ISRO Vikram Sarabhai Space Centre invites applications for JRF positions until May 5. VSSC
Career

ഐഎസ്ആർഒയിൽ ജൂനിയർ റിസർച്ച് ഫെലോ ആകാം, ഇന്ന് മുതൽ മെയ് അഞ്ച് വരെ അപേക്ഷിക്കാം

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ (വി എസ് എസ് സി) സ്‌പേസ് ഫിസിക്‌സ് ലബോറട്ടറി (എസ് പി എൽ), അറ്റ്മോസ്ഫെറിക് , സ്പേസ്, പ്ലാനെറ്ററി സയൻസസ് എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തുന്നു.

സമകാലിക മലയാളം ഡെസ്ക്

ഐഎസ്ആർഒ വിക്രം സാരാഭായ് സ്‌പേസ് സെന്റർ (ISRO VSSC) ജൂനിയർ റിസർച്ച് ഫെലോ തസ്തികളിലെ ഒഴിവുകളിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇന്ന് (ഏപ്രിൽ 20) മുതൽ മെയ് അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം.

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ (വി എസ് എസ് സി) സ്‌പേസ് ഫിസിക്‌സ് ലബോറട്ടറി (എസ് പി എൽ), അറ്റ്മോസ്ഫെറിക് , സ്പേസ്, പ്ലാനെറ്ററി സയൻസസ് എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തുന്നു.

ചന്ദ്രയാൻ, ചൊവ്വാ ദൗത്യം, ഐഎസ്ആർഒ-ജിയോസ്ഫിയർ ബയോസ്ഫിയർ പ്രോഗ്രാം തുടങ്ങിയ രാജ്യത്തെ പ്രധാന സ്പേസ്, അറ്റ്മോസ്ഫെറിക് സയൻസ് പരിപാടികളിലും എസ്പിഎൽ പങ്കാളിയാണ്.

നിലവിൽ എട്ട് ഒഴിവുകളുളാണ് ഉള്ളത്. വർഷം മുഴുവൻ 30 വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന ഗവേഷണ ഫെലോഷിപ്പ് പ്രോഗ്രാം എസ്പിഎല്ലിനുണ്ട്.

ഇസ്രോയിൽ (ഐ എസ് ആർഒ) നിന്നും മറ്റ് ഉപഗ്രഹങ്ങളിൽ നിന്നുമുള്ള ശാസ്ത്രീയ ഡേറ്റയിലേക്കുള്ള ആക്‌സസ്, സുസജ്ജമായ ലബോറട്ടറികളും പ്രധാന പരീക്ഷണ സൗകര്യങ്ങളും ഈ പഠനങ്ങൾക്കായി മാത്രമായി ലഭ്യമാണ്. ബലൂണുകൾ, വിമാനങ്ങൾ, റോക്കറ്റുകൾ, ഗവേഷണ കപ്പൽ എന്നിവ ഉപയോഗിച്ച് ദേശീയ, രാജ്യാന്തര തലങ്ങളിൽ പ്രധാന പരീക്ഷണ കാമ്പെയ്‌നുകൾ ഏകോപിപ്പിക്കുകയും ഇന്ത്യയുടെ ധ്രുവ ഗവേഷണ പരിപാടിയിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നുണ്ട്.

ബൗണ്ടറി ലെയർ ഫിസിക്സ്, ഫിസിക്സ്/കെമിസ്ട്രി/ഡൈനാമിക്സ് ഓഫ് ലോവർ, മിഡിൽ, അപ്പർ അറ്റ്മോസ്ഫിയർ, കപ്ലിങ് പ്രോസസസ്, അയണോസ്ഫെറിക് ഫിസിക്സ്, ലാൻഡ്-അറ്റ്മോസ്ഫിയർ-ഓഷ്യൻ ഇന്ററാക്ഷൻസ്, അറ്റ്മോസ്ഫെറിക് എയറോസോൾസ്, ട്രെയ്സ് ഗ്യാസ്സ്, മേഘങ്ങൾ, കാലാവസ്ഥാ ശാസ്ത്രം, ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങൾ, ചാന്ദ്ര , ഗ്രഹ പര്യവേഷണങ്ങൾ, മോഡലിങ് തുടങ്ങിയ വിവിധ മേഖലകളിൽ ഗവേഷണ അവസരങ്ങൾ എസ് പി എല്ലിൽ ലഭിക്കും.

യോഗ്യത

ഫിസിക്സ് / അപ്ലൈഡ് ഫിസിക്സ് / എൻജിനീയറിങ് ഫിസിക്സ് / സ്പേസ് ഫിസിക്സ് / അറ്റ്മോസ്ഫെറിക് സയൻസ് / മെറ്റീരിയോളജി / പ്ലാനറ്ററി സയൻസസ് എന്നിവയിൽ എം എസ് സി, അല്ലെങ്കിൽ എല്ലാ സെമസ്റ്ററുകളുടെയും ശരാശരി 60% മാർക്കോടെ അന്തരീക്ഷ ശാസ്ത്രം / സ്പേസ് സയൻസ് / പ്ലാനറ്ററി സയൻസ് / അപ്ലൈഡ് ഫിസിക്സ് / എൻജിനീയറിങ് ഫിസിക്സിൽ എം എസ്/ എം ഇ/ എം ടെക് അല്ലെങ്കിൽ 10 പോയിന്റ് സ്കെയിലിൽ 6.5 സിജിപിഎ/സിപിഐ ഗ്രേഡിങ് അല്ലെങ്കിൽ തത്തുല്യം.

ഇതിന് പുറമെ അപേക്ഷകർ ഇനിപ്പറയുന്നവയിൽ ഏതെങ്കിലുമൊരു യോഗ്യത നേടിയിരിക്കണം:

1. സി‌എസ്‌ഐ‌ആർ-യു‌ജി‌സി നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്, നെറ്റ്-ലെക്ചർഷിപ്പ് ഉൾപ്പെടെ.

2. എം‌എച്ച്‌ആർ‌ഡി നടത്തുന്ന ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ്).

3. ജോയിന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് ( ജെസ്റ്റ്- ജെ‌ഇ‌എസ്‌ടി)

ഉയർന്ന പ്രായപരിധി: 28 വയസ്സ്

അർഹതയുള്ള വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഇളവുകൾ ലഭിക്കും.

വിജ്ഞാപനം വിശദമായി വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് അഞ്ച് വൈകുന്നേരം അഞ്ച് മണി വരെ

അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ ലിങ്ക് ഇവിടെ കാണാം

Education News: ISRO Vikram Sarabhai Space Centre (VSSC) invites applications for Junior Research Fellow (JRF) posts. Apply online from today until May 5. Check eligibility, details, and application process.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂലില്‍ നിന്ന് രാജിവെച്ച് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും

NEPA Limited: 10-ാം ക്ലാസ് മുതൽ യോഗ്യത, 50,000 ശമ്പളം, നിരവധി ഒഴിവുകൾ; അവസാന തീയതി ഏപ്രിൽ 23

ബാബര്‍ അസം സെഞ്ച്വറി നേടി, 783 ദിവസങ്ങള്‍ക്ക് ശേഷം!

15 കാരിയെ മാസങ്ങളോളം പീഡനത്തിനിരയാക്കി; അമ്മയുടെ സുഹൃത്ത് പിടിയില്‍, അമ്മ ഒളിവില്‍

ലെബനനിൽ യേശു ക്രിസ്തുവിന്റെ പ്രതിമ തകർത്ത് ഇസ്രയേൽ സൈനികൻ

SCROLL FOR NEXT