കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) എം.ബി.എ പ്രവേശന പരീക്ഷയായ സി-മാറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ പരിശീലനം നടത്തുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കും. രജിസ്റ്റർ ചെയ്യാനുളള ലിങ്ക്: https://forms.gle/hE631kJiKJt9JdQ9A കൂടുതൽവിവരങ്ങൾക്ക്: 8548618290/ 9496366741.
പി ജി ഹോമിയോ പ്രവേശനം
2025 - ലെ പി.ജി. ഹോമിയോപതി കോഴ്‌സിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റിനായി ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കി. 2025 ലെ പി.ജി. ഹോമിയോപതി കോഴ്‌സിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും നവംബർ 10 വൈകിട്ട് 4ന് മുൻപ് www.cee.kerala.gov.in ൽ ഓപ്ഷൻ സമർപ്പിക്കണം. ഹെൽപ് ലൈൻ നമ്പർ : 0471 2332120, 2338487.
ഡി എൻ ബി പ്രവേശനം
2025 വർഷത്തെ ഡി എൻ ബി (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റിനായി www.cee.kerala.gov.in ൽ നവംബർ 12 വരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. 2025 ലെ ഡി എൻ ബി (പോസ്റ്റ് എം.ബി.ബി.എസ്.) കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ച NEET PG യോഗ്യതയുള്ളവരാണ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടത്. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates