IRCTC Recruitment 2026 Walk-in Interview for 84 Hospitality Monitor Posts Salary ₹30,000 freepik
Career

84 ഒഴിവുകൾ, ശമ്പളം 30,000 മുതൽ, അഭിമുഖത്തിലൂടെ നിയമനം, റെയിൽവേയിൽ ഹോസ്പിറ്റാലിറ്റി മോണിറ്റർ ആകാം

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ചെന്നൈയിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുത്ത് നിയമനം നേടാം.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) ഹോസ്പിറ്റാലിറ്റി മോണിറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അകെ 84 ഒഴിവുകളാണ് ഉള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ചെന്നൈയിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുത്ത് നിയമനം നേടാം. അപേക്ഷ ഫീസില്ല. നിയമനം ലഭിക്കുന്നവർക്ക് 30,000 രൂപ പ്രതിമാസം ശമ്പളം ലഭിക്കും. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

  1. ബി.എസ് സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ നേടിയവർക്ക് അപേക്ഷിക്കാം.

  2. അല്ലെങ്കിൽ ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള ബി ബി എ /എം ബി എ (കളിനറി ആർട്സ്) യോഗ്യത

  3. അല്ലെങ്കിൽ ബി.എസ് സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് സയൻസ് അല്ലെങ്കിൽ സർക്കാർ അംഗീകൃത സർവകലാശാലകളിൽ നിന്ന് എം ബി എ (ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്മെന്റ്) യോഗ്യത

  4. ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയുള്ള ഫ്രഷേഴ്സിനും അപേക്ഷിക്കാം

തെരഞ്ഞെടുപ്പ് പ്രക്രിയ

  • തെരഞ്ഞെടുപ്പ് പൂർണ്ണമായും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

  • ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് അഭിമുഖ സ്ഥലത്ത് സമർപ്പിക്കണം.

  • അപേക്ഷയോടൊപ്പം എല്ലാ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, കൂടാതെ മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോകളും സമർപ്പിക്കണം.

  • വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം(നിർബന്ധമല്ല) , രേഖകൾ, വ്യക്തിഗത അഭിമുഖത്തിലെ പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നത്. ഇതിന് പുറമേ ഒരു റിസർവ് പട്ടികയും തയ്യാറാക്കും.

  • ഒഴിവുകളുടെ എണ്ണത്തിന് അനുസരിച്ച് മെറിറ്റ് ക്രമത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓഫർ ലെറ്റർ നൽകും.

  • അന്തിമ നിയമനം ഐ ആർ സി ടി സി നിബന്ധനകൾ അനുസരിച്ചുള്ള മെഡിക്കൽ ഫിറ്റ്‌നസ് പരിശോധനയ്ക്ക് ശേഷം ആയിരിക്കും.

  • ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതാനും വായിക്കാനും ആശയവിനിമയത്തിനുമുള്ള കഴിവ് നിർബന്ധമാണ്. തമിഴ്, കന്നഡ, മലയാളം പോലുള്ള പ്രാദേശിക ഭാഷകളിലെ അറിവ് അധിക യോഗ്യതയായി കണക്കാക്കപ്പെടും.

അഭിമുഖം നടക്കുന്ന തീയതികൾ;

ഏപ്രിൽ 25, 27, 28. രാവിലെ 10:30 മുതൽ വൈകിട്ട് 5:30 വരെ

സ്ഥലം: IRCTC Zonal Office, 6A, The Rain Tree Place, No.9, Mc Nichols Road, Chetpet, Chennai – 600031

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.irctc.com/assets/images2/Notification6apr2026.pdf

IRCTC Recruitment 2026 Walk-in Interview for 84 Hospitality Monitor Posts Salary ₹30,000.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡാഷ് മോനേ രേവന്താ.... മറുപടി വരുന്നുണ്ട്'; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍

റോസ്റ്റ് ചെയ്യണോ കുതിർക്കണോ? ആരോ​ഗ്യകരമായി നട്സ് കഴിക്കേണ്ടത് ഇങ്ങനെ

'എംഎസ് ധോനിയെ പോലും ആളുകൾ ട്രോളുന്നു; മക്കളെക്കുറിച്ച് പറയുമ്പോൾ വിഷമം തോന്നും'

വോട്ടെടുപ്പ് ദിവസം വിയർത്തൊലിക്കും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ എട്ടു ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട്

സ്പാനിഷ് പഠിക്കും, ഇനി വെനസ്വേലന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും : ട്രംപ്

SCROLL FOR NEXT