കുഫോസിൽ മണിക്കൂറടിസ്ഥാനത്തിൽ ദിവസവേതന അടിസ്ഥാനത്തിലാണ് മെഡിക്കൽ പ്രാക്ടീഷണർ നിയമനം. എം ജി സർവകലാശാലയിൽ ഈ അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് അസിസ്റ്റന്റ് പ്രൊഫർ നിയമനം. രണ്ട് തസ്തികകളിലേക്കും വിരമിച്ചവർക്കും അപേക്ഷിക്കാം
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസിലും (കുഫോസ്) മെഡിക്കൽ പ്രാക്ടീഷണറുടെ തസ്തികയിൽ ഒഴിവുണ്ട്. ജനറൽ മെഡിസിനിൽ എം ഡി അല്ലെങ്കിൽ എം ബി ബി എസ്സും ജനറൽ മെഡിസിനിൽ പി ജി ഡിപ്ലോമയുമാണ് വിദ്യാഭ്യാസ യോഗ്യത. അഞ്ച് വർഷത്തെ പരിചയമുള്ളവർക്ക് അപേക്ഷിക്കാം പ്രായപരിധിയില്ല. വിരമിച്ചവർക്കും അപേക്ഷിക്കാം.
ആഴ്ചയിൽ രണ്ട് ദിവസം നാല് മണിക്കൂർ വീതമാണ് ഡോക്ടറുടെ സേവനം യൂണിവേഴ്സിറ്റിൽ ആവശ്യമായുള്ളത്. മണിക്കൂർ അടിസ്ഥാനത്തിലുള്ള ദിവസ വേതനത്തിലാണ് നിയമനം.
താൽപ്പര്യമുള്ളവർ രജിസ്ട്രാർ, കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ്, പനങ്ങാട്, കൊച്ചി, 682506 എന്നവിലാസത്തിൽ സെപ്റ്റംബർ ഒമ്പതിന് വൈകുന്നേരം 4.30 ന് കിട്ടുന്നവിധം തപാലിൽ അയ്ക്കണം. അപേക്ഷാ കവറിന് മുകളിൽ തസ്തികയുടെ പേര് എഴുതിയിരിക്കണം.
നിർദ്ദിഷ്ട അപേക്ഷാ ഫോമിന്റെ മാതൃകയിലാവണം അപേക്ഷ നൽകേണ്ടത്. അപേക്ഷകരിൽ പൊതുവിഭാഗത്തിൽ നിന്നുള്ളവർ അപേക്ഷാ ഫീസായി 200 രൂപയും എസ് സി, എസ് ടി വിഭാഗത്തിലുള്ളവർ 50 രൂപയും അടയ്ക്കണം. ഫിനാൻസ് ഓഫീസറുടെ പേരിൽ ഓൺലൈനായാണ് അപേക്ഷാ ഫീസ് അടയ്ക്കേണ്ടത്.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: http://kufos.ac.in/wp-content/uploads/2025/08/Renotification-with-application-form.pdf
മഹാത്മാഗാന്ധി സർവകലാശാലയിലെ ഗ്രാജ്വേറ്റ് സ്കൂളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിൽ ഈ അക്കാദമിക് വർഷത്തേക്കാണ് നിയമനം.
നിലവിലത്തെ വിജ്ഞാനപ്രകാരം 2026 ഏപ്രിൽ 15 വരെയായിരിക്കും നിയമനം ലഭിക്കുക. വിശ്വകർമ്മ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള തസ്തികയാണിത്.
യു ജി സി മാനദണ്ഡങ്ങൾക്കനുസൃതമായി കോളേജിൽ നിന്നോ യൂണിവേഴ്സിറ്റികളിൽ നിന്നോ വിരമിച്ചവർക്കും അപേക്ഷിക്കാം. പ്രായ പരിധി 70 വയസ്സിൽ കൂടാൻ പാടില്ല.
യു ജി സിയുടെ നിർദ്ദിഷ്ട യോഗ്യതകളുള്ളവർക്ക് പ്രതിമാസം 40,000 രൂപ പ്രതിഫലം ലഭിക്കും. ഈ യോഗ്യത ഇല്ലാത്തവർക്ക് പ്രതിമാസം 33,000 രൂപയായിരിക്കും പ്രതിഫലം.
സർവകലാശാലയുടെ നിർദ്ദിഷ്ട അപേക്ഷാ ഫോമിന്റെ മാതൃകയിൽ വേണം അപേക്ഷ നൽകേണ്ടത്. സെപ്റ്റംബർ പത്ത് വരെ അപേക്ഷിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: https://www.mgu.ac.in/uploads/2025/08/Notification-67761-APC-Eng-25-26-Dtd-26-Aug-2025-GS.pdf?x83920
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates