കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (KSPCB) കോട്ടയം ജില്ലാ ഓഫീസിലേക്ക് ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. സിവിൽ, കെമിക്കൽ ,എൻവയോൺമെന്റൽ എന്നി വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ എഞ്ചിനീയറിങ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് നിയമനം.
തസ്തിക: ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസ്
യോഗ്യത: ബി.ടെക് (സിവിൽ / കെമിക്കൽ / എൻവയോൺമെന്റൽ എഞ്ചിനീയറിങ്)
പ്രായപരിധി: 28 വയസിന് താഴെ
സ്റ്റൈപൻഡ്: പ്രതിമാസം 10,000 രൂപ
കാലാവധി: 1 വർഷം
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
ഇവിടെ ക്ലിക്ക് ചെയ്യുക
തീയതി: 06 ജൂലൈ 2026 (തിങ്കളാഴ്ച)
സമയം: രാവിലെ 10.30
വേദി: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസ്, ശ്രീനിവാസ അയ്യർ റോഡ്, സി.എം.എസ് കോളജിന് സമീപം, കോട്ടയം
യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, ആധാർ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തേക്ക് അപ്രന്റീസ് പരിശീലനം നൽകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates