Kerala Forest Research Institute Announces vacancy for Documentary Cinematographer @Themiladefilms
Career

വനഗവേഷണ സ്ഥാപനത്തിൽ ഡോക്യുമെന്ററി സിനിമാറ്റോഗ്രാഫർ ഒഴിവ്

25000 രൂപ ശമ്പളമായി ലഭിക്കും. പ്രായപരിധി 36 വയസാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ അനുവദിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

കേരള വനഗവേഷണ സ്ഥാപനത്തിൽ 2025 ഡിസംബർ 2 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു ഡോക്യുമെന്ററി സിനിമാറ്റോഗ്രാഫറുടെ ഒഴിവുണ്ട്. താത്കാലിക നിയമനം ആയിരിക്കും. കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ആഗസ്റ്റ് 26 രാവിലെ 10 മണിക്ക് അഭിമുഖം നടത്തും.

എം എ മാസ്സ് കമ്മ്യൂണിക്കേഷൻ  ആൻഡ് ജേർണലിസം/ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (MSW) / ബയോളോജിക്കൽ സയൻസിലെ ഏതെങ്കിലും വിഭാഗത്തിലുള്ള ബിരുദം എന്നിവയാണ് അടിസ്ഥാന യോഗ്യത. നിലവിൽ ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വനമേഖലയുമായി ബന്ധപ്പെട്ട വിഡിയോ/ഫോട്ടോ ഗ്രാഫിയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

25000 രൂപ ശമ്പളമായി ലഭിക്കും. പ്രായപരിധി 36 വയസാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ അനുവദിക്കും. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ രേഖകളുമായി തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.kfri.res.in.

Job Alert: Kerala Forest Research Institute Announces vacancy for Documentary Cinematographer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത