ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) രാജ്യത്തെ നാല് റിഫൈനറികളിലായി 1,524 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോംഗൈഗാവ് (144), ഗുജറാത്ത് (647), മഥുര (151), പരദീപ് (582) റിഫൈനറികളിലായാണ് നിയമനം.
കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സെക്രട്ടേറിയൽ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ ഉൾപ്പെടെയുള്ള ട്രേഡ്, ടെക്നീഷ്യൻ അപ്രന്റിസ് തസ്തികകളിലാണ് അവസരം. ഓൺലൈൻ അപേക്ഷ ജൂൺ 29 മുതൽ ജൂലൈ 28 വൈകിട്ട് 5 മണി വരെ സമർപ്പിക്കാം.
അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്) – 361
ട്രേഡ് അപ്രന്റിസ് (ഫിറ്റർ) – 166
ട്രേഡ് അപ്രന്റിസ് (ബോയിലർ) – 47
ടെക്നീഷ്യൻ അപ്രന്റിസ് (കെമിക്കൽ) – 286
ടെക്നീഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ) – 176
ടെക്നീഷ്യൻ അപ്രന്റിസ് (ഇലക്ട്രിക്കൽ) – 211
ടെക്നീഷ്യൻ അപ്രന്റിസ് (ഇൻസ്ട്രുമെന്റേഷൻ) – 95
ട്രേഡ് അപ്രന്റിസ് (സെക്രട്ടേറിയൽ അസിസ്റ്റന്റ്) – 101
ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്) – 5
ട്രേഡ് അപ്രന്റിസ് (ഡാറ്റ എൻട്രി ഓപ്പറേറ്റർ – ഫ്രഷർ) – 47
ട്രേഡ് അപ്രന്റിസ് (ഡാറ്റ എൻട്രി ഓപ്പറേറ്റർ – സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ) – 29
അറ്റൻഡന്റ് ഓപ്പറേറ്റർ: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ഇൻഡസ്ട്രിയൽ കെമിസ്ട്രി വിഷയങ്ങളോടെ ബി.എസ്‌സി.
ഫിറ്റർ: പത്താം ക്ലാസ് + ഫിറ്റർ ട്രേഡിൽ ഐടിഐ.
കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ ടെക്നീഷ്യൻ അപ്രന്റിസ്: ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷ ഡിപ്ലോമ.
സെക്രട്ടേറിയൽ അസിസ്റ്റന്റ്: ബി.എ/ബി.എസ്‌സി/ബി.കോം.
അക്കൗണ്ടന്റ്: ബി.കോം.
ഡാറ്റ എൻട്രി ഓപ്പറേറ്റർ: പ്ലസ് ടു
പ്രായപരിധി
2026 ജൂൺ 30-ന് 18 മുതൽ 24 വയസ് വരെ. എസ്.സി/എസ്.ടി, ഒ.ബി.സി, പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.
സ്റ്റൈപെൻഡ്
അപ്രന്റിസ് ആക്ട്, 1961-ഉം കോർപ്പറേഷൻ മാർഗനിർദേശങ്ങളും അനുസരിച്ചായിരിക്കും സ്റ്റൈപെൻഡ് നൽകുക. കൃത്യമായ തുക വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.
അപേക്ഷിക്കേണ്ട വിധം
ആദ്യം NAPS അല്ലെങ്കിൽ NATS പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട ഐഒസിഎൽ റിഫൈനറിയിലേക്ക് അപേക്ഷിക്കണം. തുടർന്ന് ഐഒസിഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഫോമുകൾ പൂരിപ്പിച്ച ശേഷമേ അപേക്ഷ പൂർണമാകൂ.
തെരഞ്ഞെടുപ്പ് പ്രക്രിയ
എഴുത്തുപരീക്ഷ ഉണ്ടായിരിക്കില്ല. യോഗ്യതാ പരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികളെ രേഖാ പരിശോധനയ്ക്കും തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കും വിളിക്കും. ഈ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നവർക്കാണ് അപ്രന്റിസ് പരിശീലനത്തിന് അവസരം ലഭിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates