Postgraduates have an opportunity at the National Institute of Rural Development and Panchayati Raj (NIRDPR) NIRDPR
Career

ദേശീയ ഗ്രാമ വികസന ഇൻസ്റ്റിറ്റ്യൂട്ടിൽ 98 ഒഴിവുകൾ, ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം

സീനിയർ കപ്പാസിറ്റി ബിൽഡിങ് കൺസൾട്ടന്റ്, കപ്പാസിറ്റി ബിൽഡിങ് കൺസൾട്ടന്റ് തസ്തികകളിലാണ് ഒഴിവുകൾ

സമകാലിക മലയാളം ഡെസ്ക്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്‌മെന്റ് ആൻഡ് പഞ്ചായത്തിരാജി (NIRDPR) ൽ നിരവധി ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ ഗ്രാമീണ മേഖലയുടെ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനുള്ള പ്രവർത്തനമാണ് ഈ സ്ഥാപനം നടത്തുന്നത്.

സീനിയർ കപ്പാസിറ്റി ബിൽഡിങ് കൺസൾട്ടന്റ്, കപ്പാസിറ്റി ബിൽഡിങ് കൺസൾട്ടന്റ് തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്. നിലവിൽ 98 ഒഴിവുകളാണ് ആകെ ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.

താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് എൻഐആർഡിപിആർ (NIRDPR) വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഈ മാസം 29 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാനദിവസം.

തസ്തികയുടെ പേര് : സീനിയർ കപ്പാസിറ്റി ബിൽഡിങ് കൺസൾട്ടന്റ്

ശമ്പളം : 75,000 രൂപ സമാഹൃതവേതനം

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം

അവശ്യ പരിചയം: പഞ്ചായത്ത് ഭരണം, ഗ്രാമവികസന പരിപാടികളുടെ നടത്തിപ്പ്, വികേന്ദ്രീകൃത ആസൂത്രണം, ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും വികസനം ഉൾപ്പെടെ പഞ്ചായത്തുകളുടെയും ഗ്രാമവികസനത്തിന്റെയും എല്ലാ അല്ലെങ്കിൽ മിക്ക വശങ്ങളിലും പഞ്ചായത്തുകളുടെ കപ്പാസിറ്റി ഡെവലപ്മെന്റ്, പരിശീലനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജില്ലാ/സംസ്ഥാന/ദേശീയ തലത്തിൽ കുറഞ്ഞത് ഒമ്പത് വർഷത്തെ പരിചയം.

പ്രായപരിധി: 50 വയസ്സ് (31.12.2025 ന്)

ഒഴിവുകളുടെ എണ്ണം: 10

തസ്തികയുടെ പേര് : കപ്പാസിറ്റി ബിൽഡിങ് കൺസൾട്ടന്റ്

ശമ്പളം : 60,000 രൂപ സമാഹൃത വേതനം

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം

അവശ്യ പരിചയം: പഞ്ചായത്ത് ഭരണം, ഗ്രാമവികസന പരിപാടികളുടെ നടത്തിപ്പ്, വികേന്ദ്രീകൃത ആസൂത്രണം, ശേഷി വികസനം, ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും വികസനം ഉൾപ്പെടെ പഞ്ചായത്തുകളുടെയും ഗ്രാമവികസനത്തിന്റെയും എല്ലാ അല്ലെങ്കിൽ മിക്ക വശങ്ങളിലും പഞ്ചായത്തുകളുടെ പരിശീലനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജില്ലാ/സംസ്ഥാന/ദേശീയ തലത്തിൽ കുറഞ്ഞത് ഏഴ് വർഷത്തെ പരിചയം.

പ്രായപരിധി: 50 വയസ്സ് (31.12.2025 ന്)

ഒഴിവുകളുടെ എണ്ണം: 88

അപേക്ഷിക്കാനുള്ള അവസാന തീയതി: ജനുവരി 29 ( 29.01.2026)

Job Alert:The National Institute of Rural Development and Panchayati Raj (NIRDPR) has announced vacancies for Senior Capacity Building Consultant and Capacity Building Consultant posts. Postgraduates can apply by January 29, 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടകംപള്ളി സ്വർണപ്പാളികൾ മറിച്ചുവിറ്റു... ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല'; മലക്കം മറിഞ്ഞ് വിഡി സതീശൻ

'ഉമ്മന്‍ ചാണ്ടി എന്നെയാണ് ചതിച്ചത്, രണ്ട് മക്കളെയും വേര്‍പിരിച്ചു'; ഗണേഷ് കുമാര്‍

174 ഗ്രാം തൂക്കം, കണ്ണന് വഴിപാടായി പൊന്നിന്‍ കിരീടം

ഈസ്റ്റ് ബം​ഗാൾ ഇതിഹാസം; 90കളിലെ 'സൂപ്പർ റൈറ്റ് വിങ് ബാക്ക്'; മുൻ ഇന്ത്യൻ താരം ഇല്യാസ് പാഷ അന്തരിച്ചു

വാമനപുരത്ത് രണ്ട് പത്താംക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

SCROLL FOR NEXT