ISRO Space Centre Invites Applications for Research Associate Recruitment. 
Career

ISRO:റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഒഴിവ്; 58,000 രൂപ

പി.എച്ച്. ഡി,എം.ഇ/എം.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ISRO) കീഴിലുള്ള സതീഷ് ധവാൻ സ്പേസ് സെന്ററിൽ (SDSC SHAR) റിസർച്ച് അസോസിയേറ്റ്-I തസ്തികയിൽ നിയമനം നടത്തുന്നു. പി.എച്ച്. ഡി,എം.ഇ/എം.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകളുടെ വിവരങ്ങൾ

  • തസ്തിക: റിസർച്ച് അസോസിയേറ്റ്-I

  • ഒഴിവുകൾ: 01 (ഒന്ന്)

  • കാലയളവ്: തുടക്കത്തിൽ 3 വർഷം. ആവശ്യാനുസരണം പരമാവധി 2 വർഷത്തേക്ക് കൂടി നീട്ടാം

  • ശമ്പളം: പ്രതിമാസം 58,000 രൂപയും ചട്ടപ്രകാരമുള്ള വീട്ടുവാടക അലവൻസും (HRA)ലഭിക്കും.

  • പ്രായപരിധി: പരമാവധി പ്രായം 35 വയസ്സ്. സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.

യോഗ്യതകൾ

  • മെറ്റീരിയോളജി, അറ്റ്മോസ്ഫെറിക് സയൻസസ്, ഓഷ്യനോഗ്രഫി, ഫിസിക്സ്, അല്ലെങ്കിൽ അപ്ലൈഡ് ഫിസിക്സ് എന്നിവയിൽ Ph.D ബിരുദം.

  • അല്ലെങ്കിൽ: അറ്റ്മോസ്ഫെറിക് സയൻസ് അല്ലെങ്കിൽ ഓഷ്യൻ സയൻസിൽ ME / M.Tech ബിരുദവും, അനുബന്ധ മേഖലയിൽ 3 വർഷത്തെ ഗവേഷണ പരിചയവും, കുറഞ്ഞത് ഒരു റിസർച്ച് പേപ്പറെങ്കിലും SCI ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടാകണം

  • അടിസ്ഥാന മാർക്ക്: ME/M.Tech-ന് കുറഞ്ഞത് 60% മാർക്ക് (CGPA 6.5) BE/B.Tech/M.Sc ബിരുദതലത്തിൽ കുറഞ്ഞത് 65% മാർക്ക് ഉണ്ടായിരിക്കണം

  • അഭിലഷണീയം: കംപ്യുട്ടർ പ്രോഗ്രാമിംഗ്, ലിനക്സ് (Linux) എന്നിവയിലുള്ള അറിവ്

അപേക്ഷാ ഫീസ്

  • ഫീസ്: 250 രൂപ (ഓൺലൈൻ വഴി മാത്രം)

  • ഫീസ് ഇളവ്: എല്ലാ വനിതകൾക്കും, SC/ST, മുൻ സൈനികർ, ഭിന്നശേഷിക്കാർ (PWBD) എന്നിവർക്കും അപേക്ഷാ ഫീസ് ഇല്ല

തെരഞ്ഞെടുപ്പ് രീതി

  • അക്കാദമിക് യോഗ്യതകളുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ആദ്യം ഷോർട്ട്ലിസ്റ്റ് ചെയ്യും

  • ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് അഭിമുഖത്തിനു ക്ഷണിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://apps.shar.gov.in/RAssociate/css/images/ResearchAssociateadvt2026Final.pdf

ISRO Space Centre Invites Applications for Research Associate Recruitment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു കാരണവശാലും കൊടുക്കില്ല'; സഭയില്‍ മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു; വിഡിയോ വൈറല്‍; വിമര്‍ശനം

'സ്റ്റെയിന്‍ലെസ് ബ്ലേഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ'; എസ്എഫ്ഐക്ക് പുതിയ വിശേഷണവുമായി കോണ്‍ഗ്രസ് നേതാവ്

ആ കണ്ണുകൾ തേടുന്നതെന്ത് ? ധനുഷ് ചിത്രത്തിലെ മമ്മൂട്ടിയുടെ കാരക്ടർ ലുക്ക് എത്തി

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; വാഹൻ-സാരഥി പോർട്ടൽ തടസ്സങ്ങൾ ഒരാഴ്ചയ്ക്കകം പരിഹരിക്കും

സ്മാര്‍ട്ട് ഫോണുകള്‍ക്കും ഗാഡ്ജറ്റുകളും വന്‍ ഓഫറില്‍ വാങ്ങാം; ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 4 മുതല്‍