Kerala MDS 2026 First Phase Allotment Option Registration Begins, Apply by August 30 KAROLINA GRABOWSKA KABOOMPICS
Career

പി.ജി ഡെന്റൽ 2026: ഒന്നാംഘട്ട അലോട്ട്മെന്റിന് ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു

അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് കൗൺസലിംഗ് നടപടികൾ പൂർത്തിയായ ശേഷം തുക തിരികെ ലഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

പോസ്റ്റ് ഗ്രാജുവേറ്റ് ഡെന്റൽ (MDS) കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിനായി ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഇന്ന് (ഓഗസ്റ്റ് 22) മുതൽ ഓഗസ്റ്റ് 30 രാത്രി 11.59 വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. www.cee.kerala.gov.in വെബ്സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

അപേക്ഷകർ www.cee.kerala.gov.in വെബ്സൈറ്റിലെ PG Dental 2026-Candidate Portal വഴി Application Number, Password എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ‘Option Registration’ തിരഞ്ഞെടുക്കണം. ഓപ്ഷൻ രജിസ്റ്റർ ചെയ്യുമ്പോൾ 10,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ്/ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ് അടയ്ക്കണം. SC/ST/OEC വിഭാഗങ്ങൾക്കും ഫീസ് ഇളവിന് അർഹരായ മറ്റ് വിഭാഗങ്ങൾക്കും 5,000 രൂപ മതിയാകും.

അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് കൗൺസലിംഗ് നടപടികൾ പൂർത്തിയായ ശേഷം തുക തിരികെ ലഭിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് രജിസ്ട്രേഷൻ ഫീസ് കോഴ്സ് ഫീസിൽ ക്രമീകരിക്കും.

ഓൺലൈനായി രജിസ്റ്റർ ചെയ്യുന്ന ഓപ്ഷനുകൾ മാത്രമേ അലോട്ട്മെന്റിന് പരിഗണിക്കൂ. തപാൽ, ഫാക്സ്, ഇ-മെയിൽ എന്നിവ വഴി അയയ്ക്കുന്ന ഓപ്ഷനുകൾ പരിഗണിക്കില്ല. രണ്ടാംഘട്ട കൗൺസലിംഗിൽ പുതിയ ഓപ്ഷൻ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. നിലവിലുള്ള ഓപ്ഷനുകൾ സ്ഥിരീകരിക്കാനും നീക്കം ചെയ്യാനും പുനഃക്രമീകരിക്കാനും മാത്രമാണ് അവസരം. മൂന്നാം/അവസാന ഘട്ടത്തിൽ വീണ്ടും പുതിയ ഓപ്ഷൻ രജിസ്ട്രേഷൻ അനുവദിക്കും.

Kerala MDS 2026 First Phase Allotment Option Registration Begins, Apply by August 30

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോശം കാലാവസ്ഥയെന്ന വാദം പച്ചക്കള്ളം'; സർവീസുകൾ മുടങ്ങിയതിൽ സ്പൈസ് ജെറ്റിനെതിരെ രൂക്ഷവിമർശനവുമായി സിയാൽ

ശുദ്ധജല മത്സ്യങ്ങളിൽ പടരുന്ന അർബുദം കണ്ടെത്തിയതായി പഠനം, മനുഷ്യർക്ക് അപകടസാധ്യത എത്രത്തോളം?

പൊലീസ് സ്റ്റേഷനില്‍ ഇഡി കേസ് പ്രതികളുടെ ഓണാഘോഷം; റീല്‍സ് ചിത്രീകരണം; അന്വേഷണം

9000 എംഎഎച്ച് ഭീമന്‍ ബാറ്ററി, ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍; റെഡ്മി നോട്ട് 17 പ്രോ ലോഞ്ച് അടുത്തമാസം

'ഒരു പുള്ളിപ്പുലി ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു, 5 മിനിറ്റ് എടുത്തു ഞങ്ങൾക്കത് മനസിലാകാൻ'; വൈൽഡ് ലൈഫ് അനുഭവം പറഞ്ഞ് ജേസൺ