ISRO Job Alert 2026 10th Pass Candidates Can Apply for Multiple Vacancies GEMINI AI
Career

ഐഎസ്ആർഒ റിക്രൂട്ട്മെന്റ്; കുക്ക് മുതൽ ടെക്നിഷ്യൻ വരെ, പത്താം ക്ലാസ് മുതൽ യോഗ്യത

ടെക്നീഷ്യൻ,ഡ്രാഫ്റ്റ്‌സ്മാൻ,ടെക്നിക്കൽ അസിസ്റ്റന്റ്,സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്,കുക്ക് തുടങ്ങിയ തസ്തികകളിൽ ആണ് നിയമനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. കേരളത്തിലടക്കം ഒഴിവുകളുണ്ട്. ടെക്നീഷ്യൻ,ഡ്രാഫ്റ്റ്‌സ്മാൻ,ടെക്നിക്കൽ അസിസ്റ്റന്റ്,സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്,കുക്ക് തുടങ്ങിയ തസ്തികകളിൽ ആണ് നിയമനം. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 20.

തസ്തികയും ഒഴിവുകളും

  • ടെക്നീഷ്യൻ-ബി (ഇലക്ട്രോണിക്സ് മെക്കാനിക്) – 08 ഒഴിവുകൾ

  • ടെക്നീഷ്യൻ-ബി (കാർപെന്റർ) – 01 ഒഴിവ്

  • ഡ്രാഫ്റ്റ്‌സ്മാൻ-ബി (സിവിൽ) – 01 ഒഴിവ്

  • ഡ്രാഫ്റ്റ്‌സ്മാൻ-ബി (മെക്കാനിക്കൽ) – 01 ഒഴിവ്

  • ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്) – 06 ഒഴിവുകൾ

  • ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ) – 01 ഒഴിവ്

  • സയന്റിഫിക് അസിസ്റ്റന്റ് (കംപ്യുട്ടർ സയൻസ്) – 04 ഒഴിവുകൾ

  • സയന്റിഫിക് അസിസ്റ്റന്റ് (ഗണിതശാസ്ത്രം) – 01 ഒഴിവ്

  • ലൈബ്രറി അസിസ്റ്റന്റ് ‘എ’ – 01 ഒഴിവ്

  • കുക്ക്-എ – 04 ഒഴിവുകൾ

യോഗ്യത

ടെക്നീഷ്യൻ-ബി (ഇലക്ട്രോണിക്സ് മെക്കാനിക്)

യോഗ്യത: എസ്.എസ്.എൽ.സി / എസ്.എസ്.എൽ.സി / മെട്രിക്കുലേഷൻ + ഇലക്ട്രോണിക്സ് മെക്കാനിക് / ടെക്നീഷ്യൻ പവർ ഇലക്ട്രോണിക് സിസ്റ്റംസ് / മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക് അപ്ലയൻസസ് / മെക്കാനിക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് ട്രേഡിൽ ഐ.ടി.ഐ / എൻ.ടി.സി / എൻ.എ.സി (NCVT അംഗീകൃതം)

ടെക്നീഷ്യൻ-ബി (കാർപെന്റർ)
യോഗ്യത: എസ്.എസ്.എൽ.സി / മെട്രിക്കുലേഷൻ + കാർപെന്റർ ട്രേഡിൽ ഐ.ടി.ഐ / എൻ.ടി.സി / എൻ.എ.സി (NCVT)

ഡ്രാഫ്റ്റ്‌സ്മാൻ-ബി (സിവിൽ)
യോഗ്യത: എസ്.എസ്.എൽ.സി / മെട്രിക്കുലേഷൻ + ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ) ട്രേഡിൽ ഐ.ടി.ഐ / എൻ.ടി.സി / എൻ.എ.സി (NCVT)

ഡ്രാഫ്റ്റ്‌സ്മാൻ-ബി (മെക്കാനിക്കൽ)
യോഗ്യത: എസ്.എസ്.എൽ.സി / മെട്രിക്കുലേഷൻ + ഡ്രാഫ്റ്റ്‌സ്മാൻ (മെക്കാനിക്കൽ) ട്രേഡിൽ ഐ.ടി.ഐ / എൻ.ടി.സി / എൻ.എ.സി (NCVT)

ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്)
യോഗ്യത: അംഗീകൃത സംസ്ഥാന ബോർഡിൽ നിന്ന് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ

ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ)
യോഗ്യത: അംഗീകൃത സംസ്ഥാന ബോർഡിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ

സയന്റിഫിക് അസിസ്റ്റന്റ് (കംപ്യുട്ടർ സയൻസ്)
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് പ്രധാന വിഷയമായി ഫസ്റ്റ് ക്ലാസ് ബി.എസ്‌സി

സയന്റിഫിക് അസിസ്റ്റന്റ് (ഗണിതശാസ്ത്രം)
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രം പ്രധാന വിഷയമായി ഫസ്റ്റ് ക്ലാസ് ബി.എസ്‌സി

ലൈബ്രറി അസിസ്റ്റന്റ് ‘എ’
യോഗ്യത: ഫസ്റ്റ് ക്ലാസ് ബിരുദം + ലൈബ്രറി സയൻസ് / ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഫസ്റ്റ് ക്ലാസ് മാസ്റ്റർ ഡിഗ്രി (അല്ലെങ്കിൽ സമാന യോഗ്യത).

കുക്ക്-എ
യോഗ്യത: എസ്.എസ്.എൽ.സി / എസ്.എസ്.സി പാസ്, നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ / കാന്റീനിൽ കുറഞ്ഞത് 2 വർഷത്തെ പാചക പരിചയം

എങ്ങനെ അപേക്ഷിക്കാം ?

  • ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:
    https://www.isro.gov.in അല്ലെങ്കിൽ https://www.istrac.gov.in

  • “Recruitment / Careers” വിഭാഗത്തിലേക്ക് പോകുക

  • ISTRAC-02:2026 വിജ്ഞാപനം പരിശോധിക്കുക.

  • “Online Application” ലിങ്ക് ക്ലിക്ക് ചെയ്യുക

  • സാധുവായ ഇ- മെയിൽ ഐഡി, മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക

  • വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, അനുഭവം എന്നിവ പൂരിപ്പിക്കുക
    (കുക്ക്-എ പോലുള്ള പോസ്റ്റുകൾക്ക് അനുഭവ വിവരങ്ങൾ നിർബന്ധം)

  • ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.

  • സമർപ്പിക്കുന്നതിന് മുൻപ് എല്ലാം പ്രിവ്യൂ ചെയ്ത് പരിശോധിക്കുക

  • അപേക്ഷ സമർപ്പിക്കുക,പ്രിന്റ് എടുത്ത് ഭാവി ഉപയോഗത്തിനായി സൂക്ഷിക്കുക

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.istrac.gov.in/files/ISTRAC_BILINGUAL_ADVERTISEMENT_02_2026%20PDF.pdf

ISRO Recruitment 2026 Technician Draughtsman Technical Assistant and Other Posts Apply Now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഏഴരപ്പൊന്നാന'യിലെ സ്വര്‍ണം പരിശോധിക്കണം; ദേവസ്വം വിജിലന്‍സിനോട് ഹൈക്കോടതി

'ആരും സഹായിച്ചില്ല, ഞങ്ങൾ ശരിക്കും അനുഭവിച്ചു; ഈ ലോകകപ്പ് വൻ ദുരന്തം'

ഇപ്പോഴും കിടപ്പിലാണ്, എണീപ്പിച്ചു നിര്‍ത്തുന്നുണ്ട്, കൈ കാലുകളുടെ ചലനവും മെച്ചമാവുന്നു; രാജേഷിനെക്കുറിച്ച് സുഹൃത്ത്

'ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു, രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന'; ഉള്ളുലഞ്ഞ് സുഹാസിനി

അപ്‌ഡേറ്റ് ചെയ്ത എന്‍ടോര്‍ക്ക് 125 ഡിസ്‌ക് വേരിയന്റ് വിപണിയില്‍; ഫീച്ചറുകള്‍