിസ്റ്റ്, സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്‌പോർട്ട് ഡ്രൈവർ (CMTD) ഉൾപ്പെടെ ആകെ 47 ഒഴിവുകളാണ് ഉള്ളത്. പത്താംക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 18 മുതൽ 25 വയസ് വരെ പ്രായപരിധിയിലാണ് അവസരം. നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.

യോഗ്യത

1. ലോവർ ഡിവിഷൻ ക്ലർക്ക് (LDC)

  • 12-ാം ക്ലാസ് പാസ്

  • ടൈപ്പിംഗ് സ്‌കിൽ:

  • ഇംഗ്ലീഷ്: 35 WPM അല്ലെങ്കിൽ

    1. ഹിന്ദി: 30 WPM (കംപ്യുട്ടറിൽ)

  • ടൈപ്പ് ടെസ്റ്റ് സമയം: 10 മിനിറ്റ്

2. ഹിന്ദി ടൈപ്പിസ്റ്റ്

  • 12-ാം ക്ലാസ് പാസ്

  • ഹിന്ദിയിൽ ടൈപ്പിംഗ് സ്പീഡ്: 30 WPM (കംമ്പ്യൂട്ടറിൽ)

  • ടൈപ്പ് ടെസ്റ്റ് സമയം: 10 മിനിറ്റ്

3. സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്‌പോർട്ട് ഡ്രൈവർ (CMTD)

  • 10-ാം ക്ലാസ് പാസ്

  • സാധുവായ ലൈറ്റ് & ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം

  • കുറഞ്ഞത് 2 വർഷം ഡ്രൈവിംഗ് അനുഭവം ആവശ്യമാണ്

തെരഞ്ഞെടുപ്പ് പ്രക്രിയ

  • ആദ്യഘട്ടത്തിൽ അപേക്ഷകരുടെ പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, രേഖകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ അടിസ്ഥാനമാക്കി യൂണിറ്റ് തലത്തിൽ പ്രാഥമിക പരിശോധന നടത്തും. തുടർന്ന് യോഗ്യരായവരെ എഴുത്തു പരീക്ഷയ്ക്ക് ക്ഷണിക്കും.

  • രണ്ടാം ഘട്ടം എഴുത്തു പരീക്ഷയാണ്. ചോദ്യപേപ്പർ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ലഭ്യമായിരിക്കും. എല്ലാ വിഭാഗം തസ്തികകളിലേക്കുമുള്ള പരീക്ഷകൾ ഒരേ ദിവസം ഒരേ സമയത്തായിരിക്കും നടക്കുക. അതിനാൽ ഒരു ഉദ്യോഗാർഥിക്ക് ഒരു തസ്തികയിലേക്ക് മാത്രമേ പരീക്ഷ എഴുതാൻ സാധിക്കൂ.

  • മൂന്നാം ഘട്ടം സ്കിൽ ടെസ്റ്റ് ആണ്. എഴുത്തുപരീക്ഷയിലെ മെറിറ്റ് അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളെ മാത്രമാണ് ഈ ഘട്ടത്തിലേക്ക് വിളിക്കുക.

  • തസ്തിക അനുസരിച്ച് സ്കിൽ, പ്രാക്ടിക്കൽ അല്ലെങ്കിൽ ഫിസിക്കൽ ടെസ്റ്റ് ഉണ്ടായിരിക്കും.

  • ഈ മൂന്ന് ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും അന്തിമ തെരഞ്ഞെടുപ്പ് നടക്കുക.

ഇന്ത്യൻ എയർഫോഴ്സ് സിവിലിയൻ തസ്തികകളിലെ ലെവൽ-2 പ്രകാരമുള്ള ശമ്പളമാണ് ലഭിക്കുക. 19,900 മുതൽ 63,200 വരെയാണ് ശമ്പള സ്കെയിൽ. മറ്റ് ആനൂകൂല്യങ്ങൾ കൂടെ ചേരുമ്പോൾ പ്രതി മാസം 30,000 മുതൽ 35,000 വരെ മാസശമ്പളം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം സന്ദർശിക്കുക.

https://indianairforce.nic.in/

Indian Air Force Announces 47 Group C Civilian Vacancies for LDC, Hindi Typist and CMTD Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട് നിയമസഭയിൽ വിജയ് സർക്കാർ കരുത്ത് തെളിയിച്ചു; 144 വോട്ടുകളോടെ വിശ്വാസവോട്ടെടുപ്പിൽ വിജയം

Kerala CM Selection Live: 'വയനാട് അമേഠിയാകും', രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പ്രതിഷേധം

സര്‍ക്കാര്‍ വന്നിട്ട് നോക്കാം; ജെന്‍ഡര്‍ ടിക്കറ്റിങ് വിവര ശേഖരണം നിര്‍ത്തി കെഎസ്ആര്‍ടിസി

ടിവികെ എംഎൽഎയ്ക്ക് വോട്ട് ചെയ്യാൻ അനുമതി; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

'ഇതിലിപ്പോൾ ശരിക്കും ഫാൻ ബോയ് ആരാ ?'; സഞ്ജുവിന്റെ കൂടെ ഫോട്ടോയ്ക്ക് നിൽക്കുന്നതിൽ അഭിമാനമെന്ന് പ്രിയദർശൻ

SCROLL FOR NEXT