Instrumentation Limited has announced 10 Worker category vacancies in Palakkad for candidates with relevant ITI qualifications and experience.  FILE
Career

ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിൽ 10 ഒഴിവുകൾ; ഐടിഐ യോഗ്യത

പാലക്കാട് കഞ്ചിക്കോട് വെസ്റ്റിലാണ് നിയമനം ലഭിക്കുക. ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്രസർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. വർക്കർ തസ്തികയിൽ ആകെ 10 ഒഴിവുകളാണ് ഉള്ളത്. പാലക്കാട് കഞ്ചിക്കോട് വെസ്റ്റിലാണ് നിയമനം ലഭിക്കുക. ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ഒഴിവുകളും തസ്തികകളും

പ്രൊഡക്ഷൻ വിഭാഗം – 7 ഒഴിവുകൾ

  • ടർണർ ഗ്രേഡ് ‘C’ – 2

  • മെഷിനിസ്റ്റ് ഗ്രേഡ് ‘C’ – 1

  • ഫിറ്റർ ഗ്രേഡ് ‘C’ – 1

  • ഇലക്ട്രീഷ്യൻ ഗ്രേഡ് ‘C’ – 1

  • വെൽഡർ ഗ്രേഡ് ‘C’ – 1

  • ഇലക്ട്രോണിക്സ് മെക്കാനിക് ഗ്രേഡ് ‘C’ – 1

ക്വാളിറ്റി കൺട്രോൾ വിഭാഗം – 1 ഒഴിവ്

  • ടർണർ ഗ്രേഡ് ‘C’ – 1

പ്ലാന്റ് മെയിന്റനൻസ് വിഭാഗം – 1 ഒഴിവ്

  • ഡീസൽ മെക്കാനിക് ഗ്രേഡ് ‘C’ – 1

യോഗ്യത

അപേക്ഷിക്കുന്ന തസ്തികയ്ക്ക് അനുയോജ്യമായ ട്രേഡിൽ ഐ.ടി.ഐ പാസായിരിക്കണം. കൂടാതെ നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

ട്രേഡ് അനുസരിച്ച് കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

ഓരോ തസ്തികയ്ക്കും ഐ.ടി.ഐ സർട്ടിഫിക്കറ്റിന് പുറമെ മറ്റ് യോഗ്യതകളും ആവശ്യമാണ്.

പ്രായപരിധി

അപേക്ഷകന്റെ പ്രായം 42 വയസ് വരെ ആയിരിക്കണം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും.

നിയമന കാലാവധി

ആദ്യഘട്ടത്തിൽ 2 വർഷത്തേക്കാണ് ഫിക്സഡ് ടേം നിയമനം. കമ്പനിയുടെ ആവശ്യവും ഉദ്യോഗാർഥിയുടെ പ്രകടനവും അടിസ്ഥാനമാക്കി പരമാവധി 4 വർഷം വരെ കാലാവധി നീട്ടാം.

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷയും പ്രാക്ടിക്കൽ ടെസ്റ്റും ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ്. ITI ട്രേഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ 40 മാർക്കിന്റെ എഴുത്തുപരീക്ഷയും 60 മാർക്കിന്റെ പ്രാക്ടിക്കൽ ടെസ്റ്റുമാണ് ഉണ്ടാകുക. പ്രാക്ടിക്കൽ ടെസ്റ്റ് പാലക്കാട്ടുള്ള ഇൻസ്ട്രുമെന്റഷൻ ലിമിറ്റഡിൽ നടക്കും.

എങ്ങനെ അപേക്ഷിക്കാം?

കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കണം. ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡിമാൻഡ് ഡ്രാഫ്റ്റും സഹിതം ഒക്ടോബർ 26 വൈകിട്ട് 5 മണിക്ക് മുൻപ് തപാൽ വഴി അപേക്ഷ സമർപ്പിക്കണം.

അപേക്ഷ അയയ്ക്കേണ്ട വിലാസം:

Manager (P&A)
Instrumentation Limited
Kanjikode West
Palakkad – 678 623

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://ilpgt.com/images/IL%20-20WORKER%20ADVERTISEMENT.PDF

Instrumentation Limited has announced 10 Worker category vacancies in Palakkad for candidates with relevant ITI qualifications and experience.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആലോചിക്കാതെയാണ് തീരുമാനം എടുക്കുന്നത്; മുഖ്യമന്ത്രി ശൈലി മാറ്റണം; സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ്

വേണാടിലെ തിക്കിനും തിരക്കിനും പരിഹാരം; കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്ന 10 പുതിയ കോച്ചുകൾ ഒക്ടോബർ 9 മുതൽ

'ലോകത്തിലെ ഏറ്റവും വലിയ വൈകല്യം ഭയം'; കോഴിക്കോട് നിന്ന് അർജന്റീന ക്യാംപ് വരെ എത്തിയ ക്യാപ്റ്റന്റെ കഥ

ശബരിമലയിൽ 400 മുറികൾ ഓൺലൈനിൽ ബുക്ക്‌ ചെയ്യാം; തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതൽ

'പ്രിയദർശിനി'യിൽ തട്ടി സ്വകാര്യ ബസുകൾ കിതയ്ക്കുന്നു; നവംബർ ആദ്യവാരം മുതൽ അനിശ്ചിതകാല പണിമുടക്ക്