Kannur University extends PG Diploma application date to October 31  @corixpartners
Career

ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി ഡിപ്ലോമ പ്രോഗ്രാമുകൾ പഠിക്കാം

വ്യാവസായിക മേഖലയിലും വിവര സാങ്കേതിക മേഖലയിലും ഒട്ടനവധി തൊഴിലവസരങ്ങൾക്ക് ഉദ്യോഗാർത്ഥികളെ പര്യാപ്‌തമാക്കുമെന്നതാണ് ഈ കോഴ്സുകളുടെ പ്രത്യേകത.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ സർവകലാശാലയിലെ ഐ.ടി പഠന വകുപ്പിൽ നടത്തിവരുന്ന പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, പിജി ഡിപ്ലോമ ഇൻ സൈബർ സൈക്യൂരിറ്റി എന്നീ നൂതന കോഴ്സുകളുടെ 2025 - 26 ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടിയിരിക്കുന്നു.

വ്യാവസായിക മേഖലയിലും വിവര സാങ്കേതിക മേഖലയിലും ഒട്ടനവധി തൊഴിലവസരങ്ങൾക്ക് ഉദ്യോഗാർത്ഥികളെ പര്യാപ്‌തമാക്കുമെന്നതാണ് ഈ കോഴ്സുകളുടെ പ്രത്യേകത.

ഡാറ്റ സയൻസ് കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഡാറ്റാ സയന്റിസ്റ്റ്, ഡാറ്റാ അനലിസ്റ്റ്, ഡാറ്റാ എഞ്ചിനീയർ തുടങ്ങിയ മേഖലകളിലും, സൈബർ സൈക്യൂരിറ്റി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സെക്യൂരിറ്റി എഞ്ചിനീയർ, ഫോറൻസിക് അനലിസ്റ്റ്, എത്തിക്കൽ ഹാക്കിങ്, സൈക്യൂരിറ്റി ഓഡിറ്റർ തുടങ്ങിയ ഐ.ടി സൈക്യൂരിറ്റി മേഖലകളിൽ ധാരാളം തൊഴിൽ അവസരങ്ങൾ ലഭ്യമാണ്.

മെച്ചപ്പെട്ട പരിശീലനം വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി വിവിധ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടാണ് ഈ കോഴ്‌സുകൾ നടത്തപ്പെടുന്നത്.

ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സിന്റെ ആദ്യ സെമസ്റ്ററിൽ വ്യവസായ സ്ഥാപനങ്ങളുടെ സഹായത്തോടെ വിദഗ്‌ദ പരിശീലനം നൽകുന്നു. രണ്ടാമത്തെ സെമെസ്റ്ററിൽ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരം ആണ്.

കോഴ്സിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ക്ലാസ് മുറികളിൽ നടക്കുന്ന ക്ലാസുകൾ കൂടാതെ, ഡാറ്റാ സയൻസ്/സൈബർ സൈക്യൂരിറ്റി മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്‌ദരുടെ സെമിനാറുകളിലും, വർക്ക് ഷോപ്പുകളിലും പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് (PGDDSA) കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത കണ്ണൂർ സർവ്വകലാശാലയിൽ നിന്നോ അല്ലെങ്കിൽ സർവ്വകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവ്വകലാശാല / സ്ഥാപനത്തിൽ നിന്നോ +2 തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചുകൊണ്ടുള്ള ഏതങ്കിലും ബിഎസ്‌സി ബിരുദം / ബിബിഎ / ബികോം / ബിഎ ഇക്കണോമിക്സ് / ബിസിഎ / ഏതെങ്കിലും വിഷയത്തിൽ ( ബിടെക് / ബിഇ ) / ബി വോക് ഇൻ കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി ആണ്. അതിനു മുകളിൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.

പിജി ഡിപ്ലോമ ഇൻ സൈബർ സൈക്യൂരിറ്റി (PGDCS) കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത കണ്ണൂർ സർവ്വകലാശാലയിൽ നിന്നോ അല്ലെങ്കിൽ സർവ്വകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവ്വകലാശാല / സ്ഥാപനത്തിൽ നിന്നോ +2 തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചുകൊണ്ടുള്ള ഏതങ്കിലും ബിഎസ്‌സി ബിരുദം / ബിസിഎ / ഏതെങ്കിലും വിഷയത്തിൽ ( ബിടെക് / ബിഇ) / ബി വോക് ഇൻ കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി ആണ്. അതിനു മുകളിൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.

വിശദാംശങ്ങൾ https://admission.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ : 9243037002, ഡാറ്റ സയൻസ് (9544243052). സൈബർ സൈക്യൂരിറ്റി (9567218808)

Education news: Kannur University extends application date for PG Diploma courses in Data Science and Cyber Security till October 31.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT