Job vacancies of Academic Consultant and Gym Trainer at Digital University, Internship at Kerala State IT Mission  AI image Gemini
Career

ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ അക്കാദമിക് കൺസൾട്ടന്റ്, ജിം ട്രെയിന‍ർ, ഐടി മിഷനിൽ ഇ​ന്റേൺഷിപ്പ്

കേരള ഐടി മിഷനിൽ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് , കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം(Cert- K ),കോണ്ടെന്റ് ക്രിയേഷൻ എന്നിവയിൽ ഇ​ന്റേൺഷിപ്പ്

സമകാലിക മലയാളം ഡെസ്ക്

കേരളാ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ അക്കാദമിക കൺസൾട്ടന്റ്,ജിം ട്രെയിനിർ എന്നിവരുടെ ഒഴിവുകൾ നികത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കേരള സ്റ്റേറ്റ് ഐടി മിഷനിൽ വിവിധ മേഖലകളിൽ ഇന്റേൺഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.ഇന്റേൺഷിപ്പ് കാലയളവിൽ 15,000 രൂപ പ്രതിമാസം സ്റ്റൈപ്പൻഡ് ലഭിക്കും.

അക്കാദമിക് കൺസൾട്ടന്റ്

കേരളാ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ അക്കാദമിക് കൺസൾട്ടന്റ് തസ്തികയിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നോ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നോ പിഎച്ച്ഡി അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.

പ്രവൃത്തി പരിചയം

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർവകലാശാലയിലോ അക്കാദമിക് സ്ഥാപനത്തിലോ സൂപ്പർവൈസറി റോളിൽ അക്കാദമിക് അഡ്മിനിസ്ട്രേഷനിൽ കുറഞ്ഞത് 10 വർഷത്തെ പരിചയം.

കരിക്കുലം ഡെവലപ്മെന്റ്, ഫാക്കൽറ്റി മാനേജ്മെന്റ്, ക്വാളിറ്റി അഷ്വറൻസ് മേഖലകളിലെ പ്രവൃത്തി പരിചയം അഭികാമ്യം.

തുടക്കത്തിൽ ആറ് മാസത്തേക്ക് ആയിരിക്കും നിയമനം.

പ്രായപരിധി: അപേക്ഷിക്കുന്ന സമയത്ത് ഈ തസ്തികയിലേക്കുള്ള പരമാവധി പ്രായപരിധി 60 വയസ്സ് ആയിരിക്കും. സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി പ്രായപരിധിയിൽ ഇളവ് ലഭിക്കും

എസ്‌സി/എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് അഞ്ച് വർഷവും ഒബിസി സ്ഥാനാർത്ഥികൾക്ക് മൂന്ന് വർഷവും.

വേതനം മണിക്കൂറിൽ 500 രൂപ പരമാവധി 50,000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു

ഒഴിവുകളുടെ എണ്ണം: ഒന്ന്

അപേക്ഷിച്ച തസ്തികയുടെ പേര് രേഖപ്പെടുത്തി വിശദമായ സിവി recruitments@duk.ac.in എന്ന വിലാസത്തിൽ 2025 ഒക്ടോബർ 30-ന് മുമ്പ് അയക്കേണ്ടതാണ്.

വിശദവിവരങ്ങൾക്ക്: https://duk.ac.in/wp-content/uploads/2025/10/Notification-Academic-Consultant-KUDSIT-887-DR_EXAM-2023.pdf

ജിം ട്രെയിനർ

കേരളാ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ജിം ട്രെയിനർ തസ്തികയിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

യോഗ്യതയും പരിചയവും

ഇന്ത്യയിലെ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫൈഡ് പേഴ്‌സണൽ ട്രെയിനർ

ഒരു പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ജിമ്മിൽ ഫിറ്റ്‌നസ് പരിശീലകനായി ഒരു വർഷത്തെ പരിചയം

പ്രായപരിധി: അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയിൽ 36 വയസ്സ് കവിയരുത്.എസ്‌സി/എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് അഞ്ച് വർഷവും ഒബിസി ഉദ്യോഗാർത്ഥികൾക്ക് മൂന്ന് വർഷവും ഇളവ് ലഭിക്കും.

നിയമനത്തിന്റെ സ്വഭാവം: മൂന്ന് മാസത്തേക്ക് ദിവസവേതന അടിസ്ഥാനത്തിൽ. പ്രതിദിനം 715 രൂപ.

അപേക്ഷകൾ മുമ്പ് ഓൺലൈനായി സമർപ്പിക്കണം. നവംബർ നാലിന് മുമ്പായി അപേക്ഷകൾ സമർപ്പിക്കണം.

വിശദവിവരങ്ങൾക്ക് : https://duk.ac.in/wp-content/uploads/2025/10/Notification-Gym-Trainer-KUDSIT-518-AD_A_IV-2024.pdf

കേരള ഐടി മിഷനിൽ ഇ​ന്റേൺഷിപ്പ്

സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്

നിലവിൽ പത്ത് ഒഴിവുകളാണ് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് മേഖലയിലെ ഇ​ന്റേൺഷിപ്പിൽ പ്രതീക്ഷിക്കുന്നത്.

യോഗ്യത: കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്‌നോളജി / ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബി.ടെക് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം സി എ അല്ലെങ്കിൽ എം.എസ്‌സി

ബിരുദം / ബിരുദാനന്തര ബിരുദം നേടിയ വർഷം ഈ അറിയിപ്പ് തീയതി മുതൽ രണ്ട് വർഷത്തിൽ കൂടരുത്. അതായത്, 2024 ,2025 വർഷങ്ങളിൽ പാസായവരെ മാത്രമേ പരിഗണിക്കൂ.

കാലാവധി: ആറ് മാസം

പ്രായപരിധി : 25 വയസ്സ്

സ്റ്റൈപ്പൻഡ്: പ്രതിമാസം 15000 രൂപ

സെർട്ട്- കെ പ്രൊജക്ട്

സെർട്ട്- കെ പ്രൊജക്ടിൽ ആറ് മാസത്തെ ഇന്റേൺഷിപ്പിന് നിലവിൽ അഞ്ച് ഒഴിവുകളാണ് ഉള്ളത്.

യോഗ്യത

1. ഇൻഫർമേഷൻ സെക്യൂരിറ്റി/സൈബർ സെക്യൂരിറ്റി/സൈബർ എന്നിവയിൽ സ്പെഷ്യലൈസേഷനോടുകൂടിയ ബിരുദം/പിജിപ്രശസ്ത സ്ഥാപനങ്ങൾ/സർവകലാശാലകളിൽ നിന്നുള്ള ഫോറൻസിക്സ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ഐടി/ഇസിഇയിൽ ബി.ടെക്/എം.ടെക് അല്ലെങ്കിൽ എംസിഎ/ബിഎസ്സി/എംഎസ് സി

2. അപേക്ഷകർ സൈബറിൽ കുറഞ്ഞത് 3 മാസത്തെ അംഗീകൃത കോഴ്‌സ് പൂർത്തിയാക്കിയിരിക്കണം

ബിരുദം / ബിരുദാനന്തര ബിരുദം നേടിയ വർഷം ഈ അറിയിപ്പ് തീയതി മുതൽ രണ്ട് വർഷത്തിൽ കൂടരുത്. അതായത്, 2024 ,2025 വർഷങ്ങളിൽ പാസായവരെ മാത്രമേ പരിഗണിക്കൂ.

കാലാവധി: ആറ് മാസം

പ്രായപരിധി : 25 വയസ്സ്

സ്റ്റൈപ്പൻഡ്: പ്രതിമാസം 15000രൂപ

കോണ്ടെന്റ് ക്രിയേഷൻ

കോണ്ടെന്റ് ക്രിയേഷനിൽ ഇന്റേൺഷിപ്പിന് രണ്ട് ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.

യോഗ്യത

ജേണലിസത്തിൽ ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ സോഷ്യൽ മീഡിയ / മാർക്കറ്റിങ്ങിൽ കുറഞ്ഞത് ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സുള്ള ഇംഗ്ലീഷിൽ ബിരുദം.

ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങൾ/രേഖകൾ, ഉള്ളടക്കം എന്നിവ എഴുതുന്നതിൽ അറിവുണ്ടായിരിക്കണം.

എഡിറ്റിങ്, ഡിസൈനിങ്, പ്രൂഫ്-റീഡിങ് കഴിവുകൾ. കോണ്ടെന്റ് ഡെവലപ്‌മെന്റ്, കോണ്ടെന്റ് ക്രിയേഷൻ, കോണ്ടെന്റ് ഡിസൈൻ, സോഷ്യൽ മീഡിയ കൈകാര്യം ചെയ്യൽ, ഡിജിറ്റൽ മാർക്കറ്റിങ്, ഡിജിറ്റൽ എഐ ടൂളുകൾ, SEO മുതലായവയിൽ പരിചയം.

ബിരുദം / ബിരുദാനന്തര ബിരുദം നേടിയ വർഷം ഈ അറിയിപ്പ് തീയതി മുതൽ രണ്ട് വർഷത്തിൽ കൂടരുത്. അതായത്, 2024 ,2025 വർഷങ്ങളിൽ പാസായവരെ മാത്രമേ പരിഗണിക്കൂ

കാലാവധി: ആറ് മാസം

പ്രായപരിധി : 25 വയസ്സ്

സ്റ്റൈപ്പൻഡ്: പ്രതിമാസം 15000 രൂപ

വിശദവിവരങ്ങൾക്കും അപേക്ഷ അയക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക

Job Alert: vacancies of Academic Consultant and Gym Trainer at Kerala Digital University internship in n Kerala State IT Mission. A stipend of Rs. 15,000 per month will be provided during the internship period.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

SCROLL FOR NEXT