Kannur University is recruiting for the post of Public Relations Officer @EverythingPR
Career

പബ്ലിക് റിലേഷൻസ് ഓഫീസർ അകാൻ അവസരം

ജേർണലിസം/മാസ്സ് കമ്മ്യൂണിക്കേഷൻ എന്നിവയിലെ ബിരുദാനന്തര ബിരുദം അഥവാ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും ജേർണലിസം / മാസ്സ് കമ്മ്യൂണിക്കേഷൻ /പബ്ലിക് റിലേഷൻസിൽ ഡിപ്ലോമയും .

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ സർവ്വകലാശാലയിൽ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. സെപ്റ്റംബർ 12ന് രാവിലെ 10.30 ന് താവക്കര ക്യാമ്പസ്സിൽ വെച്ച് ആണ് വാക് ഇൻ ഇൻറർവ്യൂ നടക്കുന്നത്.

വിദ്യാഭ്യാസ യോഗ്യത

1. ജേർണലിസം/മാസ്സ് കമ്മ്യൂണിക്കേഷൻ എന്നിവയിലെ ബിരുദാനന്തര ബിരുദം അഥവാ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും ജേർണലിസം / മാസ്സ് കമ്മ്യൂണിക്കേഷൻ /പബ്ലിക് റിലേഷൻസിൽ ഡിപ്ലോമയും .
2. സർക്കാർ അംഗീകാരം /രജിസ്‌ട്രേഷൻ ഉള്ള സ്ഥാപനങ്ങളിൽ നിന്നും മാധ്യമ രംഗത്തെ 3 വർഷത്തെ പരിചയം അഥവാ സർക്കാർ / അർദ്ധ സർക്കാർ സ്വയംഭരണ സ്ഥാപനങ്ങളിൽ പി . ആർ പ്രൊഫഷണലായുള്ള 3 വർഷത്തെ പ്രവൃത്തി പരിചയം.

അപേക്ഷകരുടെ പ്രായം 45 വയസ്സിൽ കവിയാൻ പാടില്ല, പ്രതിമാസ വേതനം 40,000/- രൂപ. ഇന്റർവ്യൂവിന് ഹാജരാകുന്നവർ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം,വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള എല്ലാ അസ്സൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 12.09.2025 ന് രാവിലെ 9 മണിക്ക് കണ്ണൂർ സർവ്വകലാശാല താവക്കര ക്യാമ്പസ്സിൽ എത്തിച്ചേരേണ്ടതാണ്.

Job news: Kannur University is recruiting for the post of Public Relations Officer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

പെയ്‌സിനും ഭൂപതിക്കും ശേഷം ഇന്ത്യന്‍ ടെന്നീസ് ഐക്കണ്‍; രോഹന്‍ ബൊപ്പണ്ണ വിരമിച്ചു

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്താന്‍ കുറുക്കുവഴി

SCROLL FOR NEXT