Junior Research Fellow Vacancy at CUSAT cusat
Career

കുസാറ്റിൽ ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്, ഐ എച്ച് ആ‍ർഡി പോളിടെക്നിക്കുകളിലും ബാർട്ടൺഹിൽ എഞ്ചിനിയറിങ് കോളജിലും സ്പോട്ട് അഡ്മിഷൻ

ഐ എച്ച്ആർഡിയുടെ മോഡൽ പോളിടെക്നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാർ എഞ്ചിനിയറിങ് കോളേജിലേക്കും ഡിപ്ലോമ ഒന്നാം വർഷത്തിലെ രണ്ടാം ഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ ജൂനിയർ റിസർച്ച് ഫെലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണികേഷൻ/മെക്കാനിക്കൽ എൻജിനീയറിങ്/ മെറ്റീരിയൽ സയൻസ്/എൻജിനീയറിങ്/കെമിക്കൽ എൻജിനീയറിങ്ങിൽ/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി.ടെക്ക്/എം.ടെക്ക് അല്ലെങ്കിൽ എംഎസ് സി പോളിമെർ സയൻസ് ആണ് യോഗ്യത.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റാ iicgcusat@gmail.com എന്ന വിലാസത്തിൽ ഓഗസ്റ്റ് 28ന് മുൻപായി ലഭിക്കത്തക്കവിധം അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2862030 എന്ന നമ്പറിൽ ബന്ധപെടുക.

മോഡൽ പോളിടെക്നിക് കോളേജുകളിൽ സ്പോട്ട് അഡ്മിഷൻ

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ എച്ച്ആർഡിയുടെ മോഡൽ പോളിടെക്നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാർ എഞ്ചിനിയറിങ് കോളേജിലേക്കും ഡിപ്ലോമ ഒന്നാം വർഷത്തിലെ രണ്ടാം ഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. എസ് എസ്എൽ സി ആണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ അതതു ജില്ലകളിലെ മോഡൽ പോളിടെക്നിക് കോളേജുകളുമായും പൂഞ്ഞാർ എഞ്ചിനിയറിങ് കോളേജുമായും നേരിട്ട് ബന്ധപ്പെടണം.

ബയോ മെഡിക്കൽ എഞ്ചിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനിയറിങ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ എഞ്ചിനിയറിങ്, ഇലക്ട്രോണിക്സ് എഞ്ചിനിയറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനിയറിങ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, മെക്കാനിക്കൽ എഞ്ചിനിയറിങ്, സിവിൽ എഞ്ചിനിയറിങ് എന്നീ എഞ്ചിനിയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.

അർഹരായ വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യം ലഭിക്കും. വിശദവിവരങ്ങൾക്ക്: 8547005000, www.ihrd.ac.in.

സീറ്റ് ഒഴിവുള്ള പോളിടെക്നിക് കോളേജുകൾ

കെ കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജ്, മാള (Ph: 8547005080)

മോഡൽ പോളിടെക്‌നിക് കോളേജ്, പൈനാവ് (Ph:8547005084)

മോഡൽ പോളിടെക്‌നിക് കോളേജ്, മറ്റക്കര (Ph: 8547005081)

എഞ്ചിനീയറിംഗ് കോളേജ്, പൂഞ്ഞാർ (Ph: 8547005035)

മോഡൽ പോളിടെക്‌നിക് കോളേജ്, കരുനാഗപ്പള്ളി (Ph: 8547005083)

മോഡൽ പോളിടെക്‌നിക് കോളേജ്, വടകര (Ph: 8547005079)

മോഡൽ പോളിടെക്‌നിക് കോളേജ്, കല്ല്യാശ്ശേരി (Ph: 8547005082)

മോഡൽ പോളിടെക്‌നിക് കോളേജ്, കുഴൽമന്നം (Ph: 8547005086)

ബാർട്ടൺഹിൽ ഗവ. എഞ്ചിനിയറിങ് കോളേജിൽ സ്പോട്ട് അഡ്മിഷൻ

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ എ.പി.ജി അബ്ദുൾ കലാം ടെക്നോളജിക്കൽ സർവകലാശാലയുടെ സഹകരണത്തോടെ ബാർട്ടൺഹിൽ ഗവ. എഞ്ചിനിയറിങ് കോളജ് 2015 മുതൽ നടത്തുന്ന എം.ടെക് ട്രാൻസിലേഷണൽ എഞ്ചിനിയറിങ് പ്രോഗ്രാമിൽ സീറ്റ് ഒഴിവുണ്ട്. ഓഗസ്റ്റ് 14ന് രാവിലെ 10ന് കോളജിലെ ടി.പി.എൽ.സിയിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.gecbh.ac.in/ www.tplc.gecbh.ac.in, 7736136161, 9995527866, 9995527865.

Education News: Applications are invited for the post of Junior Research Fellow in CUSAT. B.Tech/M.Tech in Electronics and Communication/Mechanical /Material Science/Engineering/Chemical/ Computer Science/Information Technology or MSc Polymer Science is the qualification.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT