Kerala Women’s Commission Invites Applications for Resource Person Panel. file
Career

കേരള വനിതാ കമ്മീഷൻ: റിസോഴ്സ് പേഴ്സൺ പാനലിലേക്ക് അപേക്ഷിക്കാം

സംസ്ഥാന, ജില്ലാതല സെമിനാറുകൾ, ജാഗ്രതാ സമിതി പരിശീലനങ്ങൾ, ക്യാമ്പസ് ശിൽപ്പശാലകൾ എന്നിവയിൽ ക്ലാസുകൾ നയിക്കാൻ താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

സ്ത്രീസുരക്ഷ, അവകാശങ്ങൾ, നിയമങ്ങൾ, ലിംഗസമത്വം, സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനത്തുടനീളം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി കേരള വനിതാ കമ്മീഷൻ വിദഗ്ധരുടെ റിസോഴ്സ് പേഴ്സൺ പാനൽ രൂപീകരിക്കുന്നു. സംസ്ഥാന, ജില്ലാതല സെമിനാറുകൾ, ജാഗ്രതാ സമിതി പരിശീലനങ്ങൾ, ക്യാമ്പസ് ശിൽപ്പശാലകൾ എന്നിവയിൽ ക്ലാസുകൾ നയിക്കാൻ താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

നാല് മേഖലകളിൽനിന്നുള്ള വിദഗ്ധർക്ക് അപേക്ഷിക്കാം.

  •  അഭിഭാഷകർ: ബാർ കൗൺസിൽ എൻറോൾമെന്റും കുറഞ്ഞത് ഏഴ് വർഷത്തെ സജീവ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

  • പൊലീസ് ഉദ്യോഗസ്ഥർ: നിലവിൽ സർവീസിലുള്ളവരോ വിരമിച്ചവരോ ആയ, ഡിവൈ.എസ്.പി./എ.സി.പി. അല്ലെങ്കിൽ അതിനുമുകളിലുള്ള തസ്തികകളിൽ സേവനമനുഷ്ഠിച്ചവർ 

  • കൗൺസിലർമാർ: സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യു.) അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, കൂടാതെ കൗൺസിലിംഗിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

  • സൈബർ & എ.ഐ വിദഗ്ധർ: ഐ.ടി /സൈബർ നിയമത്തിൽ ബിരുദമോ അംഗീകൃത സർട്ടിഫിക്കേഷനോ ഉള്ളവരും എ.ഐ., ഡിജിറ്റൽ സുരക്ഷാ ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ പരിചയമുള്ളവർ.

സംസ്ഥാനത്തുടനീളം യാത്ര ചെയ്യാൻ സന്നദ്ധരാണോ, അതോ സ്വന്തം ജില്ലയിൽ മാത്രം പ്രവർത്തിക്കാനാണോ താത്പര്യമെന്ന് അപേക്ഷയിൽ വ്യക്തമാക്കണം.

അപേക്ഷകൾ 'മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി., പട്ടം പി.ഒ., തിരുവനന്തപുരം - 695004' എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷ നവംബർ 5 വൈകിട്ട് 5ന് മുമ്പായി ലഭിക്കണം.

Kerala Women’s Commission Invites Applications for Resource Person Panel.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആർഎൽ മാസപ്പടി കേസ്: എഫ്ഐആറിലെ തുടർനടപടികൾ ഡിവിഷൻ ബെഞ്ച് തടഞ്ഞു; പിണറായി വിജയന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു

100 കോടിയുടെ അഴിമതി കേസ്; ഡിഎംകെ മുന്‍ വിദ്യാഭ്യാസ മന്ത്രി അറസ്റ്റില്‍

100% എഥനോളില്‍ ഓടുന്ന കാറുകള്‍ക്ക് വഴിയൊരുങ്ങി; മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രം

'ലോകം മുഴുവന്‍ ഞങ്ങള്‍ക്കെതിരാണെങ്കില്‍ അങ്ങനെയാവട്ടെ; പോയി തുലഞ്ഞോളൂ...'; ട്രോളുകളോട് വിജയ് ദേവരക്കൊണ്ട

വയനാട് ടൗൺഷിപ്പ്: രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 31-ന്; മേപ്പാടിയിൽ 149 ഗുണഭോക്താക്കളെ കണ്ടെത്തും