ISRO VSSC Recruitment 2025 Apply Online   VSSC
Career

കുക്ക്, ഡ്രൈവർ, ഫയർമാൻ ഒഴിവ്; വിക്രം സാരാഭായ് സ്പേസ് സെന്ററിൽ അവസരം

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എയിലെ മൂന്ന് ഒഴിവുകളും ഹെവി വെഹിക്കിൾ ഡ്രൈവർ-എയിലെ ഒരു ഒഴിവും മുൻ സൈനികർക്കായി സംവരണം ചെയ്തവയാണ്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ജോലി നേടാൻ അവസരം. ആകെ 39 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ, കുക്ക് തുടങ്ങിയ തസ്തികയിലേക്ക് ആണ് നിയമനം നടത്തുക. ഓൺലൈൻ വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. സെപ്റ്റംബർ 24 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും. അവസാന തീയതി ഒക്ടോബർ 8 ആണ്.

അസിസ്റ്റന്റ് (രാജ്ഭാഷ)

  • അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ ബിരുദം അല്ലെങ്കിൽ സി ജി പി എ സ്കോർ പത്തിൽ 6.32 വേണം. കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാവീണ്യം.

  • കമ്പ്യൂട്ടറിൽ മിനിറ്റിൽ 25 വാക്കുകളിൽ ഹിന്ദി ടൈപ്പ്റൈറ്റിംഗ് വേഗത.

  • ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗിൽ പരിജ്ഞാനം അഭികാമ്യം.

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ

  • എസ്.എസ്.എൽ.സി/എസ്.എസ്.സി /മെട്രിക്കുലേഷൻ/പത്താം ക്ലാസ് പാസായിരിക്കണം.

  • എൽവിഡി ലൈസൻസ് ഉണ്ടായിരിക്കണം.

  • ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി 3 വർഷത്തെ പരിചയം.

ഹെവി വെഹിക്കിൾ ഡ്രൈവർ-എ

  • എസ്.എസ്.എൽ.സി/എസ്.എസ്.സി/മെട്രിക്കുലേഷൻ/പത്താം ക്ലാസ് പാസായിരിക്കണം.

  • എച്ച് വി ഡി ലൈസൻസ് ഉണ്ടായിരിക്കണം.

    ശ്രദ്ധിക്കുക, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എയിലെ മൂന്ന് ഒഴിവുകളും ഹെവി വെഹിക്കിൾ ഡ്രൈവർ-എയിലെ ഒരു ഒഴിവും മുൻ സൈനികർക്കായി സംവരണം ചെയ്തവയാണ്.

കുക്ക്

  • എസ്.എസ്.എൽ.സി/എസ്.എസ്.സി പാസായിരിക്കണം.

  • ഹോട്ടൽ/കാന്റീൻ തുടങ്ങിയ സ്ഥലങ്ങളിൽ അഞ്ച് വർഷത്തെ പരിചയം.

ഫയർ മാൻ-എ

  • എസ്.എസ്.എൽ.സി/എസ്.എസ്.സി പാസായിരിക്കണം.

  • ചട്ടങ്ങൾ പ്രകാരമുള്ള ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.

ശമ്പളം

അസിസ്റ്റന്റ് (രാജ്ഭാഷ): ലെവൽ 04 (₹25,500 – ₹81,100).

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ, കുക്ക്: ലെവൽ 02 (₹19,900 – ₹63,200).

ശമ്പളത്തിന് പുറമെ ISRO VSSC നിയമങ്ങൾ പ്രകാരമുള്ള മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://www.vssc.gov.in/.

Job news: ISRO VSSC Recruitment 2025 Reopened Apply Online for Various Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

'അതെയും താണ്ടി പുനിതമാനത്...'; ചരിത്രം കുറിച്ച 'കുടികാര പൊറുക്കികള്‍'; സ്റ്റേറ്റ് അവാര്‍ഡ് മഞ്ഞുമ്മലിലെ പിള്ളേര്‍ തൂക്കി!

രഞ്ജി ട്രോഫി; ആദ്യ ഇന്നിങ്സിൽ 238 റൺസിന് പുറത്ത്; ഫോളോ ഓൺ ചെയ്ത് കേരളം

SCROLL FOR NEXT