Indian Army DG EME Civilian Recruitment 2025 69 Posts  @adgpi
Career

ഇന്ത്യൻ ആർമിയിൽ സിവിലിയൻ റിക്രൂട്ട്മെന്റ്; 69 ഒഴിവുകൾ

ജൂനിയർ ടെക്നിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ജെ ടി ടി ഐ), സ്റ്റെനോഗ്രാഫർ ഗ്രേഡ്-II, ലോവർ ഡിവിഷൻ ക്ലാർക്ക് (എൽ ഡി സി), മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് (എം ടി എസ്), വാഷർമാൻ/ധോബി എന്നി തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ ആർമിയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയേഴ്സ് (ഡി ജി ഇ എം ഇ) വിഭാഗത്തിൽ നിയമനം നടത്തുന്നു. ഇതിനായുള്ള സിവിലിയൻ റിക്രൂട്ട്മെന്റ് 2025 വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ സേനയുടെ ഭാഗമാകാനുള്ള മികച്ച അവസരമാണിത്. അകെ 69 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 14.

ജൂനിയർ ടെക്നിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ജെ ടി ടി ഐ), സ്റ്റെനോഗ്രാഫർ ഗ്രേഡ്-II, ലോവർ ഡിവിഷൻ ക്ലാർക്ക് (എൽ ഡി സി), മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് (എം ടി എസ്), വാഷർമാൻ/ധോബി എന്നി തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്.

വിദ്യാഭ്യാസ യോഗ്യത

ജൂനിയർ ടെക്നിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (JTTI):

  • ഫിസിക്സും മാത്തമാറ്റിക്‌സും വിഷയങ്ങളായി പഠിച്ച് ബി.എസ്.സി ബിരുദം നേടിയിരിക്കണം.

  • ഡിഗ്രി കോഴ്‌സിന്റെ ഒന്നാം വർഷമെങ്കിലും ഇംഗ്ലീഷ് നിർബന്ധിത വിഷയമായിരിക്കണം.

സ്റ്റെനോഗ്രാഫർ ഗ്രേഡ്-II:

  • അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം.

ലോവർ ഡിവിഷൻ ക്ലർക്ക് (LDC):

  • അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ 12-ാം ക്ലാസ് പാസായിരിക്കണം.

  • കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കുകൾ ടൈപ്പ് ചെയ്യണം. അല്ലെങ്കിൽ

  • ഹിന്ദിയിൽ ഒരു മിനിറ്റിൽ 30 വാക്കുകൾ ടൈപ്പ് ചെയ്യണം.

മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് (MTS):

  • അംഗീകൃത ബോർഡിൽ നിന്ന് മെട്രിക്കുലേഷൻ (പത്താം ക്ലാസ്) അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം.

വാഷർമാൻ/ധോബി:

  • അംഗീകൃത ബോർഡിൽ നിന്ന് മെട്രിക്കുലേഷൻ (പത്താം ക്ലാസ്) അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം.

  • മിലിട്ടറി/സിവിലിയൻ വസ്ത്രങ്ങൾ നന്നായി കഴുകാൻ അറിഞ്ഞിരിക്കണം.

പ്രായ പരിധി

  • ജൂനിയർ ടെക്നിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ജെടിടിഐ): 21 മുതൽ 30 വയസ്സ് വരെ

  • സ്റ്റെനോഗ്രാഫർ ഗ്രേഡ്-II, എൽഡിസി, എംടിഎസ്, വാഷർമാൻ: 18 മുതൽ 25 വയസ്സ് വരെ.

  • സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായ പരിധിയിൽ ഇളവുകൾ ലഭിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ

ഷോർട്ട്‌ലിസ്റ്റ്: അപേക്ഷകരെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യും.

എഴുത്തുപരീക്ഷ: ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഒ എം ആർ അടിസ്ഥാനമാക്കിയുള്ള എഴുത്തുപരീക്ഷയ്ക്ക് വിളിക്കും.

സ്കിൽ ടെസ്റ്റ്/ഫിസിക്കൽ ടെസ്റ്റ്: എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്ക് സ്കിൽ ടെസ്റ്റ് (LDC, സ്റ്റെനോ പോലുള്ള തസ്തികകൾക്ക്) ഉണ്ടാകും,

ഡോക്യുമെന്റ് വെരിഫിക്കേഷൻ: സ്‌കിൽ ടെസ്റ്റും പൂർത്തിയാക്കുന്നവരുടെ എല്ലാ രേഖകളും പരിശോധനയ്ക്ക് വിധേയമാക്കി അവസാന ലിസ്റ്റ് പ്രഖ്യാപിക്കും.

പരീക്ഷയിൽ ചോദിക്കുന്ന വിഷയങ്ങൾ,അപേക്ഷ രീതി,അപേക്ഷ ഫീസ് തുടങ്ങിയ വിവരങ്ങൾക്ക് https://joinindianarmy.nic.in/ സന്ദർശിക്കുക.

Job alert : Indian Army DG EME Civilian Recruitment 2025: 69 Group ‘C’ Posts with Salary up to ₹81,100.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT