Indians spent1.76 lakh crore for foreign education in last decade  AI Gemini
Career

10 വർഷം, വിദ്യാഭ്യാസത്തിനായി ഇന്ത്യാക്കാർ വിദേശത്തേക്ക് അയച്ചത് 1.76ലക്ഷം കോടി രൂപ

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വിദേശ വിദ്യാഭ്യാസത്തിനായുള്ള ഇന്ത്യാക്കാരുടെ പണമയക്കൽ ഏകദേശം 1200% വർദ്ധിച്ചു.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പഠിക്കാനായി പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നതിനെ കുറിച്ചും ഇന്ത്യയിലെ വിദ്യാഭ്യാസത്തെ കുറിച്ചുമെല്ലാം ചർച്ചകൾ തുടങ്ങിയിട്ട് കുറച്ചു കാലമായി. എന്നാൽ ഇപ്പോൾ പുറത്തുവന്ന കണക്കനുസരിച്ച് വൻതുകയാണ് ഇന്ത്യാക്കാർ വിദേശ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നത് എന്നതാണ്.

റിസർവ് ബാങ്കിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടെ വിദേശ വിദ്യാഭ്യാസത്തിനായി ഇന്ത്യക്കാർ 1.76 ലക്ഷം കോടി രൂപ വിദേശത്തേക്ക് അയച്ചിട്ടുണ്ട്. ഇന്ത്യാ ടുഡേക്ക് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ആർ ബി ഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഒരു ദശാബ്ദം മുമ്പ്, വിദേശ വിദേശ വിദ്യാഭ്യാസത്തിനായി ഇന്ത്യാക്കാർ ചെലവഴിച്ചിരുന്നത് 2,429 കോടി രൂപയായിരുന്നു,എന്നാൽ ഈ ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന തുക അയച്ച 2023 -24 ൽ പോലും അതിനേക്കാൾ കൂടുതലാണ് തുക. 2023–24 ൽ മാത്രം 29,000 കോടി രൂപയാണ് വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് അയച്ചത്. ഏറ്റവും ഉയർന്നത് 2022–23 ലാണ്, അന്ന് പണമയയ്ക്കൽ 29,171 കോടി രൂപയായിരുന്നു. അതായത്, മൊത്തത്തിൽ,ഒരു ദശാബ്ദത്തിനിടെ വിദേശ വിദ്യാഭ്യാസത്തിനായുള്ള ഇന്ത്യാക്കാരുടെ പണമയക്കൽ ഏകദേശം 1200% വർദ്ധിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പിനുള്ള കേന്ദ്ര സർക്കാരിന്റെ 2025–26 ലെ വിഹിതം 50,077.95 കോടി രൂപയായി, 2024–25 ൽ ഇത് 46,482.35 കോടി രൂപയായിരുന്നു. അതേസമയം കഴിഞ്ഞ വർഷം മാത്രം, ഇന്ത്യൻ വിദ്യാർത്ഥികൾ പഠനത്തിനായി വിദേശത്തേക്ക് അയച്ചത് 29,000 കോടി രൂപയിലധികമാണ്.അതായത് ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ ബജറ്റി​ന്റെ പകുതിയിലേറെ തുക.

2014 ലെ ഒരു റിപ്പോർട്ട് പ്രകാരം ഒരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) സ്ഥാപിക്കുന്നതിനുള്ള ചെലവ് 1,750 കോടി രൂപയായിരുന്നു, പണപ്പെരുപ്പം കണക്കിലെടുത്താൽ 2025 ൽ ഇത് 2,823 കോടി രൂപയായി ഉയരും.

ഈ കണക്കനുസരിച്ച്, കഴിഞ്ഞ ദശകത്തിൽ വിദേശത്തേക്ക് അയച്ച 1.76 ലക്ഷം കോടി രൂപയ്ക്ക് ഏകദേശം 62 ഐഐടികൾക്ക് ധനസഹായം നൽകാൻ കഴിയുമായിരുന്നു, അതേസമയം കഴിഞ്ഞ വർഷത്തെ ഒഴുക്ക് മാത്രം പത്തിലധികം ഐഐടികൾക്ക് ധനസഹായം നൽകാമായിരുന്നു.

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ വിസ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ 2024-ൽ പഠനത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം 15% കുറഞ്ഞു. ഈ വർഷം മാർച്ചിൽ ലോക്‌സഭയിൽ സർക്കാർ നൽകിയ മറുപടി പ്രകാരം, ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ (BoI) കണക്കുകൾ പ്രകാരം 2024 ൽ 7,59,064 വിദ്യാർത്ഥികൾ പഠനത്തിനായി വിദേശത്തേക്ക് പോയി.

2023-ൽ ഇത് 8,92,989 ആയിരുന്നു, എന്നാൽ 2022-ൽ ഇത് 7,50,365 ആയിരുന്നു. "പഠനം/വിദ്യാഭ്യാസം" എന്ന ലക്ഷ്യത്തോടെ സന്ദർശനം നടത്തിയ യാത്രക്കാരെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ കണക്ക് തിരിച്ച് രേഖപ്പെടുന്നുണ്ട്. 2024-ലെ കണക്ക് 2019-ലെ കോവിഡ് മഹാമാരിക്ക് മുമ്പുള്ള നിലവാരത്തേക്കാൾ വളരെ ഉയർന്നതാണെന്ന് കാണിക്കുന്നു. മഹാമാരിക്ക് മുമ്പ് 5,86,337 വിദ്യാർത്ഥികളാണ് വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയത്.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പണമടയ്ക്കൽ ഇടപാടുകളുടെ എണ്ണത്തെക്കുറിച്ച് , 2018-19 ന് മുമ്പുള്ള ഡാറ്റ ലഭ്യമല്ലെന്ന് ആർ‌ബി‌ഐ മറുപടി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. 2018-19 ൽ 3.63 ലക്ഷം ഇടപാടുകളാണ് നടന്നതെങ്കിൽ 2019-20 ൽ 6.05 ലക്ഷത്തിലധികം ഇടപാടുകളായി. മഹാമാരി സമയമായിരുന്ന 2020–21 ൽ ഇത് 6.03 ലക്ഷമായി നേരിയ തോതിൽ കുറഞ്ഞു, 2021-22 ൽ ഏകദേശം എട്ട് ലക്ഷമായിഉയർന്നു,2022-23 ൽ 9.99 ലക്ഷം കടന്നു, 2023-24 ൽ 9.43 ലക്ഷമായി നേരിയ കുറവ് രേഖപ്പെടുത്തിയതായും ഇന്ത്യാ ടുഡേ റിപ്പോർട്ട് പറയുന്നു.

Education News: A decade back, the annual outflow for foreign education stood at just Rs 2,429 crore, the lowest in the last ten years. The highest was in 2022–23, when remittances touched Rs 29,171 crore.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

SCROLL FOR NEXT