Kerala Govt Call Centre Jobs 2026 40 Vacancies Customer Relations Assistant  Pexels
Career

ഡിപ്ലോമ,ബി.ടെക് കഴിഞ്ഞോ? കോൾ സെന്റർ ജോലി നേടാം; കേരള സർക്കാർ സ്ഥാപനത്തിൽ 40 ഒഴിവുകൾ, ഒരു ഷിഫ്റ്റിന് 1,010 രൂപ

മതിയായ യോഗ്യതയും പരിചയസമ്പന്നരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 23.

Author : സമകാലിക മലയാളം ഡെസ്ക്

കേരള സർക്കാരിന് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ സെൻട്രലൈസ്ഡ് കോൾ സെന്ററിലേക്ക് നിയമനം നടത്തുന്നു. കസ്റ്റമർ റിലേഷൻസ് അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. അകെ 40 ഒഴിവുകളാണ് ഉള്ളത്. മതിയായ യോഗ്യതയും പരിചയസമ്പന്നരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 23.

യോഗ്യത

  • ഏതെങ്കിലും വിഷയത്തിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ

  • അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ എഞ്ചിനീയറിംഗ് ബിരുദം

  • കസ്റ്റമർ കെയർ സർവീസസ് / കോൾ സെന്റർ മേഖലയിൽ കുറഞ്ഞത് 6 മാസത്തെ പരിചയം

പ്രായപരിധി:

  • ഉദ്യോഗാർഥിയുടെ ഉയർന്ന പ്രപരിധി 45 വയസ് വരെയാണ്.

  • സർക്കാർ നിയമങ്ങൾ അനുസരിച്ച് ഇളവുകൾ ലഭിക്കും.

ശമ്പളം

  • 8 മണിക്കൂർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആണ് ജോലി.

  • ഓരോ ഷിഫ്റ്റിനും 1,010 രൂപ വീതം ലഭിക്കും.

കാലാവധി

  • ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുക.

  1. ഈ തസ്തികയ്ക്ക് നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകൾ അംഗീകൃത സർവകലാശാല/സ്ഥാപനങ്ങളിൽ നിന്നായിരിക്കണം.

  2. അപേക്ഷകർ നൽകിയ ഏതെങ്കിലും വിവരങ്ങൾ തെറ്റായതോ അസത്യമായതോ ആണെന്ന് കണ്ടെത്തിയാൽ, മുന്നറിയിപ്പില്ലാതെ അവരുടെ അപേക്ഷ/നിയമനം റദ്ദാക്കപ്പെടുകയോ അവസാനിപ്പിക്കപ്പെടുകയോ ചെയ്യും.

  3. വിദ്യാഭ്യാസ യോഗ്യതാ രേഖകൾ അപ്‌ലോഡ് ചെയ്യുമ്പോൾ ഒറിജിനൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട അധികാരികൾ നൽകിയ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് മാത്രം അപ്‌ലോഡ് ചെയ്യണം.

  4. മാർക്ക് ലിസ്റ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, സ്റ്റേറ്റ്‌മെന്റ് ഓഫ് മാർക്ക്സ് എന്നിവ മാത്രം അപ്‌ലോഡ് ചെയ്യുന്നത് അംഗീകരിക്കില്ല. അങ്ങനെ ചെയ്താൽ അപേക്ഷ നിരസിക്കപ്പെടും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cmd.kerala.gov.in/wp-content/uploads/2026/05/CRA-Notification.pdf

Kerala Govt Call Centre Jobs 2026 40 Vacancies Customer Relations Assistant.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

'ക്ഷേത്രങ്ങളിലെ സ്വര്‍ണം പണമാക്കുന്നു!' പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യം എന്ത്? വ്യക്തത വരുത്തി കേന്ദ്രം

'മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്തി, മര്‍ദ്ദിച്ച് പ്രതികരണശേഷി നഷ്ടപ്പെടുത്തി, വീട്ടിലേക്ക് നഗ്നദൃശ്യങ്ങള്‍ അയച്ചുകൊടുത്തു; റാക്കറ്റിന് ഗുണ്ടാബന്ധം?'

പാർക്ക് സ്ട്രീറ്റ് പീഡനക്കേസ് അന്വേഷിച്ചതിന് മമത ഒതുക്കി; ദമയന്തി സെൻ ഐപിഎസിന് സുപ്രധാന ചുമതല നൽകി പുതിയ ബിജെപി സർക്കാർ

'ചിതാഭസ്മം തന്നതിന്റെ നന്ദി ജോർജുകുട്ടിയോടുണ്ടാകും; അല്ലാതെ സഹതാപമൊന്നും ഉണ്ടാകില്ല പ്രഭാകറിന്'

SCROLL FOR NEXT