മാധ്യമ മേഖലയിൽ അടക്കമുള്ള വിദഗ്ധർക്ക് കോളജുകളിൽ പഠിപ്പിക്കാൻ നെറ്റ് യോഗ്യത വേണ്ട. ഇത് സംബന്ധിച്ച് കർശന വ്യവസ്ഥകളോടെ യുജിസിയുടെ ഉത്തരവിറക്കി. മാധ്യമപ്രവർത്തകർ, സോഷ്യൽ സയൻസ് വിദഗ്ധർ എന്നിവർക്കും വ്യവസായമേഖലയിലെ പ്രൊഫഷണലുകൾക്കും ഇനി കോളജുകളിൽ വിദ്യാർഥികളെ പഠിപ്പിക്കാം.
പുതിയ ചട്ടപ്രകാരം മാധ്യമപ്രവർത്തനം, സോഷ്യൽ സയൻസ്, മാനേജ്മെന്റ്, നിയമം, കല, സാങ്കേതികവിദ്യ, വ്യവസായം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധരെ “പ്രൊഫസർ ഓഫ് പ്രാക്ടീസ്” (Professor of Practice) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി നിയമിക്കാം. കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയവും തെളിയിക്കപ്പെട്ട വൈദഗ്ധ്യവുമുള്ള വ്യക്തികൾക്ക് മാത്രമാണ് അവസരം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള യുജിസി ഇൻസ്റ്റിറ്റ്യൂഷണൽ ഡവലപ്മെന്റ് പ്ലാൻ പ്രകാരമാണ് ഈ നടപടി.
ഉന്നതവിദ്യാഭ്യാസ നിലവാരം ഉയർത്തുക, വ്യവസായമേഖലകളിലെയും പ്രൊഫഷണൽ രംഗത്തെയും വിദഗ്ധരെ അധ്യാപനത്തിൽ പങ്കാളികളാക്കുക എന്നിവയാണ് ലക്ഷ്യം.
വിദ്യാർഥികൾക്ക് പുസ്തകവിജ്ഞാനത്തിനപ്പുറം പ്രായോഗിക പരിശീലനവും തൊഴിലധിഷ്ഠിത നൈപുണ്യവും ലഭ്യമാക്കാനും സർവകലാശാലകളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനും ഇതുവഴി കഴിയുമെന്ന് യുജിസി കണക്കുകൂട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates