Kerala Rubber Limited (KRL) has invited applications for Engineer and Manager posts. Interested candidates can apply through the Centre for Management Development (CMD) until January 28.  File New Indian Express
Career

കേരള റബർ ലിമിറ്റഡിൽ എൻജിനിയ‍ർ, മാനേജ‍ർ തസ്തികകളിൽ ഒഴിവ്, ജനുവരി 28 വരെ അപേക്ഷിക്കാം

ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബി ടെക്, സി എ, സി എംഎ, ഐ സിഡബ്യു എ എന്നീ വിദ്യാഭ്യാസയോഗ്യതയുള്ളവ‍‍ർക്ക് അപേക്ഷിക്കാം.

സമകാലിക മലയാളം ഡെസ്ക്

കേരള സർക്കാർ കമ്പനിയായ കേരള റബർ ലിമിറ്റഡി (KRL) ൽ പ്രോജക്ട് എൻജിനീയർ , മാനേജർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. ഈ ഒഴിവുകൾ നികത്തുന്നതിനായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) അപേക്ഷ ക്ഷണിച്ചു. യോഗ്യതയും താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.

റബ്ബർ അധിഷ്ഠിത മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച കമ്പനിയാണ് കേരള റബർ ലിമിറ്റഡ് ( കെ ആർ എൽ -KRL).

നിലവിൽ കെ ആർ എല്ലിൽ പ്രോജക്ട് എൻജിനിയർ (ഇലക്ട്രിക്കൽ), മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

തസ്തികയുടെ പേര് : പ്രോജക്റ്റ് എൻജിനീയർ - ഇലക്ട്രിക്കൽ

യോഗ്യത: ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബി ടെക്

പ്രവൃത്തി പരിചയം :കുറഞ്ഞത് രണ്ട് വർഷത്തെ ഇലക്ട്രിക്കൽ എൻജിനിയറായുള്ള തൊഴിൽ പരിചയം. ഇതിൽ സബ്സ്റ്റേഷനുമായി ബന്ധപ്പെട്ട ജോലിയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

പ്രായപരിധി: 35 വയസ്സ് (01/01/2026 )

ശമ്പളം : 35,000 രൂപ സമാഹൃത ശമ്പളം

നിയമന രീതി: കരാർ അടിസ്ഥാനത്തിൽ

ഒഴിവുകളുടെ എണ്ണം : ഒന്ന് (01)

തസ്തികയുടെ പേര് : മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്)

യോഗ്യത : സി എ/ സി എം എ /ഐ സി ഡബ്ല്യു എ (CA/CMA/ICWA)

പ്രവൃത്തി പരിചയം : എതെങ്കിലും പ്രമുഖ സ്ഥാപനത്തിൽ അക്കൗണ്ടുകൾ/ഫിനാൻസ് കൈകാര്യം ചെയ്യുന്നതിൽ എട്ട് വർഷത്തെ പരിചയം.

പ്രായപരിധി : 45 വയസ് (01/01/2026 )

ശമ്പളം :79,000 രൂപ മുതൽ 89,000 രൂപ വരെ സമാഹൃതം

നിയമന രീതി: കരാർ അടിസ്ഥാനത്തിൽ

ഒഴിവുകളുടെ എണ്ണം: ഒന്ന് (01)

രണ്ട് തസ്തികയിലേക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 28 (28.01.2026 )വൈകുന്നേരം 05:00 മണി ആണ്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) വെബ്‌സൈറ്റായ www.cmd.kerala.gov.in നൽകിയിരിക്കുന്ന നിർദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച് ഓൺലൈനായി അപേക്ഷിക്കാം.

ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

◈ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 28 (28.01.2026 )വൈകുന്നേരം 05:00 മണി ആണ്

◈ ഓൺലൈൻ പോർട്ടൽ വഴി അല്ലാതെ ഓൺലൈനായോ ഓഫ്‌ലൈനായോ സമർപ്പിക്കുന്ന അപേക്ഷകൾ കേരള റബർ ലിമിറ്റഡ് ( കെ ആർ എൽ) ഓഫീസിലോ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സി എംഡി) ഓഫീസിലോ സ്വീകരിക്കുന്നതല്ല.

◈ പരസ്യപ്പെടുത്തിയ തസ്തികകളിൽ കാരണമൊന്നും കാണിക്കാതെ തന്നെ നിയമനം നടത്താതിരിക്കാനും കേരള റബർ ലിമിറ്റഡിനും ( കെ ആർ എൽ) ഓഫീസിലോ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിനും (സി എംഡി) അവകാശം ഉണ്ടായിരിക്കും.

Job Alert: Kerala Rubber Limited (KRL) invites applications for Engineer and Manager posts. Apply through the Centre for Management Development (CMD) before January 28. Check eligibility and details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് രാജിവെച്ചു, രാഷ്ട്രീയ സമ്മര്‍ദമെന്ന് മമത ബാനര്‍ജി

സഞ്ജുവിന് സെഞ്ച്വറി നഷ്ടം; 89 റൺസിന് പുറത്ത്, ഇംഗ്ലണ്ട് പതറുന്നു

ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, പി കെ ശശിയെ പുറത്താക്കി സിപിഎം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കുസാറ്റിൽ പ്രൊഫഷണൽ കോഴ്സുകളിൽ സ്‌പോർട്‌സ് ക്വാട്ട അഡ്മിഷൻ, ഏപ്രിൽ ഒന്നിനകം അപേക്ഷ സമർപ്പിക്കണം

പവർപ്ലേയിൽ സഞ്ജു കസറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിൽ

SCROLL FOR NEXT