ISRO Jobs 2026 For Engineering Graduates Can Apply for 175 Posts. ai image
Career

എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!

ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിങ് ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ആവശ്യമില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഐ.എസ്.ആർ.ഓയിൽ ജോലി നേടാൻ എഞ്ചിനീയറിങ് കഴിഞ്ഞവർക്ക് അവസരം. സയന്റിസ്റ്റ്/എഞ്ചിനീയർ 'SC' തസ്തികയിലെ 175 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിങ് ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ആവശ്യമില്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 16.

ഒഴിവുകൾ

  • ഇലക്ട്രോണിക്സ്: 100 ഒഴിവുകൾ.

  • മെക്കാനിക്കൽ: 53 ഒഴിവുകൾ

  • കംപ്യുട്ടർ സയൻസ്: 22 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത

ഇലക്ട്രോണിക്സ്:ബി.ഇ/ബി.ടെക് ഇൻ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് അല്ലെങ്കിൽ വിജ്ഞാപനത്തിലെ FAQ അനുശാസിക്കുന്ന മറ്റ് അനുബന്ധ ഇലക്ട്രോണിക്സ് ശാഖകൾ.

മെക്കാനിക്കൽ : ബി.ഇ/ബി.ടെക് ഇൻ മെക്കാനിക്കൽ എഞ്ചിനീയറിങ് അല്ലെങ്കിൽ അനുബന്ധ മെക്കാനിക്കൽ ശാഖകൾ.

കംപ്യുട്ടർ സയൻസ്: ബി.ഇ/ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്, കംപ്യുട്ടർ സയൻസ് & ടെക്നോളജി, കംപ്യുട്ടർ എഞ്ചിനീയറിങ് എന്നീ കോഴ്‌സുകൾ പാസായവർക്ക് അപേക്ഷിക്കാം. MCA ബിരുദമുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

മറ്റ് വ്യവസ്ഥകൾ

  • അപേക്ഷകർ എഞ്ചിനീയറിങ് ബിരുദം സർവ്വകലാശാല നിശ്ചയിച്ചിട്ടുള്ള കൃത്യമായ സമയത്തിനുള്ളിൽ (4 വർഷത്തെ കോഴ്സ് 4 വർഷത്തിനുള്ളിൽ തന്നെ) പൂർത്തിയാക്കിയിരിക്കണം.

  • ഡിപ്ലോമയ്ക്ക് ശേഷം ബി.ഇ/ബി.ടെക് കോഴ്സുകളിലേക്ക് ലാറ്ററൽ എൻട്രി (Lateral Entry) വഴി പ്രവേശനം നേടി ജയിച്ചവർക്കും അപേക്ഷിക്കാം.

  • പാർട്ട് ടൈം ആയി ബി.ഇ/ബി.ടെക് പഠിച്ചവർക്ക് അപേക്ഷിക്കാം, എന്നാൽ കറസ്പോണ്ടൻസ് വഴി പഠിച്ചവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

  • ബി.ടെക്കും എം.ടെക്കും ഒന്നിച്ച് പഠിച്ച ഇന്റഗ്രേറ്റഡ് കോഴ്സുകാരുടെ സർട്ടിഫിക്കറ്റിൽ ബിരുദ തലത്തിലെ CGPA/മാർക്ക് പ്രത്യേകം നൽകിയിട്ടുണ്ടെങ്കിൽ അത് മാത്രമേ യോഗ്യതയ്ക്കായി കണക്കിലെടുക്കൂ.

  • അപേകരുടെ എല്ലാ സെമസ്റ്ററുകളിലെയും കൂടി ആകെ മാർക്ക് കുറഞ്ഞത് 65% ഉണ്ടായിരിക്കണം.

  • സി.ജി.പി.എ-യിൽ (CGPA) 10 പോയിന്റ് സ്കെയിലിൽ കണക്കാക്കുമ്പോൾ കുറഞ്ഞത് 6.84 CGPA ഉണ്ടായിരിക്കണം

തെരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്തുപരീക്ഷ (CBT): രണ്ട് ഭാഗങ്ങളായുള്ള ഒബ്ജക്ടീവ് പരീക്ഷയുണ്ടാകും.

  • പാർട്ട് A: വിഷയവുമായി ബന്ധപ്പെട്ട 80 ചോദ്യങ്ങൾ ഉണ്ടാകും. 90 മിനിറ്റ് ആണ് സമയം. തെറ്റായ ഉത്തരത്തിന് -1/3 നെഗറ്റീവ് മാർക്ക് ഉണ്ടാകും.

  • പാർട്ട് B: അഭിരുചി പരീക്ഷയാണ്. 30 മിനിറ്റ് ആണ് സമയം. നെഗറ്റീവ് മാർക്ക് ഇല്ല. പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 1:5 എന്ന അനുപാതത്തിൽ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് വിളിക്കും.

  • എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും 50% വീതം വെയിറ്റേജ് നൽകിയാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നത്.

ശമ്പളം

പേ മാട്രിക്സ് ലെവൽ 10 അനുസരിച്ച് തുടക്കത്തിൽ കുറഞ്ഞത് 56,100 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. ഇതിന് പുറമെ DA, HRA, ട്രാൻസ്പോർട്ട് അലവൻസ്, മെഡിക്കൽ സൗകര്യങ്ങൾ എന്നിവയും ഉണ്ടായിരിക്കും.

പ്രായപരിധി

അപേക്ഷകന്റെ പ്രായം 16-09-2026 കണക്കാക്കി പരമാവധി 28 വയസ്സ്. കേന്ദ്ര സർക്കാർ ജീവനക്കാർ, മുൻ സൈനികർ, ഭിന്നശേഷിക്കാർ എന്നിവർക്ക് നിയമപരമായ ഇളവുകൾ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.isro.gov.in/media_isro/pdf/recruitmentNotice/2026/August/Bilingual_Advertisement_27082026.pdf

ISRO Jobs 2026 For Engineering Graduates Can Apply for 175 Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇടുക്കിയുടെ ആത്മാവിനെ മുറിച്ചുമാറ്റരുത്'; മൂവാറ്റുപുഴ ജില്ലാ രൂപീകരണ നീക്കത്തിനെതിരെ കേരള കോൺഗ്രസ് (ജോസഫ്)

കണ്ണൂരിൽ വയോധികനെ മർദ്ദിച്ചുകൊന്ന കേസ്; ഒളിവിൽപ്പോയ പ്രതി രണ്ട് മാസത്തിനുശേഷം വിശാഖപട്ടണത്തുനിന്ന് പിടിയിൽ

കസബയെക്കുറിച്ച് അന്ന് പറഞ്ഞത് തന്നെ ഇന്നും പറയും; ഗീതുവിന് ഇഷ്ടമുള്ള സിനിമയെടുക്കാം; നിലപാട് വ്യക്തമാക്കി പാര്‍വതി

റെയ്ഡ്കോയിൽ പ്രശ്നമുണ്ടാക്കുന്നത് യൂണിയൻ നേതാക്കൾ; 140 കോടിയുടെ സഞ്ചിത നഷ്ടം പരിഹരിക്കും: ചെയർമാൻ

ഓണാഘോഷം കഴിഞ്ഞ് ഓഫീസിൽ പോകാൻ മടി? പോസ്റ്റ്-ഹോളിഡേ ബ്ലൂസ് എങ്ങനെ മറികടക്കാം?