JEE Main 2026 Registration Begins, Apply by Nov 27  file
Career

JEE Main 2026: രജിസ്ട്രേഷൻ ആരംഭിച്ചു, അവസാന തീയതി അറിയാം

ജെഇഇ (മെയിൻ) പേപ്പർ 1 യോഗ്യത നേടുന്ന പരീക്ഷാർത്ഥികൾക്ക് ഐഐടികളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ജെഇഇ (അഡ്വാൻസ്ഡ്) പരീക്ഷ എഴുതാൻ അർഹതയുണ്ടായിരിക്കും.

സമകാലിക മലയാളം ഡെസ്ക്

ഡൽഹി: എ​​ൻ​​ജി​​നീ​​യ​​റി​​ങ്​ ബിരുദ കോഴ്സുകളിലേക്കുള്ള ദേശിയ പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE Main 2026) മെ​യി​ൻസ് 2026ന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചു. ഒ​ന്നാം ഘ​ട്ട പ​രീ​ക്ഷയുടെ രജിസ്ട്രേഷനാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ jeemain.nta.ac.in വഴി നവംബർ 27 വരെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

രണ്ട് സെഷൻ ആയിട്ടാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ‌ടി‌എ) പരീക്ഷ സംഘടിപ്പിക്കുന്നത്. സെഷൻ ഒന്ന് വിഭാഗത്തിലെ പരീക്ഷ 2026 ജനുവരി 21 മുതൽ 30 വരെ നടത്തും. സെഷൻ രണ്ട് വിഭാഗത്തിലെ പരീക്ഷ 2026 ഏപ്രിൽ ഒന്ന് മുതൽ 10 വരെ നടക്കും.

സെഷൻ ഒന്ന് പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ കഴിഞ്ഞ ദിവസം (ഒക്ടോബർ 31) മുതൽ ആരഭിച്ചിട്ടുണ്ട്. രണ്ടാം സെഷനിലേക്കുള്ള രജിസ്ട്രേഷൻ 2026 ജനുവരി അവസാന വാരം മുതൽ നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

എൻഐടികൾ, ഐഐഐടികൾ, മറ്റ് കേന്ദ്ര ധനസഹായമുള്ള സ്ഥാപനങ്ങൾ (സിഎഫ്ടിഐകൾ) എന്നിവയിലെ എൻജിനിയറിങ് ബിരുദ (ബിടെക്/ ബിഇ) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജെഇഇ നടത്തുന്നത്. ജെഇഇ (മെയിൻ) പേപ്പർ 1 യോഗ്യത നേടുന്ന പരീക്ഷാർത്ഥികൾക്ക് ഐഐടികളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ജെഇഇ (അഡ്വാൻസ്ഡ്) പരീക്ഷ എഴുതാൻ അർഹതയുണ്ടായിരിക്കും.

ജെഇഇ (JEE Main) മെയിൻ 2026 പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

  • എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് jeemain.nta.nic.in.സന്ദർശിക്കുക

  • ഹോംപേജിൽ, "കാൻഡിഡേറ്റ് ആക്ടിവിറ്റി" എന്നതിന് കീഴിലുള്ള "പുതിയ രജിസ്ട്രേഷൻ" എന്നതിൽ ക്ലിക്ക് ചെയ്യുക

  • ആവശ്യമായ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുക.

ജെഇഇ മെയിൻ എഴുതുന്നവരുടെ സൗകര്യാർത്ഥം, ഇന്ത്യയിലുടനീളം പരീക്ഷാ നഗരങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള പദ്ധതി എൻ‌ടി‌എ പ്രഖ്യാപിച്ചു. പരീക്ഷാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരാനുള്ള സൗകര്യം ഉറപ്പാക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇത് വർദ്ധിപ്പിക്കുന്നത്.

പിഡബ്ല്യുഡി/പിഡബ്ല്യുബിഡി പരീക്ഷാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി പ്രത്യേക വ്യവസ്ഥകൾ നടപ്പിലാക്കുമെന്നും ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.

Career news: JEE Main 2026 Registration Opens for First Session, Last Date to Apply is November 27.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT