Job opportunities for diploma and ITI holders in LPSC  LPSC
Career

ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസിൽ ഡിപ്ലോമക്കാർക്കും ഐ ടി ഐക്കാർക്കും തൊഴിലവസരങ്ങൾ, ഓ​ഗസ്റ്റ് 26 വരെ അപേക്ഷിക്കാം

ടെക്നിക്കൽ അസിസ്റ്റ​ന്റ്, സബ് ഓഫീസർ, ടെക്നീഷ്യൻ, ഹെവിവെഹിക്കിൾ ഡ്രൈവർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ എന്നിങ്ങനെയുള്ള തസ്തികളിലായി ആകെ 23 ഒഴിവുകളാണ് നിലവിൽ വിജ്‍ഞാപനം ചെയ്തിട്ടുള്ളത്

സമകാലിക മലയാളം ഡെസ്ക്

ഡിപ്ലോമക്കാർക്കും ഐ ടി ഐക്കാർക്കും ഉൾപ്പടെയുള്ള വിവിധ തസ്തികളിൽ തൊഴിലസവരങ്ങൾ. ഐ എസ് ആർ ഒയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെ​ന്ററിലാണ് (എൽ പി എസ് സി) വിവിധ തസ്തികളിലേക്ക് ഒഴിവുള്ളത്. തിരുവനന്തപുരം വലിയമലയിലെയും ബെം​ഗളുരുവിലെയും യൂണിറ്റുകളിലാണ് ഒഴിവുകളുള്ളത്.

ടെക്നിക്കൽ അസിസ്റ്റ​ന്റ്, സബ് ഓഫീസർ, ടെക്നീഷ്യൻ, ഹെവിവെഹിക്കിൾ ഡ്രൈവർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ എന്നിങ്ങനെയുള്ള തസ്തികളിലായി ആകെ 23 ഒഴിവുകളാണ് നിലവിൽ വിജ്‍ഞാപനം ചെയ്തിട്ടുള്ളത്.

ടെക്നിക്കൽ അസിസ്റ്റ​ന്റ്, സബ് ഓഫീസർ

ടെക്നിക്കൽ അസിസ്റ്റ​ന്റ് (മെക്കാനിക്ക്) - ആകെ 11 ഒഴിവ്

യോ​ഗ്യത- മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ഫസ്റ്റ്ക്ലാസോടെ മൂന്ന് വർഷ ഡിപ്ലോമ

ടെക്നിക്കൽ അസിസ്റ്റ​ന്റ് (ഇലക്ട്രോണിക്സ്) - ആകെ ഒരു ഒഴിവ്

യോ​ഗ്യത- ഇലക്ട്രോണിക്സ് എഞ്ചിനിയറിങ്ങിൽ ഫസ്റ്റ്ക്ലാസോടെ മൂന്ന് വർഷ ഡിപ്ലോമ

സബ് ഓഫീസർ - ഒരു ഒഴിവ്

യോ​ഗ്യത- ഫയർമാൻ - ഡി സി ഒ ആറ് വർഷ പ്രവൃത്തി പരിചയം, സബ് ഓഫീസേഴ്സ് സർട്ടിഫിക്കറ്റ്,ഹെവിവെഹിക്കിൾ ഡ്രൈവിങ് പരിചയം

ടെക്നീഷ്യൻ

ടെക്നീഷ്യൻ (ടർണ‍‍ർ) - ഒരു ഒഴിവ്

യോ​ഗ്യത- ട‍ർണർ ട്രേഡിൽ ഐ ടി ഐ/എൻ ടി സി/ എൻ സി വി ടിയുടെ എൻ എ എസി

ടെക്നീഷ്യൻ (ഫിറ്റ‍ർ) നാല് ഒഴിവ്

യോ​ഗ്യത- ഫിറ്റർ ട്രേഡിൽ ഐ ടി ഐ/എൻ ടി സി/ എൻ സി വി ടിയുടെ എൻ എ എസി

ടെക്നീഷ്യൻ (റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് മെക്കാനിക്ക്)

യോ​ഗ്യത- റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് മെക്കാനിക്ക് ട്രേഡിൽ ഐ ടി ഐ/എൻ ടി സി/ എൻ സി വി ടിയുടെ എൻ എ എസി

ഡ്രൈവർ

ഹെവിവെ​ഹിക്കിൾ ഡ്രൈവർ- രണ്ട് ഒഴിവ്

യോ​ഗ്യത- ഹെവിവെഹിക്കിൾ ഡ്രൈവറായി മൂന്ന് വർഷത്തെയും ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവറായി രണ്ട് വർഷത്തെയും പരിചയം. എച്ച് വി ഡി ലൈസൻസും പബ്ലിക് സർവീസ് ബാഡ്ജും

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ - രണ്ട് ഒഴിവ്

യോ​ഗ്യത- ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി മൂന്ന് വർഷത്തെ പരിചയം. എൽ വി ഡി ലൈസൻസ്

ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: https://www.lpsc.gov.in/,

https://www.lpsc.gov.in/noticeresult.html#Demo2025

https://www.lpsc.gov.in/docs/01-2025%20Detailed.pdf

JobNews:A total of 23 vacancies in LPSC have been announced for the posts of Technical Assistant, Sub Officer, Technician, Heavy Vehicle Driver, and Light Vehicle Driver.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT